വാക് ഇന്‍ ഇന്റര്‍വ്യൂ
ആരോഗ്യകേരളത്തില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായി വാക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 19 ന് രാവിലെ 11 മണിക്ക് ജില്ലാ പ്രോഗ്രാം മാനേജര്‍, ആരോഗ്യകേരളം ഇടുക്കിയുടെ ആഫീസില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടി ഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളുമായി ഹാജരാകണം.
ബന്ധപ്പെട്ട വാർത്തകൾ: ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിൽ എക്സാമിനർ ഓഫ് പേറ്റന്റ്സ് ഒഴിവുകൾ
ഓഡിയോളജിസ്റ്റ് തസ്തികയില്‍ ഓഡിയോളജി ആന്റ് സ്പീച്ച് ലാഗ്വേജ് പാത്തോളജിയില്‍ ബിരുദം, ആര്‍.സി. ഐ രജിസ്ട്രേഷന്‍, 3 വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ജൂലൈ 1 ന് 40 വയസ് കവിയരുത്.
ഓഡിയോമെട്രിക് അസിസ്റ്റന്റ്് തസ്തികയില്‍ ഓഡിയോളജി ആന്റ്/ സ്പീച്ച് ലാഗ്വേജ് പാത്തോളജിയില്‍ ബിരുദം അല്ലെങ്കില്‍ ഹിയറിംഗ് ലാംഗ്വേജ് ആന്റ് സ്പീച്ച് തെറാപ്പിയില്‍ ഡിപ്ലോമ , ആര്‍. സി. ഐ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. ജൂലൈ 1 ന് 40 വയസ് കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 232221.
ഗസ്റ്റ് ഫാക്കൽറ്റി ഒഴിവ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻ്റ്ലൂം ടെക്നോളജി കണ്ണൂരിൽ കെമിസ്ട്രി, വിഷയത്തിൽ ഗസ്റ്റ് ഫാക്കൽറ്റി ഒഴിവ്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും ബി.എഡും കരസ്ഥമാക്കിയിട്ടുള്ളവരും അദ്ധ്യാപനപരിചയമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്കായി ജൂലൈ 18ന് രാവിലെ 11.30നു തോട്ടടയിലെ ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിൽ വെച്ച് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. താൽപര്യമുള്ളവർ ബയോഡാറ്റയും ബന്ധപ്പെട്ട യോഗ്യതയും, പ്രവർത്തി പരിചയവും തെളിയിക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സലും കോപ്പിയും സഹിതം ഇൻസ്റ്റിറ്റ്യൂട്ടിൽ എക്സിക്യൂട്ടീവ് ഡയറക്ടർ മുമ്പാകെ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0497 2835390.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (16/07/2023)
പാർട്ട് ടൈം സൈക്കോളജിസ്റ്റ്
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ഇടുക്കിയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വനിതാ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 26 ന് രാവിലെ 10.30 ന് പൈനാവ് ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ കാര്യാലയത്തിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.
എം.എസ്‌സി/എം.എ യും (സൈക്കോളജി) ഒരു വർഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത. 25 വയസ്സ് പൂർത്തിയാകണം. 30 - 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. പ്രതിമാസം 12000 രൂപ പ്രതിഫലം. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666.
അഭിമുഖം
ആലുവ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ മോഡൽ കരിയർ സെന്റർ മുഖേന വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂലൈ 19 ന് അഭിമുഖം നടക്കും. എസ് എസ് എൽ സി, പ്ലസ്ടു, ഡിഗ്രി, ഡിപ്പോമ തുടങ്ങിയവയാണ് യോഗ്യത. പ്രായപരിധി 25 വയസ് മുതൽ 40 വയസ് വരെ. താൽപര്യമുള്ളവർ 19 ന് രാവിലെ 10 ന് ആലുവ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം.
അഗ്നിവീർവായു നിയമനം
അഗ്നിവീർവായു നിയമനത്തിന് 14 എയർമെൻ സെലക്ഷൻ സെൻ്റർ ഇന്ത്യൻ എയർഫോഴ്സ് അപേക്ഷ ക്ഷണിച്ചു.2003 ജൂൺ 27നും 2006 ഡിസംബർ 27നും ഇടയിൽ ജനിച്ച സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. കണക്ക്, ഫിസിക്സ്, ഇംഗ്ലീഷ് എന്നിവ വിഷയമായെടുത്ത് 50 ശതമാനം മാർക്കോടെ പ്ലസ്ടു പാസായിരിക്കണം. അല്ലെങ്കിൽ മൂന്നുവർഷ ഗവ. അംഗീകൃത പോളിടെക്നിക് ഡിപ്ലോമ, അല്ലെങ്കിൽ രണ്ടു വർഷത്തെ വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്സ് പാസാകണം. നിശ്ചിത ശാരീരിക യോഗ്യതകൾ ആവശ്യമാണ്.
ജൂലൈ 27 മുതൽ വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാം. അവസാന തിയ്യതി ഓഗസ്റ്റ് 17.വിശദവിവരങ്ങൾക്ക് https://agnipathvayu.cdac.in, https://careerindianairforce.cdac.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. ഫോൺ: 0484 2427010, 9188431093. ഇമെയിൽ: casbiaf@cdac.in