താത്കാലിക നിയമനം
തിരുവനന്തപുരം കൈമനത്തെ സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കമ്പ്യൂട്ടർ എൻജിനീയറിംഗ് വിഭാഗത്തിൽ ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ എൻജിനീയറിംഗിൽ ഡിപ്ലോമ, കമ്പ്യൂട്ടർ എൻജിനിയറിങ്ങിൽ ഐ.ടി.ഐ (കോപ്പ) അഥവാ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ജൂൺ 23 ന് രാവിലെ 10 ന് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.
എം.പി.ഐ.യുടെ സംരംഭക സഹായ പദ്ധതി
ഫുഡ് ടെക്‌നോളജി/ലൈവ് സ്റ്റോക്ക്/കുക്കറി/ബുച്ചറി തുടങ്ങിയ കോഴ്‌സുകൾ പാസായി ജോലിരഹിതരായി കഴിയുന്ന യുവാക്കൾക്കും തൊഴിൽരഹിതർക്കും സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കാൻ എം.പി.ഐ. യുടെ മിനിസെയിൽസ് ഔട്ട്‌ലറ്റ് കം ഫുഡ് ഹബ്ബുകൾ തുടങ്ങാൻ സർക്കാർ ധനസഹായം നൽകുന്നു. ഈ വർഷം 1000 ഔട്ട്‌ലറ്റുകൾ ആരംഭിക്കും. ഒരു സംരംഭ കന് എം.പി.ഐ. ഒരു ഫ്രീസർ നൽകും. ഘട്ടംഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുക്കുന്ന സംരംഭകർക്ക് ഔട്ട്‌ലറ്റുകൾ തുടങ്ങാൻ സഹായം നൽകുന്നത്.
കുറഞ്ഞത് 100 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണമുളള വൈദ്യുതി കണക്ഷനുളള കട മുറി സ്വന്തമായോ വാടകയ്‌ക്കോ അതിനൊപ്പം മറ്റു അനുബന്ധ ഉപകരണങ്ങളും ഔട്ട്‌ലറ്റിനായി ഒരുക്കണം. ഇതിന് ബാങ്കുകളിൽനിന്ന് വായ്പ ആവശ്യമുളളവരുടെ അപേക്ഷ എം.പി.ഐ. ബാങ്കുകൾക്ക് ശുപാർശ ചെയ്യും. മൈക്രോഫിനാൻസ് ബാങ്കുകളിൽനിന്നും ലഭ്യമാകുന്നതിന്റെ തിരിച്ചടവ് സംരംഭകരുടെ ഉത്തരവാദിത്വമായിരിക്കും. രജിസ്‌ട്രേഷൻ ജൂൺ 19 മുതൽ ആഗസ്റ്റ് 31 വരെ നടത്താം. രജിസ്‌ട്രേഷന്റെ മുൻഗണനാക്രമത്തിലായിരിക്കും അർഹരായവർക്ക് ഔട്ട്‌ലറ്റുകൾ നൽകുക. അപേക്ഷാഫോം meatproductsofindia.com ൽ ലഭിക്കും. വിശദവിവരങ്ങൾക്ക്: 9446489333.
ബന്ധപ്പെട്ട വാർത്തകൾ: ഇന്റലിജൻസ് ബ്യൂറോയിൽ 797 ജൂനിയർ ഇന്റലിജൻസ് ഓഫിസർമാരുടെ ഒഴിവുകൾ
പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. ബോട്ടണി/പ്ലാന്റ് സയൻസിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. മുള തിരിച്ചറിയൽ, ഫീൽഡ് പര്യവേക്ഷണം, ഡാറ്റ പ്രോസസിംഗ് എന്നിവയിലെ അറിവ് അഭിലഷണീയ യോഗ്യതയാണ്. കാലാവധി ജനുവരി 12 വരെ. പ്രതിമാസം 19000 രൂപയാണ് ഫെല്ലോഷിപ്പ്. 2023 ജനുവരി 1 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് 3 വർഷവും ഇളവുണ്ട്. ഉദ്യോഗാർഥികൾക്ക് ജൂൺ 29 ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സാഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം.
ഒഡെപെക്ക് മുഖേനെ കുവൈറ്റിലേക്ക് ഡോക്ടർമാരെ തെരഞ്ഞെടുക്കുന്നു
ഒഡെപെക്ക് മുഖേനെ കുവൈറ്റ് ആരോഗ്യ മേഖലയിലെ നിയമനത്തിനായി ഡോക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫിസിഷ്യൻ, കൺസൾട്ടന്റ്, സ്പെഷ്യലിസ്റ്റ്, സീനിയർ രജിസ്ട്രാർ, രജിസ്ട്രാർ എന്നീ തസ്തികകളിലേക്കാണ് നിയമനം. എം.ബി.ബി.എസ്, എം.ഡി, പി.എച്ച്.ഡി ആണ് അടിസ്ഥാന യോഗ്യതകൾ.
ആറ് മുതൽ 15 വർഷം വരെയുള്ള പ്രവൃത്തിപരിചയം നിർബന്ധം. അപേക്ഷകർ 55 വയസിനു താഴെ പ്രായമുള്ളവരുമായിരിക്കണം. ആകർഷകമായ ശമ്പളം, താമസസൗകര്യം എന്നിവ കൂടാതെ വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ളവർ ബയോഡേറ്റ, പാസ് പോർട്ടിന്റെ പകർപ്പ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 25 ന് മുമ്പ് kuwait@odepc.in എന്ന ഇമെയിലിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.in, 0471-2329440/41/42/43/45, 7736496574.
ബന്ധപ്പെട്ട വാർത്തകൾ: ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ 38000 ത്തിലധികം അധ്യാപക-അനധ്യാപക ഒഴിവുകൾ; ശമ്പളം ഒരു ലക്ഷം രൂപ വരെ
താത്കാലിക ഇൻസ്ട്രക്ടർ നിയമനം
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കൊമേഴ്‌സ്യൽ പ്രാക്ടീസ് ബ്രാഞ്ചിൽ ഒഴിവുള്ള തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഇൻസ്ട്രക്ടർ ഇൻ കൊമേഴ്‌സ്, ഇൻസ്ട്രക്ടർ ഇൻ ഷോർട്ട്ഹാൻഡ് എന്നീ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ജൂൺ 26 ന് രാവിലെ 10 മണിക്ക് നടക്കും. രണ്ട് തസ്തികകൾക്കും ഫസ്റ്റ് ക്ലാസോടെ റഗുലർ ബി.കോം, കൊമേഴ്‌സ്യൽ പ്രാക്ടീസിൽ ഡിപ്ലോമ എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പുകൾ സഹിതം പ്രിൻസിപ്പൾ മുൻപാകെ ഹാജരാകണം.
അഭിമുഖം ജൂൺ 21ന്
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ ടെക്സ്റ്റൈൽ ടെക്നോളജി വിഭാഗത്തിൽ ട്രേഡ്സ്മാൻ, ലക്ചറർ തസ്തികകളിലെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജൂൺ 21ന് രാവിലെ 10ന് കോളജിൽ നടത്തും.
ട്രേഡ്സ്മാൻ ടെക്സ്റ്റൈൽ ടെക്നോളജി തസ്തികയിൽ രണ്ട് ഒഴിവുകളാണുള്ളത്. യോഗ്യത: എസ്.എസ്.എൽ.സിയും എൻ.ടി.സി ടെക്സ്റ്റൈൽ ടെക്നോളജി/കെ.ജി.സി.ഇ ടെക്സ്റ്റൈൽ ടെക്നോളജി/വി.എച്ച്.എസ്.ഇ ടെക്സ്റ്റൈൽ ടെക്നോളജി അല്ലെങ്കിൽ ടെക്സ്റ്റൈൽ ടെക്നോളജിയിൽ ഉയർന്ന യോഗ്യത.
ലക്ചറർ ടെക്സ്റ്റൈൽ ടെക്നോളജി തസ്തികയിൽ മൂന്ന് ഒഴിവുകളുണ്ട്. ടെക്സ്റ്റൈൽ ടെക്നോളജി ബി.ടെക് ആണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ www.cpt.ac.in ൽ ലഭ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (15/06/2023)
പി എസ് സി അറിയിപ്പ്
കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ (യു പി എസ്) (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍. 525/2019) തസ്തികയിലേയ്ക്ക് 16.01.2023 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ജൂൺ 21,22 തിയ്യതികളിൽ പി എസ് സി കോഴിക്കോട് ജില്ലാ ഓഫീസില്‍ നടക്കും
ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വൃക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയക്കുന്നതല്ല. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗൺലോഡ് ചെയ്ത് ആവശ്യമായ രേഖകള്‍ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസിലും തിയ്യതിയിലും അഭിമുഖത്തിന് ഹാജരാകേണ്ടതാണെന്ന് ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ പരിഷ്കരിച്ച കെ ഫോം (അപ്പന്റിക്സ് -28) പി എസ് സിയുടെ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഹാജരാക്കേണ്ടതാണ്. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പി.എസ്.സി. ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ : 0495 2371971
നാറ്റ്പാകില്‍ ഒഴിവ്
നാറ്റ്പാകിലെ വിവിധ പദ്ധതികളുടെ നടത്തിപ്പിനായി ദിവസ വേതന വ്യവസ്ഥയില്‍ എംപാനല്‍ ചെയ്യുന്നതിനായി ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ട്. യോഗ്യത പത്താം ക്ലാസ്. സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/പ്രമുഖ സ്ഥാപനം എന്നിവിടങ്ങളിലെ വിവിധ പദ്ധതികള്‍/ ലബോറട്ടറികളിലുള്ള രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം എന്നിവ അഭികാമ്യം. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ മൂന്നിന് രാവിലെ ഒമ്പത് മണിക്ക് നാറ്റ്പാക്കിന്റെ ആക്കുളം ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. മെയ് 31ലെ അഭിമുഖത്തില്‍ പങ്കെടുത്തവര്‍ വീണ്ടും പങ്കെടുക്കേണ്ടതില്ല.
സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിൽ നഴ്സുമാർ
ഒഡെപെക് മുഖേന സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് ബി.എസ്.സി നഴ്സുമാരെ (സ്ത്രീ) തെരഞ്ഞെടുക്കുന്നു. നഴ്സിങ്ങിൽ ബി.എസ്.സി/പോസ്റ്റ് ബി.എസ്.സി/എം.എസ്.സി വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് രണ്ട് വർഷം പ്രവൃത്തിപരിചയവും വേണം. ഡിഗ്രി സർട്ടിഫിക്കറ്റിന്റെ എച്ച്ആർഡിയും, ഡാറ്റഫ്ലോയും നിർബന്ധമാണ്. പ്രായപരിധി 35 വയസ്.
സൗദ്യ അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ നിയമമനുസരിച്ച് ശമ്പളം ലഭിക്കും. ശമ്പളത്തിനു പുറമേ താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ളവർ ഫോട്ടോ അടങ്ങിയ ബയോഡേറ്റ, ആധാർ കാർഡ്, പാസ്പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ ജൂൺ 24നു മുമ്പ് gcc@odepc.in എന്ന ഇ-മെയിലിൽ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in, 0471-2329440/41/42/6238514446.
ഐ.പി.ആർ.ഡിയിൽ വീഡിയോ എഡിറ്റർ, ക്യാമറാമാൻ, സൗണ്ട് റെക്കോർഡിസ്റ്റ്,കോ-ഓർഡിനേറ്റർ പാനലിലേക്ക് അപേക്ഷിക്കാം
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് (ഐ.പി.ആർ.ഡി) വകുപ്പിന്റെ പ്രതിവാര ടെലിവിഷൻ പരിപാടിയായ ‘പ്രിയകേരളം’, റേഡിയോ പരിപാടിയായ ‘ജനപഥം’, വിവിധ വകുപ്പുകൾക്ക് വേണ്ടി നിർമിക്കുന്ന ഇൻഫോ വീഡിയോകൾ, സോഷ്യൽ മീഡിയ ക്രിയേറ്റീവുകൾ എന്നിവയുടെ പ്രൊഡക്ഷൻ ജോലികൾ നിർവഹിക്കാൻ വീഡിയോ എഡിറ്റർ, ക്യാമറാമാൻ, സൗണ്ട് റെക്കോർഡിസ്റ്റ്, കോ- ഓർഡിനേറ്റർ എന്നിവരുടെ പാനൽ രൂപീകരിക്കുന്നു. കോ-ഓർഡിനേറ്റർ ഒഴികെയുള്ള തസ്തികകളിൽ പ്രായോഗിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. എല്ലാ തസ്തികകൾക്കും പ്രതിഫലം നൽകുന്നത് പീസ് വർക്ക് അടിസ്ഥാനത്തിലാണ്. പ്രായപരിധി 36.
