Updated on: 5 December, 2022 8:28 AM IST
Today's Job Vacancies (05/12/2022)

റബ്ബർ ടെക്നോളജിസ്റ്റ് ഒഴിവ്

സംസ്ഥാനത്തെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ റബ്ബർ ടെക്നോളജിസ്റ്റ് തസ്തികയിൽ ഇ.റ്റി.ബി വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. ഇ.റ്റി.ബി വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിലെ / ഓപ്പൺ വിഭാഗത്തിലെ ഉദ്യോഗാർഥികളെ സംവരണക്രമത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കും.

അപേക്ഷകർക്ക് 01.01.2022ന് 35 വയസു കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം). ശമ്പള സ്കെയിൽ 39500-83000 രൂപ. ബി.ടെക് ഇൻ റബ്ബർ ടെക്നോളജി/തത്തുല്യം/ ബി.എസ് സി കെമിസ്ട്രിയും മികച്ച റബ്ബർ ഫാക്ടറിയിലെ 3 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 8 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടെത്തണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി നൽകണം.

ബന്ധപ്പെട്ട വാർത്തകൾ: വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ 2521 അപ്രന്റിസ് ഒഴിവുകൾ

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

കണ്ണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻലൂം ടെക്‌നോളജിക്കു കീഴിലുള്ള കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് കോളേജിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഫാഷൻ ഡിസൈനിംഗ്/ ഗാർമെന്റ് ടെക്‌നോളജി/ ഡിസൈനിങ് മേഖലയിൽ ബിരുദാനന്തര ബിരുദം, യു.ജി.സി നെറ്റ്, അധ്യാപന പരിചയം (അഭികാമ്യം) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവർ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം ഡിസംബർ 15ന് വൈകുന്നേരം വൈകിട്ട് അഞ്ചിനു മുമ്പായി എക്‌സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി, കണ്ണൂർ, പി.ഒ.കിഴുന്ന, തോട്ടട, കണ്ണൂർ- 7 എന്ന വിലാസത്തിൽ അപേക്ഷിക്കണം. വിവരങ്ങൾക്ക്: 0497 2835390.

താത്കാലിക നിയമനം

തിരുവനന്തപുരം നഗരസഭാ പ്രദേശത്ത് ഡെങ്കിപ്പനി/ചിക്കൻഗുനിയ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവനക്കാരെ താൽക്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഏഴാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. ബിരുദം നേടിയവർ ആയിരിക്കരുത്. അപേക്ഷകർ 18-നും 45 നും മദ്ധ്യേ പ്രായമുളളവർ ആയിരിക്കണം. പ്രവൃത്തി പരിചയമുളളവർക്കും തിരുവനന്തപുരം ജില്ലയിൽ ഉളളവർക്കും മുൻഗണന. താൽപര്യമുളളവർ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും തിരിച്ചറിയൽ കാർഡും, ബയോഡാറ്റയും സഹിതം ഡിസംബർ 7ന് രാവിലെ 9.30 ന് ജില്ലാ മെഡിക്കൽ ഓഫീസ് പരിസരത്തുളള സ്റ്റേറ്റ് ന്യൂട്രീഷൻ ഹാളിൽ  ഇന്റർവ്യൂവിന് ഹാജരാകണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (03/12/2022)

കേപ്പിൽ വാക് ഇൻ ഇന്റർവ്യൂ

കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) ഹെഡ് ഓഫീസിൽ താത്കാലിക സ്വീപ്പർ തസ്തികയിലേക്ക് ദിവസവേതന വ്യവസ്ഥയിൽ നിയമിക്കുന്നു. വാക് ഇൻ ഇന്റർവ്യൂ ഡിസംബർ 14ന് രാവിലെ 11നു നടക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി മുട്ടത്തറ എൻജിനിയറിംഗ് ക്യാമ്പസിലെ കേപ്പ് ഹെഡ് ഓഫീസിലെത്തണം.

ഇന്റർവ്യൂ 17ന്

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറിടസ്ഥാനത്തിൽ റസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഡിസംബർ 17 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ www.rcctvm.gov.in വെബ്സൈറ്റിൽ ലഭിക്കും.

വെറ്ററിനറി സര്‍ജന്‍  വാക്ക് ഇന്‍ ഇന്റര്‍വ്യൂ അഞ്ചിന്

മൃഗസംരക്ഷണവകുപ്പ് പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ വഴി താല്‍ക്കാലികമായി നിയമനം നടത്തുന്നു. മല്ലപ്പള്ളി വെറ്ററിനറി ഹോസ്പിറ്റല്‍ ബ്ലോക്കിലാണ് നിയമനം. ഡിസംബര്‍ അഞ്ചിന് രാവിലെ 10 മുതലാണ് ഇന്റര്‍വ്യൂ. ഇന്റര്‍വ്യൂ സ്ഥലം - ജില്ലാമൃഗസംരക്ഷണ ഓഫീസ്, ജില്ലാ വെറ്ററിനറി കോംപ്ലക്സ്, പത്തനംതിട്ട. ഫോണ്‍ : 04682322762,  വെബ്സൈറ്റ്:  https://ksvc.kerala.gov.in.  യോഗ്യതകള്‍:  1) ബിവിഎസ്സി ആന്റ് എ എച്ച്.  2)കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍.

ബന്ധപ്പെട്ട വാർത്തകൾ: ഇൻഡോ–ടിബറ്റൻ ബോർ‌ഡർ പൊലീസ് ഫോഴ്സിലെ 287 ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു

ഗസ്റ്റ് ലക്ചറർ ഒഴിവ്

തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ പെർഫോമിംഗ് ആർട്സ് എന്ന വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്. മാസ്റ്റർ ഓഫ് തിയേറ്റർ ആർട്സ് (MTA) ആണ് യോഗ്യത. ഉദ്യോഗാർഥികൾ അസൽ രേഖകളുമായി ഡിസംബർ എട്ടിനു രാവിലെ 11നു കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2323964, 9446497851, www.gctetvpm.ac.in.

വെറ്ററിനറി ഡോക്ടർ നിയമനം

തിരുവനന്തപുരം ജില്ലയിൽ വിവിധ ബ്ലോക്കുകളിലേക്ക് രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനം പദ്ധതിയുടെ പദ്ധതിയുടെ ഭാഗമായി വെറ്ററിനറി സർജൻമാരെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. താൽപര്യമുള്ളവർ  ഡിസംബർ 5ന് തമ്പാനൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന വാക് ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ (KSVC) രജിസ്‌ട്രേഷൻ ഉള്ള ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471-2330736 എന്ന നമ്പറിൽ ബന്ധപ്പെടാം. ഇന്റർവ്യൂവിന് പങ്കെടുക്കുമ്പോൾ ബയോ ഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും പ്രവൃത്തിപരിചയം ഉണ്ടെങ്കിൽ അവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം.

വാക്ക് ഇൻ ഇന്റർവ്യൂ

ഡെങ്കിപ്പനി ചിക്കുൻഗുനിയ നിവാരണ പരിപാടിയുടെ ഭാഗമായി പൂന്തുറ സാമൂഹികാരോഗ്യ കേന്ദ്രത്തിനു കീഴിൽ ഉള്ള പ്രദേശങ്ങളിൽ കൊതുക് നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി കണ്ടിജന്റ് വർക്കേഴ്സിന്റെ 6 (ആറ്) ഒഴിവിലേക്ക് 90 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നതിനായി ഡിസംബർ 9  വെള്ളിയാഴ്ച്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ തിരുവനന്തപുരം പൂന്തുറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വെച്ച് വാക്ക് ഇൻ ഇന്റെർവ്യൂ നടത്തുന്നു. യോഗ്യതയായി ഏഴാം ക്ലാസ്സ് പാസ്സായിരിക്കണം. എന്നാൽ ബിരുദം നേടിയിരിക്കുവാൻ പാടില്ല. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായം 18-നും 45-നും മദ്ധ്യേ ആയിരിക്കണം.

