1. News

ഇൻഡോ–ടിബറ്റൻ ബോർ‌ഡർ പൊലീസ് ഫോഴ്സിലെ 287 ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു

ഇൻഡോ–ടിബറ്റൻ ബോർ‌ഡർ പൊലീസ് ഫോഴ്സിൽ (ITBP) വിവിധ തസ്‌തികകളിലായി 287 ഒഴിവുകൾ. കോൺസ്റ്റബിൾ, ട്രേഡ്സ്മാൻ എന്നി തസ്‌തികകളിലെ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ www.recruitment.itbpolice.nic.in ൽ അപേക്ഷകൾ ഓൺലൈനായി അയക്കാവുന്നതാണ്.

Meera Sandeep
ITBP Recruitment 2022 – Apply Online For 287 Constable/Tradesmen Posts
ITBP Recruitment 2022 – Apply Online For 287 Constable/Tradesmen Posts

ഇൻഡോ–ടിബറ്റൻ ബോർ‌ഡർ പൊലീസ് ഫോഴ്സിൽ (ITBP) വിവിധ തസ്‌തികകളിലായി 287 ഒഴിവുകൾ.  കോൺസ്റ്റബിൾ, ട്രേഡ്സ്മാൻ എന്നി തസ്‌തികകളിലെ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ  www.recruitment.itbpolice.nic.in ൽ അപേക്ഷകൾ ഓൺലൈനായി അയക്കാവുന്നതാണ്. ഗ്രൂപ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്‌തികയാണ്. താൽക്കാലിക നിയമനമാണെങ്കിലും  പിന്നീട് സ്ഥിരപ്പെടുത്തിയേക്കാം.  സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (01/12/2022)

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 22വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

ശമ്പളം

പേ സ്കെയിൽ–ലെവൽ 3 - 21,700–69,100 രൂപ.

ബന്ധപ്പെട്ട വാർത്തകൾ: നാഷണല്‍ കരിയര്‍ സര്‍വീസ് സെന്ററില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

തസ്‌തിക: കോൺസ്റ്റബിൾ (ടെയ്‌ലർ, ഗാർഡ്നർ, കോബ്ലർ):

യോഗ്യത: പത്താം ക്ലാസ്, 2 വർഷ പരിചയം അല്ലെങ്കിൽ ഒരു വർഷ ഐടിഐ/വൊക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ 2 വർഷ ഐടിഐ ഡിപ്ലോമ

പ്രായം: വയസ്സ് 18 നും 23 നും ഇടയിലായിരിക്കണം

ബന്ധപ്പെട്ട വാർത്തകൾ: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ഡൽഹിയിലെ വിവിധ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

തസ്‌തിക: കോൺസ്റ്റബിൾ (സഫായ് കരംചാരി, വാഷർമാൻ, ബാർബർ)

യോഗ്യത: പത്താം ക്ലാസ്

പ്രായം: വയസ്സ് 18 നും 25 നും ഇടയിലായിരിക്കണം

അപേക്ഷാ ഫീസ്: 100 രൂപ.

English Summary: ITBP Recruitment 2022 – Apply Online For 287 Constable/Tradesmen Posts

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds