വനിത സെക്യൂരിറ്റി വാക് ഇൻ ഇന്റർവ്യൂ
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ വയനാട്ടിലുള്ള പെൺകുട്ടികളുടെ എൻട്രി ഹോമിൽ സെക്യൂരിറ്റി തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 11ന് രാവിലെ 11 മണിക്ക് വയനാട് അഞ്ചാംമൈലിലുള്ള മഹിള സമഖ്യ സൊസൈറ്റിയുടെ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.
എസ്.എസ്.എൽ.സിയാണ് യോഗ്യത. 23 വയസ് പൂർത്തിയായിരിക്കണം. പ്രതിമാസം 10,000 രൂപ വേതനം. കൂടുതൽ വിവരങ്ങൾക്ക്: 0471 – 2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.
താൽക്കാലിക ഒഴിവ്
ആറ്റിങ്ങൽ എൻജിനീയറിംഗ് കോളേജിൽ ഡമോൺസ്‌ട്രേറ്റർ – കംപ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ്/ കമ്പ്യൂട്ടർ ഹാർഡ്വെയർ എഞ്ചിനീയറിങ്/ കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിൽ 3 വർഷ എഞ്ചിനീയറിങ്/ടെക്നോളജി ഡിപ്ലോമ അല്ലെങ്കിൽ അതിന് തത്തുല്യമായി കേരള സർക്കാർ അംഗീകരിച്ച യോഗ്യതയുണ്ടായിരിക്കണം.
കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ കമ്പ്യൂട്ടർ ടെക്നോളജിയിൽ ഒന്നാം ക്ലാസോടെ ബി.എസ്.സി ബിരുദമുള്ളവർക്കും അപേക്ഷിക്കാം.കമ്പ്യൂട്ടർ നെറ്റ്വർക്കിംഗിലുള്ള പരിചയം, കംപ്യൂട്ടർ കോൺഫിഗറേഷനിലും മെയിന്റനൻസിലും, സെർവർ കോൺഫിഗറേഷനിലും മെയിന്റനൻസിലുമുള്ള പരിചയം എന്നിവ അഭിലഷണീയ യോഗ്യതയാണ്. താത്പര്യമുള്ളവർ ജൂലൈ 13നു രാവിലെ 10 ന് സർട്ടിഫികറ്റുകളുടെ അസൽ സഹിതം കോളേജിൽ നേരിട്ടു ഹാജരാകണം. ടെസ്റ്റ് / ഇന്റർവ്യൂ അടിസ്ഥാനത്തിലായിരിക്കും നിയമനം.
ചൈൽഡ് ഹെൽപ്പ് ലൈനിൽ ഒഴിവുകൾ
മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസനവകുപ്പിന്റെ സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിക്കു കീഴിൽ നടപ്പാക്കുന്ന ചൈൽഡ് ഹെൽപ്പ്‌ലൈനിന്റെ തിരുവനന്തപുരം പൂജപ്പുരയിലുള്ള സംസ്ഥാന കോൾ സെന്ററിൽ ഒഴിവുകളുണ്ട്. ഹെൽപ്പ്‌ലൈൻ അഡ്മിനിസ്ട്രേറ്റർ, ഐ.ടി സൂപ്പർവൈസർ, മൾട്ടി പർപ്പസ് സ്റ്റാഫ് എന്നീ തസ്തികകളിൽ ഒരു ഒഴിവിലേക്കും കോൾ ഓപ്പറേറ്റർ തസ്തികയിൽ 12 ഒഴിവുകളിലേക്കും കരാർ അടിസ്ഥാനത്തിലാണ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. യോഗ്യതയും മറ്റു വിശദാശങ്ങളും www.wcd.kerala.gov.in ൽ ലഭിക്കും.
താത്പര്യമുള്ളവർ നിശ്ചിത അപേക്ഷയിൽ ഫോട്ടോ പതിപ്പിച്ച്, യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂലൈ 10നു വൈകിട്ട് അഞ്ചിനു മുമ്പായി സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി സംസ്ഥാന കാര്യാലയം, വനിതാ ശിശു വികസന ഡയറക്ടറേറ്റ്, പൂജപ്പുര, തിരുവനന്തപുരം-695 012 എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷ ഫോമിന്റെ മാതൃക വെബ്സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2342235.
ക്ലാർക്ക് കരാർ നിയമനം
എറണാകുളത്തുള്ള കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് അഡ്വൈസറി ബോർഡ് ഓഫീസിൽ ഒഴിവു വരുന്ന ക്ലാർക്ക് തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് വിവിധ സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ നിന്നു പെൻഷൻ ആയവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് ഡി.റ്റി.പി പരിജ്ഞാനം ഉണ്ടായിരിക്കണം.
സാലറി സോഫ്റ്റ് വെയർ (SPARK, BIMS & BAMS) ൽ പരിചയം ഉള്ളവർക്ക് മുൻഗണന. അപേക്ഷ 15 ദിവസത്തിനകം ചെയർമാൻ, അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, പാടം റോഡ്, എളമക്കര കൊച്ചി -682 026, എറണാകുളം (ഫോൺ: 0484 2537411) എന്ന വിലാസത്തിൽ ലഭിക്കണം.
ക്ലർക്ക് ടൈപ്പിസ്റ്റ് താത്കാലിക നിയമനം
വനിത ശിശുവികസന വകുപ്പിനു കീഴിലുള്ള സംസ്ഥാന ജെൻഡർ കൗൺസിലിലെ ജെൻഡർ കൺസൾട്ടന്റിനെ സഹായിക്കുന്നതിലേക്കായി ക്ലർക്ക് ടൈപ്പിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളെ കണ്ടെത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. 21,175 രൂപ പ്രതിമാസ ശമ്പളത്തിലായിരിക്കും നിയമനം. തസ്തികയുടെ എണ്ണം ഒന്ന്.
ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത സർവകലാശാല ബിരുദം, ഒരു അംഗീകൃത സർക്കാർ സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന ഡാറ്റാ എൻട്രി ഓപ്പറേറ്റർ സർട്ടിഫിക്കറ്റുമാണ് യോഗ്യത. സർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുണ്ടാകണം. ഉയർന്ന പ്രായപരിധി 45 വയസ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 14 വൈകിട്ട് അഞ്ചുമണി.
സ്വന്തം കൈപ്പടയിൽ തയാറാക്കിയ അപേക്ഷയും അനുബന്ധ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഉൾപ്പെടെ വനിത ശിശുവികസന ഡയറക്ടർ, വനിതാ ശിശുവികസന ഡയറക്ടറേറ്റ്, പൂജപ്പുര, തിരുവനന്തപുരം – 695 012 എന്ന വിലാസത്തിൽ സമർപ്പിക്കണം.