1. News

കേരള മീഡിയ അക്കാദമിയിൽ ടെലിവിഷൻ ജേർണലിസം ലക്ചററുടെ ഒഴിവ്

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ടെലിവിഷൻ ജേർണലിസം കോഴ്‌സിൽ ലക്ചറർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. സർക്കാർ, അക്കാദമി സർവീസ് പേ സ്കീമുകൾ പ്രകാരം കരാർ അടിസ്ഥാനത്തിൽ നിയമനം.

Meera Sandeep
Vacancy of Television Journalism Lecturer in Kerala Media Academy
Vacancy of Television Journalism Lecturer in Kerala Media Academy

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ടെലിവിഷൻ ജേർണലിസം കോഴ്‌സിൽ ലക്ചറർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. സർക്കാർ, അക്കാദമി സർവീസ് പേ സ്കീമുകൾ പ്രകാരം കരാർ അടിസ്ഥാനത്തിലാണ് നിയമനം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (08/01/2023)

വിദ്യാഭ്യാസ യോഗ്യത

ജേർണലിസത്തിൽ ബിരുദാനന്തര ബിരുദവും കുറഞ്ഞത് അഞ്ച് വർഷത്തെ എഡിറ്റോറിയൽ പ്രവൃത്തിപരിചയവും ടിവി മേഖലയിൽ അധ്യാപന പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: കേരള ഹൈക്കോടതിയിൽ അസിസ്റ്റന്റ്മാരുടെ 14 ഒഴിവുകൾ

പ്രായപരിധി

45 വയസ്സ്

അവസാന തീയതി

ഉദ്യോഗാർത്ഥികൾക്ക് ജനുവരി 20 വൈകിട്ട് 5 മണി വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. 

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (06/01/2023)

അപേക്ഷകൾ അയക്കേണ്ട വിധം

ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30, കേരളം എന്ന വിലാസത്തിൽ  അപേക്ഷകൾ ലഭിക്കണം. കവറിനു മുകളിൽ ടെലിവിഷൻ ജേർണലിസം ലക്ചറർ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. വിശദവിവരങ്ങൾക്ക്: www.keralamediaacademy.org, 0484 2422275 / 0484 2422068. 

English Summary: Vacancy of Television Journalism Lecturer in Kerala Media Academy

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds