1. News

ഇന്റലിജൻസ് ബ്യൂറോയിൽ 797 ജൂനിയർ ഇന്റലിജൻസ് ഓഫിസർമാരുടെ ഒഴിവുകൾ

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിൽലെ ജൂനിയർ ഇന്റലിജൻസ് ഓഫിസർ ഗ്രേഡ് ഗ്രേഡ് II / ടെക്നിക്കൽ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. ആകെ 797 ഒഴിവുകളാണുള്ളത്. നേരിട്ടുള്ള നിയമനമാണ്.

Meera Sandeep
IB Recruitment 2023: Apply for 797 Junior Intelligence Officer Vacancies
IB Recruitment 2023: Apply for 797 Junior Intelligence Officer Vacancies

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിലെ ജൂനിയർ ഇന്റലിജൻസ് ഓഫിസർ ഗ്രേഡ് II / ടെക്നിക്കൽ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. ആകെ 797 ഒഴിവുകളാണുള്ളത്.  നേരിട്ടുള്ള നിയമനമാണ്. ജനറൽ സെൻട്രൽ സർവീസ്, ഗ്രൂപ്പ് സി (നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ) തസ്തികയാണ്. 

ബന്ധപ്പെട്ട വാർത്തകൾ: ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ 38000 ത്തിലധികം അധ്യാപക-അനധ്യാപക ഒഴിവുകൾ; ശമ്പളം ഒരു ലക്ഷം രൂപ വരെ

ഒബ്ജക്ടീവ് ടൈപ്പ് ഓൺലൈൻ പരീക്ഷ, സ്കിൽ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. വിശദവിവരങ്ങൾക്ക് www.mha.gov.in, www.ncs.gov.in എന്നിവ സന്ദർശിക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (15/06/2023)

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് ജൂൺ 23 വരെ അപേക്ഷിക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: സിഎംഎഫ്ആർഐയിൽ യംഗ് പ്രൊഫഷണൽ ഒഴിവ്

വിദ്യാഭ്യാസ യോഗ്യത

ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് / ഐടി / കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ എൻജിനീയറിങ് /കംപ്യൂട്ടർ ആപ്ലിക്കേഷൻസിൽ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ബിഎസ്‌സി ഇലക്ട്രോണിക്സ് / കംപ്യൂട്ടർ സയൻസ് /ഫിസിക്സ് / മാത്‌സ് അല്ലെങ്കിൽ ബിസിഎ. ഭിന്നശേഷി വിഭാഗക്കാർ അപേക്ഷിക്കേണ്ടതില്ല.

പ്രായപരിധി

വയസ്സ് 18 നും 27 ഇടയിലായിരിക്കണം. എസ്‌സി/എസ്‌ടിക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഇളവുണ്ട്. അർഹരായ മറ്റു വിഭാഗങ്ങൾക്കും നിയമാനുസൃത ഇളവുണ്ട്.

ശമ്പളം

25,500-81,100 രൂപ.

English Summary: IB Recruitment 2023: Apply for 797 Junior Intelligence Officer Vacancies

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds