യോഗ ഇൻസ്ട്രക്ടർ അഭിമുഖം
ആയൂർവേദകോളേജ് സ്വസ്ഥവൃത്ത വകുപ്പിൽ യോഗ ഇൻസ്ട്രക്ടറുടെ താത്കാലിക തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. മെയ് 16ന് രാവിലെ 11.30ന് ആയൂർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിലാണ് അഭിമുഖം. ബിഎൻവൈഎസ് അല്ലെങ്കിൽ യോഗയിൽ പി.ജി ഡിപ്ലോമ അല്ലെങ്കിൽ യോഗ ആൻഡ് നാച്ചുറോപതി ടെക്‌നീഷ്യൻ എന്നിവയാണ് യോഗ്യത. ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേദിവസം രാവിലെ 11ന് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സിൽ 322 അസിസ്റ്റന്റ് കമാണ്ടൻറ് ഒഴിവുകൾ
ഫാർമസിസ്റ്റ് ഇന്റർവ്യൂ
ഗവ. മെഡിക്കൽ കോളേജ്, കോഴിക്കോട് എച്ച്.ഡി.എസിന് കീഴിൽ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് ഫാർമസിസ്റ്റ് ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തും. 750 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ താൽകാലികമായാണ് നിയമനം. യോഗ്യത : ഡി ഫാം. പ്രായപരിധി : 18-35. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 10 ന് രാവിലെ 11.30 ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.
ഗസ്റ്റ് ഇൻസ്‌പെക്ടർ ഇന്റർവ്യൂ
മാളിക്കടവ് ജനറൽ ഐ.ടി.ഐയിൽ വയർമാൻ ട്രേഡിൽ തൽക്കാലികാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്‌പെക്ടറെ നിയമിക്കുന്നത്തിനുള്ള ഇന്റർവ്യൂ മെയ് ഒമ്പതിന് രാവിലെ 11 മണിക്ക് നടക്കും. എൽ.സി /എ.ഐ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ യോഗ്യത,ജനന തിയ്യതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാക്കേണ്ടതാണ്. യോഗ്യത : വയർമാൻ ട്രേഡിൽ എൻ.ടി.സി/എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും. കൂടുതൽ വിവരങ്ങൾക്ക് : 0495 237701
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (06/05/2023)
സൈക്യാട്രിസ്റ്റ് ഒഴിവ്
ജില്ലാ മെഡിക്കൽ ഓഫീസിലെ (ആരോഗ്യം) സൈക്യാട്രിസ്റ്റ് തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യത : സൈക്യാട്രിയിൽ ബിരുദാനന്തര ബിരുദം / സൈക്യാട്രിയിൽ ഡി.എൻ.ബി / ഡി.പി.എം. ശമ്പളം :-57525/- പ്രായം : 2023 ജനുവരി ഒന്നിന് 18-41 വയസ്സ്. തത്പരരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 12ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495 2376179
മെഡിക്കൽ ഓഫീസർ ഒഴിവ്
ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളിലേക്ക് മെഡിക്കൽ ഓഫീസറെ അഡ്ഹോക് വ്യവസ്ഥയിൽ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖത്തിന് ക്ഷണിച്ചു. യോഗ്യത : പെർമനന്റ് ടി.സി.എം.സി രജിസ്ട്രേഷനോട് കൂടിയ എം.ബി.ബി.എസ്. പ്രായ പരിധി : 2023 ഏപ്രിൽ മുപ്പതിന് അറുപത് വയസ്സ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ മെയ് 15 രാവിലെ 10.30ന് ബന്ധപ്പെട്ട രേഖകളുടെ അസലും പകർപ്പും (തിരിച്ചറിയൽ രേഖ ഉൾപ്പെടെ) സഹിതം കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) മുമ്പാകെ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2370494
ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ നേവിയിൽ ഷോർട് സർവീസിലെ 242 കമ്മിഷൻ ഓഫിസർ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
ഗസ്റ്റ് അധ്യാപക നിയമനം
വണ്ടൂർ അംബേദ്കർ കോളജിൽ 2023-24 അധ്യയന വർഷത്തിൽ ഒഴിവുള്ള ഗസ്റ്റ് അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നു. യു.ജി.സി യോഗ്യതയുള്ള കോഴിക്കോട് ഉത്തര മേഖല കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. മെയ് 16ന് രാവിലെ 10ന് കൊമേഴ്‌സ്, കമ്പ്യൂട്ടർ സയൻസ്, ഉച്ചയ്ക്ക് രണ്ടിന് സ്റ്റാറ്റിസ്റ്റിക്‌സ്, മെയ് 18ന് രാവിലെ 10ന് എക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, ഉച്ചയ്ക്ക് രണ്ടിന് ഹിസ്റ്ററി, മെയ് 19ന് രാവിലെ 10ന് ഇംഗ്ലീഷ്, ജേർണലിസം, ഉച്ചയ്ക്ക് രണ്ടിന് അറബിക് എന്നിങ്ങനെയാണ് അഭിമുഖം നടക്കുക. ഫോൺ: 04931249666, 9074949113.
കമ്പനി സെക്രട്ടറി ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി തസ്തികയിൽ ഈഴവ വിഭാഗത്തിന് സംവരണം ചെയ്ത ഒരു താത്കാലിക ഒഴിവുണ്ട്. Institute of Company Secretarles of India യിൽ അംഗത്വമുള്ളവരും 2023 ജനുവരി 1ന് 30 വയസ് കവിയാത്തവരുമായവർക്ക് അപേക്ഷിക്കാം. മാസം 25,000 രൂപയാണ് ശമ്പളം.
ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി മെയ് 18 നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുളള NOC ഹാജരാക്കണം.