ഡെപ്യൂട്ടേഷൻ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ എൽ.ഡി. ക്ലാർക്ക് (ശമ്പള സ്‌കെയിൽ 26,500-60,700) തസ്തികയിൽ ഡെപ്യൂട്ടേഷനിൽ സേവനം ചെയ്യാൻ താത്പര്യമുള്ള സംസ്ഥാന സർക്കാരിലെ സമാന തസ്തികയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുള്ള സ്ഥിരം ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവരായിരിക്കണം. അപേക്ഷ, ബയോഡാറ്റാ, കേരള സർവീസ് റൂൾ ചട്ടം-1, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, വകുപ്പ് മേധാവിയുടെ എൻ.ഒ.സി എന്നിവ സഹിതം വകുപ്പ് മേധാവികൾ മുഖേന ഡിസംബർ 15 നകം ഡയറക്ടർ, ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-695 011 (ഫേൺ നമ്പർ: 0471-2553540) എന്ന വിലാസത്തിൽ ലഭ്യമാക്കണം.

താല്‍ക്കാലിക നിയമനം

മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള  കൂവപ്പടി  പ്രാദേശിക  കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഫാം ലേബര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.

ജോലിയുള്ള ദിവസം 675 നിരക്കില്‍ പ്രതിമാസം പരമാവധി 18225 രൂപയായിരിക്കും വേതനം.  ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ അഞ്ചിന് രാവിലെ 11.30ന്  ബയോഡാറ്റയും, തിരിച്ചറിയല്‍ രേഖയുടെ അസല്‍ എന്നിവ സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍ :0484-2360648

വാക്ക് ഇൻ ഇൻ്റർവ്യൂ

തിരുവനന്തപുരം നഗരസഭാ പ്രദേശത്ത് ഡെങ്കിപ്പനി/ചിക്കുൻഗുനിയ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവനക്കാരെ താൽക്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നു. ഇതിനായുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഡിസംബർ 7 ന് രാവിലെ 9.30 ന് ജില്ലാ മെഡിക്കൽ ഓഫീസ് പരിസരത്തുള്ള സ്റ്റേറ്റ് ന്യൂട്രീഷൻ ഹാളിൽ നടത്തുന്നു. ഏഴാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത.  ബിരുദം നേടിയവർ ആയിരിക്കരുത്. അപേക്ഷകർ 18-നും 45 ഇടയിൽ പ്രായമുളളവർ ആയിരിക്കണം.പ്രവൃത്തി പരിചയമുളളവർക്കും തിരുവനന്തപുരം ജില്ലയിൽ ഉളളവർക്കും മുൻഗണന. താൽപര്യമുളളവർ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും തിരിച്ചറിയൽ കാർഡും, ബയോഡാറ്റയും സഹിതം ഹാജരാകണം . നിയമനം തികച്ചും താൽക്കാലികമാണ്.

വനിത കൗണ്‍സിലര്‍ നിയമനം

ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൈക്കോസോഷ്യല്‍ സര്‍വീസ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വനിത കൗണ്‍സിലര്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എം.എസ്.ഡബ്ല്യൂ, എം.എ/എം.എസ്.സി ഫിലോസഫി, അപ്ലൈഡ് സൈക്കോളജിയില്‍ എം.എ/എം.എസ്.സി ബിരുദം എന്നിവയാണ് യോഗ്യത. കൗണ്‍സിലിങ് രംഗത്ത് ആറുമാസത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷയോടൊപ്പം ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, പ്രവര്‍ത്തിപരിചയം, നേറ്റിവിറ്റി/സ്ഥിരതാമസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ സഹിതം ഡിസംബര്‍ 17 ന് വൈകിട്ട് അഞ്ചിനകം പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വനിതാ ശിശുവികസന ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2911098.

English Summary: Today's Job Vacancies (05/12/2022)
Published on: 05 December 2022, 12:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now