കുക്ക് ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കുക്ക് തസ്തികയിൽ എൽസി മുൻഗണന വിഭാഗത്തിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുൻഗണന വിഭാഗത്തിലുമായി രണ്ട് സ്ഥിരം ഒഴിവുകൾ നിലവിലുണ്ട്. യോഗ്യത – എട്ടാം ക്ലാസ് വിജയം, പാചകത്തിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. സ്ത്രീ ഉദ്യോഗാർഥികൾ മാത്രം അപേക്ഷിച്ചാൽ മതി.
ശ്രീചിത്ര ഹോമിലെ അന്തേവാസികൾ / മുൻ അന്തേവാസികളായിരിക്കണം. ഇവരുടെ അഭാവത്തിൽ സാധാരണ ഉദ്യോഗാർഥികളെയും പരിഗണിക്കും. പ്രായപരിധി 01/01/2021ന് 18നും 41നും മധ്യേ (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം: 16500 – 35700. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഡിസംബർ 16നു മുൻപായി പേര് രജിസ്റ്റർ ചെയ്യണം. സംവരണ ഒഴിവുകളിൽ മതിയായ ഉദ്യോഗാർഥികൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഓപ്പൺ വിഭാഗത്തിൽ ഉള്ള ഉദ്യോഗാർഥികളെ പരിഗണിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഐഡിബിഐ ബാങ്കിൽ 2100 ജൂനിയർ അസിസ്റ്റന്റ് മാനേജർ, എക്സിക്യുട്ടീവ് ഒഴിവുകൾ
പി.ആർ.ഡി.യിൽ ഡ്രോൺ ഓപ്പറേറ്റേഴ്‌സ് പാനൽ : ഇപ്പോൾ അപേക്ഷിക്കാം
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിൽ കരാറടിസ്ഥാനത്തിൽ ഡ്രോൺ ഓപ്പറേറ്റർമാരുടെ പാനൽ തയ്യാറാക്കുന്നതിനായി യോഗ്യതയുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ/സ്റ്റാർട്ടപ്പുകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത-
വ്യക്തികൾ: ഡ്രോൺ പ്രവർത്തിപ്പിച്ച് ഫോട്ടോ,വീഡിയോ ഷൂട്ടിംഗിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നോ സംഘടനയിൽ നിന്നോ സമാന സ്ഥാപനങ്ങളിൽ നിന്നോ ഉള്ള മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
സ്ഥാപനങ്ങൾ, സംഘടനകൾ: ഇത്തരം പ്രവൃത്തികൾ ഏറ്റെടുത്ത് ചെയ്തതിലുള്ള മൂന്ന് വർഷത്തെ പരിചയം. വാർത്താ മാധ്യമങ്ങൾക്ക് വേണ്ടി ഏരിയൽ ന്യൂസ് ക്ലിപ്പുകൾ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്തുള്ള പരിചയം അഭികാമ്യം. അപേക്ഷയോടൊപ്പം ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം, അരമണിക്കൂർ ഷൂട്ട്, ഒരുമണിക്കൂർ ഷൂട്ട് എന്നിവയ്ക്കുള്ള നിരക്ക് സംബന്ധിച്ച വിശദമായ പ്രൊപ്പോസൽ എന്നിവ സഹിതം അതതു ജില്ല ഇൻഫർമേഷൻ ഓഫീസുകളിൽ നേരിട്ടോ, തപാൽ മാർഗമോ സമർപ്പിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: വിവിധ കേന്ദ്ര സേനകളിൽ 26,146 കോൺസ്റ്റബിൾ, റൈഫിൾമാൻ ഒഴിവുകൾ
പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവ്
കേരള വനഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ‘ Establishment of a Medicinal Pant Seed Centre cum Seed Museum at Kerala Forest Research Institute, Peechi, Thrissur Kerala’ ൽ ഒരു പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഡിസംബർ 12 നു രാവിലെ പത്തിന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in.
പ്രൈമറി അധ്യാപക ഒഴിവ്
തിരുവനന്തപുരത്തെ എയ്ഡഡ് സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായി (കാഴ്ച പരിമിതി- 1) സംവരണം ചെയ്ത അധ്യാപക തസ്തികയിൽ ഒഴിവ് ഉണ്ട്. എസ്.എസ്.എൽ.സിയും , ഡി.എഡ് അല്ലെങ്കിൽ റ്റി.റ്റി.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത പരീക്ഷ പാസ്സായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-40. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഡിസംബർ ആറിനു മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.
ഇടുക്കി ജില്ലാ മാനസികാരോഗ്യ പരിപാടിയിൽ ഒഴിവുകൾ
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ മാനസികാരോഗ്യ പരിപാടിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, മെഡിക്കൽ ഓഫീസർ എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നൽകുന്നതിന് ഡിസംബർ 19 നു രാവിലെ 10 മുതൽ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ൽ വച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യതകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ 0486 2233030, 0486 2226929 എന്നീ നമ്പറുകളിൽ ലഭിക്കും.
