ആർ.സി.സി.യിൽ ഒഴിവ്
റീജിയണൽ കാൻസർ സെന്റർ തിരുവനന്തപുരം ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു. ജൂലൈ 10നു വൈകീട്ട് മൂന്നു വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
ബന്ധപ്പെട്ട വാർത്തകൾ: കെ.ആർ.ഡബ്ല്യൂ.എസ്.എ; ജലനിധിയിലെ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
ഡെപ്യൂട്ടേഷൻ നിയമനം
നോർത്ത് ഈസ്റ്റേൺ കൗൺസിൽ സെക്രട്ടേറിയറ്റ് ഡെപ്യൂട്ടേഷൻ (ഹ്രസ്വകാല കരാർ ഉൾപ്പെടെ) വ്യവസ്ഥയിൽ ഡയറക്ടർ (പ്ലാൻ ഇവാലുവേഷൻ ആൻഡ് മോണിറ്ററിംഗ്) തസ്തികയിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരും സന്നദ്ധരുമായ ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ വിഞ്ജാപനം പ്രസിദ്ധീകരിച്ച് 60 ദിവസത്തിനകം ഡയറക്ടർ (അഡ്മിൻ.) ന് സമർപ്പിക്കണം.
കേന്ദ്ര / സംസ്ഥാന ഗവൺമെന്റ്, കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗവൺമെന്റ് സർവീസ്, പൊതുമേഖല സ്ഥാപനങ്ങൾ, അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ, യൂണിവേഴ്‌സിറ്റി, അർദ്ധ സർക്കാർ, ഗവൺമെന്റ് അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സർവീസിലുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതാ മാനദണ്ഡങ്ങൾ, യോഗ്യതകൾ, പരിചയം, കരിക്കുലം വീറ്റ പ്രൊഫോർമയുടെ നിർദ്ദിഷ്ട ഫോർമാറ്റിനും ആവശ്യമായ മറ്റ് വിശദാംശങ്ങൾക്കും NEC വെബ്‌സൈറ്റ് https://necouncil.gov.in സന്ദർശിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: ആയുഷ് ഡയറക്ടറേറ്റിലെ അസിസ്റ്റന്റ് പ്രഫസർ/ലക്ചറർ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
ഗസ്റ്റ് ലക്ചറർ
തിരുവനന്തപുരം സർക്കാർ സംസ്കൃത കോളജിൽ സംസ്കൃത വേദാന്ത വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. ഇതിനായുള്ള അഭിമുഖം ജൂൺ 26ന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.
ഓഫീസ് അസിസ്റ്റന്റ്
കേന്ദ്ര സർക്കാർ ഏജൻസിയായ ദേശീയ ഔഷധ വില നിയന്ത്രണ അതോറിറ്റിയുടെ നിർദ്ദേശാനുസരണം സംസ്ഥാനത്തു രൂപീകരിച്ചിട്ടുള്ള ഫാർമസ്യൂട്ടിക്കൽ പ്രൈസ് മോണിറ്ററിങ് ആൻഡ് റിസോഴ്സ് യൂണിറ്റ് സൊസൈറ്റിയുടെ ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (18/06/2023)
കമ്പ്യൂട്ടർ സയൻസിൽ ബിരുദമോ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദത്തോടൊപ്പം PGDCA/DCA/OFFICE AUTOMATION എന്നിവയിലേതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ഭാഷാ വിനിമയത്തിൽ പ്രാവീണ്യമുള്ളവർക്കു മുൻഗണന. ശമ്പളം പ്രതിമാസം 15,000 രൂപ. പ്രായപരിധി 2023 മെയ് രണ്ടിന് 35 വയസിനു താഴെ. താത്പര്യമുള്ളവർ യോഗ്യതയും, പ്രവർത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂലൈ 10നു വൈകിട്ട് അഞ്ചിനകം ഡ്രഗ്സ് കൺട്രോളറുടെ കാര്യാലയം, റെഡ് ക്രോസ്സ് റോഡ്, വഞ്ചിയൂർ പി. ഒ., തിരുവനന്തപുരം – 695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0471 – 2474797.