1. News

ഇന്നത്തെ ജോലി ഒഴിവുകൾ (01/08/2022)

പൂജപ്പുര സർക്കാർ ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എമർജൻസി മെഡിക്കൽ ഓഫീസർ (അലോപ്പതി) തസ്തികയിൽ എം.ബി.ബി.എസ്. യോഗ്യതയുള്ളവരെ കരാർ അടിസ്ഥാനത്തിൽ മാസം 57,525 രൂപ വേതനത്തിനു നിയമിക്കുന്നതിന് ഓഗസ്റ്റ് ഒമ്പതിനു രാവിലെ 11ന് കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2460190.

Meera Sandeep
Today's Job Vacancies (01/08/2022)
Today's Job Vacancies (01/08/2022)

എമർജൻസി മെഡിക്കൽ ഓഫീസർ

പൂജപ്പുര സർക്കാർ ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എമർജൻസി മെഡിക്കൽ ഓഫീസർ (അലോപ്പതി) തസ്തികയിൽ എം.ബി.ബി.എസ്. യോഗ്യതയുള്ളവരെ കരാർ അടിസ്ഥാനത്തിൽ മാസം 57,525 രൂപ വേതനത്തിനു നിയമിക്കുന്നതിന് ഓഗസ്റ്റ് ഒമ്പതിനു രാവിലെ 11ന് കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2460190.

ബന്ധപ്പെട്ട വാർത്തകൾ: ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിൽ കണ്ടന്റ് എഡിറ്റർമാരുടെ ഒഴിവുകൾ

കരാർ നിയമനം

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനിയറെ (സിവിൽ) നിയമിക്കുന്നതിന് ഓഗസ്റ്റ് 19ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

അഭിമുഖം

വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ടെക്‌സ്‌റ്റൈൽ ടെക്‌നോളജി വിഭാഗത്തിലെ ട്രേഡ്‌സ്മാൻ (ഒഴിവ്-2) / ട്രേഡ് ഇൻസ്ട്രക്ടർ  (ഒഴിവ്-1) / ഡെമോൻസ്‌ട്രേറ്റർ  (ഒഴിവ്-1) തസ്തികകളിലെ താത്കാലിക ഒഴിവിലേക്കുളള അഭിമുഖം ഓഗസ്റ്റ് മൂന്നിന് രാവിലെ 10 ന് കോളേജിൽ നടത്തും. വിശദവിവരങ്ങൾക്ക്: www.cpt.ac.in, 0471-2360391.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (30/07/2022)

ജോലി ഒഴിവ്

കോട്ടയം ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറി (കോണട്രാക്ട്) തസ്തികയില്‍   ഓപ്പൺ വിഭാഗത്തിനു സംവരണം ചെയ്ത ഒരു താത്കാലിക   ഒഴിവ്   നിലവിലുണ്ട്.  യോഗ്യത   ആര്‍ട്സ്/സയന്‍സ്/കൊമേഴ്സ് വിഷയങ്ങളില്‍ ബിരുദം. കമ്പനി സെക്രട്ടറീസ് ഓഫ് ഇന്‍ഡ്യയിലെ അസോസിയേറ്റ് മെമ്പര്‍ഷിപ്പ്.  ശമ്പളം 50000.  പ്രായം.  18-41 വയസ്സ്  01/01/2022  (നിയമാനുസൃത വയസ്സിളവ് ബാധകം).

നിശ്ചിത യോഗ്യതയുളള തത്പരരായ  ഉദ്യോഗാര്‍ത്ഥികള്‍ പ്രായം,  വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം  എന്നിവ തെളിയിക്കുതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 10/08/2022 ന് മുന്‍പ് ബന്ധപ്പെട്ട  പ്രൊഫഷണല്‍ ആന്‍റ് എക്‌സിക്യുട്ടീവ് എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍ ഒ സി ഹാജരാക്കേണ്ടതാണ്. 1960 ലെ ഷോപ്‌സ് ആന്‍റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്‍റ് നിയമനത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് രണ്ടും ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ ജോയിന്‍റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് അപ്രന്റിസ് ഒഴിവുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു

വാക്ക്-ഇന്‍-ഇന്‍റര്‍വ്യൂ

ആലപ്പുഴ: ആലിശ്ശേരി സര്‍ക്കാര്‍ മഹിളാ മന്ദിരത്തിലെ വനിതാ യോഗ പരിശീലികയുടെ താത്കാലിക ഒഴിവില്‍ നിയമനത്തിനായി ഓഗസ്റ്റ് മൂന്നിന് രാവിലെ 11ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. 18നും 45നും ഇടയില്‍ പ്രായമുള്ള യോഗ പരിശീലകര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0477- 2251232.

അധ്യാപക ഒഴിവ്

തളിപ്പറമ്പ് ഗവ. കമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപക തസ്തികയിൽ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് നാലിന് രാവിലെ 9.30 ന് നടക്കും. ഒഴിവുകൾ: ഇൻസ്ട്രക്ടർ രണ്ട്, അസി. ഇൻസ്ട്രക്ടർ ഒന്ന്. യോഗ്യത: ബികോം, ഡി എസ് പി, ഡി റ്റി പി, ടാലി, വേർഡ് പ്രോസസിങ്ങ്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുകളും സഹിതം ഹാജരാവണം. ഫോൺ: 04602 202571, 9746189188.

English Summary: Today's Job Vacancies (01/08/2022)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds