പ്രോജക്ട് എൻജിനിയർ ഒഴിവ്
തൃശൂരിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ പ്രോജക്ട് എൻജിനിയർ (സിവിൽ) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ സംവരണം ചെയ്ത ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത: ബി.ടെക് (സിവിൽ) ചുരുങ്ങിയത് അഞ്ച് വർഷം പ്രവൃത്തിപരിചയം. ശമ്പള സ്‌കെയിൽ 20,000. ജനുവരി ഒന്നിന് 41 വയസ് കവിയാൻ പാടില്ല. ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 15നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ മേധാവിയിൽ നിന്നുള്ള എൻ.ഒ.സി. ഹാജരാക്കണം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (12/02/2023)
ജോലി ഒഴിവ്
വനിത-ശിശുവികസന വകുപ്പിനു കീഴിലുള്ള എറണാകുളം സഖി വണ്‍ സ്റ്റോപ്പ് സെന്ററിലെ വിവിധ തസ്തികകളിലേക്ക് നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ജില്ലയിലെ വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ രാത്രിയും ജോലി ചെയ്യുവാന്‍ സന്നദ്ധരായിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.
കേസ് വര്‍ക്കര്‍: രണ്ട് ഒഴിവ്, എം.എസ്.ഡബ്ല്യു/എല്‍.എല്‍.ബി, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം (പ്രതിമാസ വേതനം 18,000 രൂപ മാത്രം) എസ്.എസ്.എല്‍.സി, പ്രവൃത്തി പരിചയം ക്ലീനിംഗ്, കുക്കിംഗ് ജോലികള്‍ ചെയ്യാന്‍ സന്നദ്ധരായിരിക്കണം. (പ്രതിമാസ വേതനം 8,000 രൂപ മാത്രം).
സെക്യൂരിറ്റി ഗാര്‍ഡ്: രണ്ട് ഒഴിവ്. എസ്.എസ്.എല്‍.സി , പ്രവൃത്തി പരിചയം (പ്രതിമാസ വേതനം 8,000 രൂപ മാത്രം). മള്‍ട്ടിപര്‍പ്പസ് ഹെല്‍പ്പര്‍: ഒരു ഒഴിവ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ ഫെബ്രുവരി 23 വൈകിട്ട് അഞ്ചിനകം കാക്കനാട് സിവില്‍ സ്റ്റേഷനിലെ താഴത്തെ നിലയിലുള്ള എറണാകുളം വനിതാ സംരക്ഷണ ഓഫീസറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം.
ബന്ധപ്പെട്ട വാർത്തകൾ: പി.ആർ.ഡി. പ്രിസം പദ്ധതി; സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
ഡിജിറ്റൽ സർവ്വെ ഹെൽപ്പർ ഒഴിവ്
ജില്ലയിൽ നടന്നു വരുന്ന ഡിജിറ്റൽ സർവ്വെയോടന്നുബന്ധിച്ച് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 240 ഹെൽപ്പർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഈ മാസം 15, 16 തിയതികളിൽ രാവിലെ 9 മുതൽ 5 മണി വരെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അഭിമുഖം നടത്തുന്നു. അഭിമുഖത്തിന് ഹാജരാക്കേണ്ടവരുടെ ലിസ്റ്റ് എന്റെ ഭൂമി പോർട്ടലിൽ പ്രസിദ്ധപെടുത്തിയിട്ടുണ്ട്. ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും ഇന്റർവ്യൂ കാർഡ് ലഭിക്കാത്തതുമായ ഉദ്യോഗാർത്ഥികൾ എഴുത്തുപരീക്ഷാ ഹാൾടിക്കറ്റ്, എംപ്ലോയ്മെന്റ് കാർഡ് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഹാജരാകേണ്ടതാണ്.
ബന്ധപ്പെട്ട വാർത്തകൾ: കൂടുതൽ തൊഴിലവസരവുമായി കുവൈറ്റ് നാഷണൽ ഗാർഡ് റിക്രൂട്ട്മെന്റിനു തുടക്കം
അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവ്
പാറക്കടവ് ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലുള്ള പാറക്കടവ്, ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ നിലവില്‍ ഉണ്ടായിട്ടുള്ളതും ഭാവിയില്‍ ഉണ്ടായേക്കാവുന്നതുമായ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അപേക്ഷിക്കുന്ന ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരും സേവന തല്‍പരതയുള്ളവരും മതിയായ ശാരീരികശേഷിയുള്ളവരും
2022 ജനുവരി ഒന്നിന് 18 വയസ്് പൂര്‍ത്തിയായിട്ടുള്ളവരും 46 വയസ് പൂര്‍ത്തിയാകാത്തവരുമായ വനിതകള്‍ക്ക് നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തില്‍ അപേക്ഷിക്കാം.
പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 3 വര്‍ഷത്തെ നിയമാനുസൃത വയസിളവിന് അര്‍ഹതയുണ്ട്. വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 10-ാം ക്ലാസ് വിജയിച്ചിരിക്കണം. ഹെല്‍പ്പര്‍ തസ്തികയിലേക്ക്
അപേക്ഷിക്കുന്നവര്‍ 10-ാം ക്ലാസ വിജയിക്കാത്തവരും എഴുതുവാനും വായിക്കുവാനും അറിയുന്നവരും ആയിരിക്കണം.
പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 16 മുതല്‍ 28 വൈകിട്ട് അഞ്ച് വരെ
പാറക്കടവ് ഐ.സി.ഡി.എസ്. പ്രോജക്റ്റ് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക പാറക്കടവ് ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ്, പാറക്കടവ് ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.
ഡ്രൈവർ: താൽകാലിക ഒഴിവ്
ആലപ്പുഴ: ജനറൽ ആശുപത്രിയിൽ ഡ്രൈവർ തസ്തികയിൽ താത്ക്കാലിക ഒഴിവിൽ നിയമനം നടത്തുന്നു. അഭിമുഖം ഫെബ്രുവരി 16-ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ഹെവി ഡ്യൂട്ടി മോട്ടോർ ഡ്രൈവിങ് ലൈസൻസും പ്രവൃത്തി പരിചയവുമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ആശുപത്രി കോൺഫറൻസ് ഹാളിൽ എത്തണം. ഫോൺ: 0477 2253324.
ഇലക്ട്രിഷ്യന്‍: താല്‍കാലിക ഒഴിവ്
ആലപ്പുഴ: ഇലക്ട്രിഷ്യന്‍ തസ്തികയില്‍ ജനറല്‍ ആശുപത്രിയില്‍ താത്ക്കാലിക ഒഴിവില്‍ നിയമനം നടത്തുന്നു. ഇതിലേക്കുള്ള അഭിമുഖം ഫെബ്രുവരി 16-ന് രാവിലെ 11 മണിക്ക് നടക്കും. ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമ/തത്തുല്യ യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം. ഫോണ്‍: 0477-2253324.