ഗണിത അധ്യാപക ഒഴിവ്
തിരുവനന്തപുരത്തെ എയ്ഡഡ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർത്ഥിക്കായി (കാഴ്ച പരിമിതി- 1) സംവരണം ചെയ്ത ഗണിത അധ്യാപക തസ്തികയിൽ ഒഴിവ് ഉണ്ട്. ഗണിത വിഷയത്തിൽ ബിരുദം, ഗണിത വിഷയത്തിൽ ബി.എഡ് അല്ലെങ്കിൽ തത്തുല്യമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-40 (ഭിന്നശേഷിക്കാർക്ക് നിയമാനുസൃത ഇളവ് അനുവദനീയം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഡിസംബർ ആറിനു മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.
വാക്-ഇൻ-ഇന്റർവ്യൂ
മൃഗസംരക്ഷണ വകുപ്പ് കോഴിക്കോട് ജില്ലയിൽ നടപ്പിലാക്കിവരുന്ന രണ്ട് മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ പാരാവൈറ്റ്, ഡ്രൈവർ കം അറ്റെൻഡന്റ് എന്നീ തസ്തികകളിൽ താല്കാലിക നിയമനം നടത്തുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. തൂണേരി, കൊടുവള്ളി ബ്ലോക്കുകളിലാണ് നിയമനം. പാരാവെറ്റ് തസ്തികയിലേക്ക് ഇന്റർവ്യൂ ഡിസംബർ അഞ്ചിന് രാവിലെ 10.30 മുതലും, ഡ്രൈവർ കം അറ്റെൻഡന്റ് തസ്തികയിലേക്ക് ഇന്റർവ്യൂ ഡിസംബർ അഞ്ചിന് രാവിലെ 11.30 മുതലും നടത്തുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാവേണ്ടതാണ്.
മെഡിക്കൽ ഓഫീസർ ഒഴിവ്
നഗരൂർ കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഡിസംബർ അഞ്ചിനു രാവിലെ 10.30 ന് നടത്തും. ഒരു ഒഴിവാണുള്ളത്. എം.ബി.ബി.എസ്, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ (സ്ഥിര) രജിസ്ട്രേഷൻ എന്നിവയുള്ളവർക്ക് അപേക്ഷിക്കാം.
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷ 17ന്: സ്‌ക്രൈബിനെആവശ്യമുള്ളവർക്ക് അപേക്ഷ നൽകാം
കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗൂരുവായൂർ ദേവസ്വത്തിലെ പാർട്ട്‌ടൈം സ്വീപ്പർ (കാറ്റഗറി നമ്പർ: 23/2022), കൂടൽമാണിക്യം ദേവസ്വത്തിലെ പ്യൂൺ (കാറ്റഗറി നമ്പർ: 16/2023), കഴകം (കാറ്റഗറി നമ്പർ: 17/2023) എന്നീ തസ്തികകളിലേക്കുള്ള പൊതു ഒ.എം.ആർ പരീക്ഷ ഡിസംബർ 17 നു രാവിലെ 10.30 മുതൽ 12.15 വരെ തൃശൂർ ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. ഈ തസ്തികകളുടെ ഒ.എം.ആർ പരീക്ഷയെഴുതുന്ന ഭിന്നശേഷിക്കാരായ (40 ശതമാനത്തിനു മുകളിൽ) ഉദ്യോഗാർഥികൾ, അവർക്ക് സ്‌ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ പരീക്ഷാ തീയതിക്ക് ഏഴു ദിവസം മുൻപ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ ഇ-മെയിൽ മുഖാന്തിരം അറിയിക്കണമെന്നു സെക്രട്ടറി അറിയിച്ചു.
പരീക്ഷയുടെ ഹാൾടിക്കറ്റ് മെഡിക്കൽ ബോർഡ് നൽകുന്ന നിശ്ചിത മാതൃകയിലുള്ള ഡിസെബിലിറ്റി സർട്ടിഫിക്കറ്റിനോടൊപ്പം (JOB ORIENTED PHYSICAL AND FUNCTIONALITY CERTIFICATION) ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയിലെ ഡോക്ടർമാർ നൽകുന്ന (എഴുതുവാൻ ബുദ്ധിമുട്ടുണ്ട്) എന്ന് കാണിച്ചു കൊണ്ടുള്ള സർട്ടിഫിക്കറ്റ് ഇവ സഹിതം അപേക്ഷ സമർപ്പിക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളുടെ അപേക്ഷകൾ മാത്രമേ സ്‌ക്രൈബിനെ അനുവദിക്കുന്നതിനു വേണ്ടി പരിഗണിക്കൂ. കൂടുതൽ വിവരങ്ങൾക്ക് കെ.ഡി.ആർ.ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (www.kdrb.kerala.gov.in) സന്ദർശിക്കുക.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജൂനിയർ റെസിഡന്റ്
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ ജൂനിയർ റെസിഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഇന്റർവ്യൂ നടത്തും. അടുത്ത ഒരു വർഷത്തേക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളിലാണ് നിയമനം. MBBS ഉം TCMC രജിസ്‌ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 45,000 രൂപ. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഡിസംബർ ഏഴിന് രാവിലെ 11 നാണ് അഭിമുഖം.
താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം അപേക്ഷകൾ ഡിസംബർ ആറിനു വൈകിട്ട് മൂന്നിന് മുൻപായി തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഇ-മെയിൽ വഴിയോ നേരിട്ടോ സമർപ്പിക്കണം. നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തും. അഭിമുഖത്തിന് പങ്കെടുക്കാൻ യോഗ്യരായവർക്ക് ഇ-മെയിൽ മുഖേന മെമ്മോ അയയ്ക്കും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.