താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു
തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളേജിൽ ട്രേഡ്‌സ്മാൻ (ഹീറ്റ് എഞ്ചിൻ ലാബ്) തസ്തികയിലെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജനുവരി 13 -ന് രാവിലെ 10നു കോളേജിൽ നടത്തും. ഒരൊഴിവാണുള്ളത്. ഐ.റ്റി.ഐ (ഡീസൽമെക്കാനിക്/ മോട്ടോർമെക്കാനിക് വെഹിക്കിൾ) അല്ലെങ്കിൽ റ്റി.എച്ച്.എസ് (റ്റൂ&ത്രീ വീലർ മെയിന്റനൻസ്) ആണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.cpt.ac.in, 0471-2360391.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (08/01/2023)
ലക്ചറർ ഇൻ ഇലക്ട്രോണിക്‌സ് എൻജിനിയറിങ്
സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി–യുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ലക്ചറർ ഇൻ ഇലക്ട്രോണിക്‌സ് എൻജിനിയറിങ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തും.
ഒന്നാം ക്ലാസ് ബി.ടെക് ബിരുദമാണ് യോഗ്യത. അപേക്ഷകൾ ബയോഡാറ്റാ സഹിതം mptpainavu.ihrd@gmail.com എന്ന ഇ-മെയിലിൽ ജനുവരി 16നകം അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04862 297617, 9495276791, 8547005084.
അധ്യാപക നിയമനം
സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ബി.വി.എസ്.സി. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 10 ന് രാവിലെ 9.30 ന് വി.എച്ച്.എസ്.ഇ. ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ബന്ധപ്പെട്ട വാർത്തകൾ: കേരള മീഡിയ അക്കാദമിയിൽ ടെലിവിഷൻ ജേർണലിസം ലക്ചററുടെ ഒഴിവ്
ക്ലീനിങ് സ്റ്റാഫ് നിയമനം
ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കീഴിലെ പാട്യം ചെറുവാഞ്ചേരി ഡെ കെയർ സെന്ററിലേക്ക് ക്ലീനിങ് സ്റ്റാഫിനെ ഒരു വർഷത്തേക്ക് താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത ഏഴാം ക്ലാസ്. എഴുതാനും വായിക്കാനും അറിയണം. താൽപര്യമുള്ളവർ ജനുവരി 20ന് രാവിലെ 10 മണിക്ക് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ചേമ്പറിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2734343. ഇമെയിൽ: dmhpkannur@gmail.com.
ബന്ധപ്പെട്ട വാർത്തകൾ: കേരള ഹൈക്കോടതിയിൽ അസിസ്റ്റന്റ്മാരുടെ 14 ഒഴിവുകൾ
കമ്മ്യൂണിറ്റി നഴ്‌സ് നിയമനം
വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ 'പരിരക്ഷ പദ്ധതി' പ്രകാരം കരാര്‍ അടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി നഴ്സിനെ നിയമിക്കുന്നു. നിര്‍ദ്ദിഷ്ട യോഗ്യതയുള്ളതും 45 വയസ് തികയാത്തതുമായ ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 16ന് രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ട്രേഡ്‌സ്മാൻ (പ്ലബിങ് / ഹൈഡ്രോളിക്‌സ്) തസ്തികയിലെ ഒരു താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. പ്ലംബിങ് അല്ലെങ്കിൽ ഹൈഡ്രോളിക്‌സ് ട്രേഡുകളിൽ എൻ.റ്റി.സി / റ്റി.എച്ച്.എസ്.എൽ.സി / വി.എച്ച്.എസ്.ഇ / കെ.ജി.സി.ഇ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 13 ന് രാവിലെ 10 ന് കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.cpt.ac.in, 0471 2360391