1. News

ഇന്നത്തെ ജോലി ഒഴിവുകൾ (12/02/2023)

പ്രവാസി ക്ഷേമ ബോർഡിൽ അക്കൗണ്ട്സ് ഓഫീസർ, ഐടി ആൻഡ് സിസ്റ്റം മാനേജർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് സെന്റർ ഫോർ മാനേജ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അപേക്ഷ ക്ഷണിച്ചു. 2023 ഫെബ്രുവരി 20 മുതൽ മാർച്ച് 6നു 5 മണി വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.kcmd.in

Meera Sandeep
Today's Job Vacancies (12/02/2023)
Today's Job Vacancies (12/02/2023)

പ്രവാസി ക്ഷേമ ബോർഡിൽ ഒഴിവുകൾ

പ്രവാസി ക്ഷേമ ബോർഡിൽ അക്കൗണ്ട്സ് ഓഫീസർ, ഐടി ആൻഡ് സിസ്റ്റം മാനേജർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് സെന്റർ ഫോർ മാനേജ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അപേക്ഷ ക്ഷണിച്ചു. 2023 ഫെബ്രുവരി 20 മുതൽ മാർച്ച് 6നു 5 മണി വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.kcmd.in.

കരാര്‍ നിയമനം

എറണാകുളം ജനറല്‍ ആശുപത്രി, സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് സ്റ്റാഫ് നഴ്സ് ടു സിടിവിഎസ് വിത്ത് ഒടി എക്സ്പീരിയന്‍സ് അറ്റ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.എസ്.സി നഴ്സിംഗ്/ ജിഎന്‍എം, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അംഗീകൃത നഴ്സിംഗ് കൗൺസില്‍ രജിസ്ട്രേഷനും. ഉയര്‍ന്ന പ്രായ പരിധി 40 വയസ്. പ്രവ‍ൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ ഫോൺ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സ്കാന്‍ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് ഫെബ്രുവരി 17 ന് വൈകിട്ട് അഞ്ചിനകം അയക്കണം. ഇ-മെയില്‍ അയക്കുമ്പോൾ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് സ്റ്റാഫ് നഴ്സ് ടു സിടിവിഎസ് ഒടി എന്ന് ഇ-മെയില്‍ സബ്ജെക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികൾ ഓഫീസില്‍ നിന്ന് ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.

ബന്ധപ്പെട്ട വാർത്തകൾ: പി.ആർ.ഡി. പ്രിസം പദ്ധതി; സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

പമ്പ് ഓപ്പറേറ്റര്‍ താത്കാലിക ഒഴിവ്

ജില്ലയിലെ ഒരു അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ പമ്പ് ഓപ്പറേറ്റര്‍ ഗ്രേഡ് രണ്ട് തസ്തികയില്‍ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉളള ഉദ്യോഗാര്‍ത്ഥികൾ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി  21-ന് മുമ്പ് അതത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-41 നിയമാനുസൃത വയസിളവ് അനുവദനീയം. യോഗ്യത എസ്.എസ്.എല്‍.സി, പമ്പിംഗ് ഇൻസ്റ്റലേഷനുകളുടെ ഓപ്പറേറ്ററായി കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം, ജലവിതരണ ലൈനുകൾ സ്ഥാപിക്കുന്നതിലും അറ്റകുറ്റപ്പണി ചെയ്യുന്നതിലും പരിചയം എന്നിവ അധിക യോഗ്യതയായി പരിഗണിക്കും.

അങ്കണവാടി വർക്കർ / ഹെൽപ്പർ - അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ  കോതമംഗലം ഐസിഡിഎസ് പരിധിയിലുള്ള  പിണ്ടിമന, കോട്ടപ്പടി, നെല്ലിക്കുഴി കുട്ടമ്പുഴ എന്നീ പഞ്ചായത്തുകളിലേക്കും കോതമംഗലം മുനിസിപ്പാലിറ്റിയിലേക്കും അങ്കണവാടി വർക്കർ / ഹെൽപ്പർ തസ്തികകളിലേക്ക് അതത് തദ്ദേശ സ്ഥാപന പരിധിയിൽ സ്ഥിരതാമസക്കാരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ 01.01.2023 ൽ 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് കഴിയാത്തവരുമായിരിക്കണം. അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസ്സായിരിക്കണം. പി പ്രൈമറി ടീച്ചേഴ്സ് കോഴ്സ് ബാലസേവികാ പാസ്സായവർക്കും മുൻപരിചയമുള്ളവർക്കും മുൻഗണന.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (09/02/2023)

അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എഴുത്തും വായനയും അറിഞ്ഞിരിക്കണം. എസ്.എസ്. എൽ.സി പാസ്സായവർ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കരുത്. എസ്.സി / എസ്.ടി വിഭാഗത്തിലുൾപ്പെടുന്നവർക്ക് 3 വർഷത്തെ വയസ്സിളവ് അനുവദിക്കും

നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, സ്ഥിരതാമസം. മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സാക്ഷ്യപ്രതങ്ങളുടെ ശരിപ്പകർപ്പുകൾ ഉള്ളടക്കം ചെയ്യേണ്ടതാണ്. അർഹരായവരെ കൂടിക്കാഴ്ചയ്ക്കു ക്ഷണിക്കുന്നതും. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതുമാണ്.

അപേക്ഷാ ഫോറത്തിന്റെ മാതൃക കോതമംഗലം ഐ.സി.ഡി.എസ് പ്രോജെക്ട് ഓഫീസ്, അതാതു ഗ്രാമപഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിൽ നിന്നും ലഭ്യമാണ്. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കോതമംഗലം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫിസിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ കോതമംഗലം ഐ.സി.ഡി.എസ് പ്രോജെക്ട് ഓഫിസിൽ 24.02.2023 വൈകുന്നേരം 3 മണി വരെ സ്വീകരിക്കും.

അപേക്ഷകൾ അയക്കേണ്ട വിലാസം: ശിശുവികസനപദ്ധതിഓഫീസർ ഐ.സി.ഡി.എസ് പ്രോജെക്ട് ഓഫിസ് കോതമംഗലം ബ്ലോക്ക് പഞ്ചായത്തു കോമ്പൗണ്ട്, കോതമംഗലം 686 691.

ബന്ധപ്പെട്ട വാർത്തകൾ: കൂടുതൽ തൊഴിലവസരവുമായി കുവൈറ്റ് നാഷണൽ ഗാർഡ് റിക്രൂട്ട്മെന്റിനു തുടക്കം

വാക്ക്-ഇൻ ഇന്റർവ്യൂ

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ കേരളാ സ്റ്റേറ്റ് എയിഡ്സ് കൺട്രോൾ സൊസൈറ്റിയിലേക്ക് കരാർ അടിസ്ഥാനത്തിൽ ബ്ലഡ് ബാങ്ക് കൗൺസിലർ തസ്തികയിലേക്ക് 13000/-രൂപ (പതിമൂവായിരം രൂപ) മാസ ശമ്പളത്തിൽ താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി  16 നു രാവിലെ 11 മണിക്ക് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കും.

യോഗ്യത: Post Graduate in Social Work / Psychology / Anthropology | Human Development, Knowledge of computer (preferably in MS Office) & minimum two years experience after PG)

പ്രായം: 35 വയസ്സിനു താഴെ

യോഗ്യരായ ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം, ആധാർ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പ്,

English Summary: Today's Job Vacancies (12/02/2023)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds