വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കട്ടപ്പന നഗരസഭാ അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ഓവര്‍സിയറുടെ ഒഴിവില്‍ കരാര്‍ നിയമനം നടത്തുന്നു. സെപ്റ്റംബര്‍ 12 പകല്‍ 11 മണിക്ക് നഗരസഭ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും . യോഗ്യത സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും സിവില്‍ എഞ്ചിനീയറിംഗ് ഡിഗ്രി, ഡിപ്ലോമ, ഐ. ടി.ഐ. ജോലിയില്‍ മുന്‍പരിചയം ഉള്ളവര്‍ക്കും കട്ടപ്പന നഗരസഭാപരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. യോഗ്യത, ജോലിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സ്ഥിരതാസമസ സര്‍ട്ടിഫിക്കറ്റുകളും അഭിമുഖത്തിന് വരുമ്പോള്‍ ഹാജരാക്കണം.
താല്‍ക്കാലിക നിയമനം
ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലാബ് അറ്റന്‍ഡന്റ് തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിനായി സംവരണം ചെയ്ത താല്‍ക്കാലിക ഒഴിവുണ്ട്. എസ് എസ് എല്‍ സിയും അംഗീകൃത മെഡിക്കല്‍ ലബോറട്ടറികളില്‍ ലാബ് അറ്റന്‍ഡന്റായുള്ള രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി: 2023 ജനുവരി ഒന്നിന് 18നും 41നും ഇടയില്‍ (നിയമാനുസൃത ഇളവ് ബാധകം).
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ സെപ്റ്റംബര്‍ 18നകം പേര് രജിസ്റ്റര്‍ ചെയ്യണം.
ബന്ധപ്പെട്ട വാർത്തകൾ: ഡിആർഡിഒയിലെ അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
മെഡിക്കൽ ഓഫീസർ നിയമനം
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻ.എച്ച്.എം.) കീഴിൽ വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ/ഡി.പി.എം.എസ്.യു. ഓഫീസിൽ മെഡിക്കൽ ഓഫീസറേ താൽക്കാലികമായി നിയമിക്കുന്നു.
വിദ്യാഭ്യാസ യോഗ്യത എം.ബി.ബി.എസ്, ടി.സി.എം.സി. രജിസ്ട്രേഷൻ പെർമനന്റ് നിർബന്ധം. പ്രവർത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 ഓഗസ്റ്റ് 31ന് 62 വയസ് കവിയരുത്. പ്രതിമാസ ശമ്പളം 41,000/- രൂപ.
അപേക്ഷയോടൊപ്പം ജനന തിയതി, യോഗ്യത, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും ബയോഡാറ്റയും സഹിതം (മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി.) സെപ്റ്റംബർ 18 ന് വൈകീട്ട് അഞ്ചിനകം ആരോഗ്യകേരളം, തൃശ്ശൂർ ഓഫീസിൽ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0487 - 2325824.
ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിവിധ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
അഭിമുഖം
ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന തെരുവ്‌നായ് പ്രതിരോധകുത്തിവപ്പ് പദ്ധതിയിലേക്ക് വെറ്ററിനറി ഡോക്ടര്‍മാരെയും ഡോഗ് ക്യാച്ചേഴ്‌സ്‌നെയും കരാറടിസ്ഥാനത്തില്‍ നിയമിക്കും. യോഗ്യത : ഡോക്ടര്‍- ബി വി എസ് സി ആന്‍ഡ് എ എച്ച് രജിസ്‌ട്രേഷന്‍. പ്രായം 60 വയസ്സ് വരെ. ഡോഗ് ക്യാച്ചേഴ്‌സ് : വാക്‌സിനേഷന്‍ നല്‍കുന്നതിനായി തെരുവുനായ്ക്കളെ പിടിക്കുക വാക്‌സിന്‍ എടുത്തതിനുശേഷം നായ്ക്കളെ പിടിച്ച സ്ഥലത്ത് തന്നെ കൊണ്ടുപോയി തിരികെ വിടുക എന്നീ പ്രവര്‍ത്തികള്‍ ചെയ്യാന്‍ താത്പര്യമുള്ള പുരുഷ•ാര്‍ക്ക് അപേക്ഷിക്കാം. രേഖകളുമായി സെപ്റ്റംബര്‍ 12 രാവിലെ 10.30ന് ജില്ല മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തില്‍ പങ്കെടുക്കാം. പരിചയ സമ്പന്നര്‍ക്ക് മുന്‍ഗണന. ഫോണ്‍ 0474 2793464.
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം 16ന്
എറണാകുളം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ പ്രവര്‍ത്തിക്കുന്ന എംപ്ലോയ ബിലിറ്റി സെന്‍ററിൽ സെപ്റ്റംബര്‍ 16 ന് രാവിലെ 10 മുതൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. യോഗ്യത: +2 (Male), ഐ.ടി.ഐ, ഡിഗ്രി, പി.ജി, എം.ബി.എ, എം.എച്ച്.ആര്‍.എം., ഡിപ്ലോമ, ബി.ടെക്ക് (Male). പ്രായം: 18-35.
താല്‍പ്പര്യമുള്ളവർ സെപ്റ്റംബര്‍ 15നകം emp.ce...@gmail.com എന്ന ഇമെയില്‍ മുഖേന അപേക്ഷിക്കുക. ഫോണ്‍ - 0484-2422452, 2427494
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (07/09/2023)
കിറ്റ്‌സിൽ ഗസ്റ്റ് ഫാക്കൽറ്റി
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കീറ്റ്‌സ്) ഹെഡ് ഓഫീസിലേക്ക് ഇംഗ്ലീഷ് വിഷയം കൈകാര്യം ചെയ്യുന്നതിന് ഗസ്റ്റ് ഫാക്കൽറ്റി താത്കാലിക തസ്തികയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത 60 ശതമാനം മാർക്കോടെ എം.എ ഇംഗ്ലീഷ്/ ഇംഗ്ലീഷ് ലിറ്ററേച്ചർ (ഫുൾടൈം), യൂ.ജി.സി നെറ്റ്/ ജെ.ആർ.എഫ്, മികച്ച അക്കാദമിക് നിലവാരം, പോസ്റ്റ് - 1. പ്രായപരിധി 01.01.2023 ന് 40 വയസ് കവിയാൻ പാടില്ല. യോഗ്യതകൽ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതമുള്ള വിശദമായ അപേക്ഷ ഡയറക്ടർ, കിറ്റ്‌സ്, തൈക്കാട്, തിരുവനന്തപുരം - 14 എന്ന വിലാസത്തിൽ സെപ്റ്റംബർ 13 നു മുമ്പായി അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.kittsedu.org, 0471-2327707.
ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ
തിരുവനന്തപുരം സർക്കാർ സംസ്കൃത കോളജിൽ സംസ്കൃത ന്യായ വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ലകചറർമാരെ നിയമിക്കുന്നു. ഇതിനായി ഉദ്യോഗാർഥികളുടെ അഭിമുഖം സെപ്റ്റംബർ 18ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ചേംബറിൽ നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.