കോ-ഓർഡിനേറ്റർ തസ്തികയിൽ മൂന്നും മറ്റു തസ്തികകളിൽ അഞ്ചുവീതവും ഒഴിവുകളാണുള്ളത്. അപേക്ഷകർ പ്ലസ്ടു പാസായിരിക്കണം. കോ-ഓർഡിനേറ്റർ ഒഴികെയുള്ള തസ്തികകളിൽ അപേക്ഷിക്കുന്നവർ അതത് രംഗങ്ങളിൽ ഡിഗ്രിയോ ഡിപ്ലോമയോ സർട്ടിഫിക്കറ്റോ നേടിയിരിക്കണം. വിഡിയോ എഡിറ്റർ, ക്യാമറാമാൻ പാനലുകളിലേക്ക് അപേക്ഷിക്കുന്നവരിൽ യഥാക്രമം അനിമേഷൻ ഹെലിക്യാം ഓപ്പറേഷൻ എന്നിവ അറിയുന്നവർക്ക് മുൻഗണന നൽകും. ദൃശ്യമാധ്യമ രംഗത്തോ സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ സംബന്ധിച്ച വീഡിയോകൾ തയാറാക്കുന്നതിലോ രണ്ടു വർഷം പ്രവൃത്തി പരിചയവും ഉണ്ടാകണം.
സൗണ്ട് റെക്കോർഡിസ്റ്റ് തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് ശ്രവ്യ മാധ്യമ രംഗത്തോ സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ സംബന്ധിച്ച പരിപാടികൾ തയാറാക്കുന്നതിലോ രണ്ടു വർഷം പ്രവൃത്തി പരിചയവും ഉണ്ടാകണം.
ദൃശ്യമാധ്യമ രംഗത്തോ സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ സംബന്ധിച്ച വീഡിയോകൾക്കായുള്ള കോ-ഓർഡിനേഷനിലോ 10 വർഷം പ്രവൃത്തിപരിചയമുള്ളവർക്ക് കോ-ഓർഡിനേറ്റർ തസ്തികയിൽ അപേക്ഷിക്കാം. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം
സി. വി. അടങ്ങിയ അപേക്ഷകൾ ജൂൺ 30-നു മുമ്പ് നേരിട്ടും ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്ലോക്ക്, സെക്രട്ടേറിയറ്റ്-1 എന്ന വിലാസത്തിലും prdprogrammeproduction@gmail.com എന്ന ഇ-മെയിലിലും സ്വീകരിക്കും. നേരിട്ടോ തപാലിലോ അപേക്ഷകൾ നൽകുന്നവർ കവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തണം.
തൊഴിൽ വാർത്തകൾ
കേരള വന ഗവേഷണ സ്ഥാപനത്തിൽ 2027 സെപ്റ്റംബർ 27 വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിൽ ജൂൺ 26 രാവിലെ 10 ന് സ്ഥാപനത്തിന്റെ തൃശൂർ ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദാംശങ്ങൾ www.kfri.res.in ൽ.
മണ്ണന്തല ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുകൾ
മണ്ണന്തല ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു. ജൂൺ 22ന് രാവിലെ 11 ന് അഭിമുഖവും, എഴുത്തുപരീക്ഷയും നടത്തും. ബി.കോം (റെഗുലർ) ആൻഡ് ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് യോഗ്യതയുള്ളവർ അന്നേ ദിവസം അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
വാച്ച്മാൻ തസ്തികയിലേക്കുള്ള താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 2023 ജൂൺ 19 രാവിലെ 11 ന് നടക്കും. പി.എസ്.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ള താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്.
സീനിയര്‍ കണ്‍സള്‍ട്ടന്റ്
കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഒരു വര്‍ഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘Regional Cum Facilitation Centre for Sustainable Development of Medicinal Plants’ല്‍ ഒരു സീനിയര്‍ കണ്‍സല്‍ട്ടന്റിന്റെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ജൂണ്‍ 21 ന് രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ ഓഫീസില്‍ വെച്ച് ഇന്റര്‍വ്യൂ നടത്തും. വിശദ വിവരങ്ങള്‍ക്ക്: www.kfri.res.