അധ്യാപകരെ ആവശ്യമുണ്ട്
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി പൊതുഅവധി ദിവസങ്ങളിൽ മാത്രം നടത്തിവരുന്ന പത്താംതരം, ഹയർസെക്കൻഡറി തുല്യതാ കോഴ്‌സുകളുടെ സമ്പർക്ക പഠന കേന്ദ്രങ്ങളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. ഓണറേറിയം അടിസ്ഥാനത്തിൽ ക്ലാസ്സ് എടുക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള അധ്യാപകരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
താത്പര്യമുള്ളവർ ക്ലാസ്സ് എടുക്കാൻ കഴിയുന്ന വിഷയത്തിന്റെ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഒക്ടോബർ 29 ന് മുൻപായി അപേക്ഷിക്കണം. ജില്ലാ സാക്ഷരതാ മിഷൻ ഓഫീസ് , എറണാകുളം , സിവിൽ സ്റ്റേഷൻ, കാക്കനാട് നാലാം നില, എന്ന വിലസത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
പത്താംതരം തുല്യതാകോഴ്‌സ് വിഷങ്ങൾ - ഫിസിക്സ്, കെമിസ്ട്രി, ഗണിതം (യോഗ്യത- ബിരുദവും ബി. എഡും ).
ഹയർസെക്കൻഡറി തുല്യതാകോഴ്‌സ് വിഷങ്ങൾ - ഇംഗ്ലീഷ്, പൊളിറ്റിക്സ്, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, അക്കൗണ്ടൻസി, ഹിസ്റ്ററി, സോഷ്യോളജി (യോഗ്യത- പി.ജി, ബി. എഡ്, സെറ്റ്)
കൂടുതൽ വിവരങ്ങൾക്ക് 9447306828, 04842426596
ബന്ധപ്പെട്ട വാർത്തകൾ: SSC റിക്രൂട്ട്‌മെന്റ് 2022: 70000 ത്തിലധികം ഒഴിവുകൾ, അപേക്ഷകൾ അയക്കേണ്ട വിധം
ഫൈൻ ആർട്സ് കോളേജിൽ താത്കാലിക നിയമനം
തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ പെയിന്റിംഗ് വിഭാഗത്തിൽ ലക്ചറർ തസ്തികയിലേക്ക് താത്ക്കാലിക/ദിവസവേതന അടിസ്ഥാനത്തിൽ ഒരു അധ്യാപകനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒക്ടോബർ 31നു (തിങ്കൾ) രാവിലെ 10 നു നടക്കും. എം.എഫ്.എ പെയിന്റിംഗ് ആണ് വിദ്യാഭ്യാസ യോഗ്യത.
പങ്കെടുക്കാൻ താത്പര്യമുള്ളവർ രാവിലെ 10ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനന തീയതി, അവാർഡ്, പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ളത് തെളിയിക്കുന്ന രേഖകൾ സഹിതം പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. 12 മണിക്ക് മുമ്പ് കോളേജിൽ റിപ്പോർട്ട് ചെയ്യുന്ന ഉദ്യോഗാർഥികളെ മാത്രമേ കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാൻ കഴിയുകയുള്ളൂ.
താത്കാലിക ഒഴിവിലേക്ക് അഭിമുഖം
തിരുവനന്തപുരം വിട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളേജിൽ കുക്ക് തസ്തികയിലെ താത്കാലിക ഒഴിവിലേയ്ക്കുള്ള അഭിമുഖം ഒക്ടോബർ 31ന് രാവിലെ 10നു കോളേജിൽ നടക്കും. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ടാകും. ഫോൺ: 04712360391.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (20/10/2022)
വാക്ക് ഇൻ ഇന്റർവ്യൂ
ജലനിധിയുടെ നിർവ്വഹണ സഹായ ഏജൻസിയായി ജില്ലയിലെ 41 ഗ്രാമപഞ്ചായത്തുകളിൽ കുടുംബശ്രീയെ നിയമിച്ചതിന്റെ ഭാഗമായി ഭവനങ്ങളിലേക്ക് ശുദ്ധജലവിതരണം ചെയ്യുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് ടീം ലീഡർ, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ എന്നീ തസ്തികകളിലേക്ക് കുടുംബശ്രീ ജില്ലാ മിഷൻ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഒക്ടോബർ 28 വെള്ളിയാഴ്ച്ച രാവിലെ 10.30 മുതൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒക്ടോബർ 29 ശനിയാഴ്ച്ച രാവിലെ 10.30 മുതൽ അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ കാര്യാലയത്തിൽ അഭിമുഖം. യോഗ്യതകൾ - ടീം ലീഡർ (എംഎസ്ഡബ്ലിയു /എംഎ സോഷ്യോളജി ഗ്രാമ വികസന പദ്ധതി, ജലവിതരണ പദ്ധതി എന്നിവയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം, ടു വീലർ ലൈസൻസ്). കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ (ബിരുദം, ഗ്രാമ വികസന പദ്ധതിയിലോ ജലവിതരണ പദ്ധതിയിലോ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, കുടുംബശ്രീ അംഗത്വം ) അതാതു പഞ്ചായത്തുകാർക്ക് മുൻഗണന. വിവരങ്ങൾക്ക് : 0487 2362517
ഗസ്റ്റ് അധ്യാപക നിയമനം
ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ട്രേഡ്‌സ്മാന്‍ (വെല്‍ഡിങ്) തസ്തികയില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒക്‌ടോബര്‍ 22 ന് രാവിലെ 10ന് ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി അല്ലെങ്കില്‍ എസ്.എസ്.എല്‍.സിയും എന്‍.സി.വി.ടി/കെ.ജി.സി.ഇ/ വി.എച്ച്.എസ്.ഇ എന്നിവയില്‍ ഏതെങ്കിലുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04662932197.
ബന്ധപ്പെട്ട വാർത്തകൾ: ജോലി വ്യാജ ഓഫറുകൾ എങ്ങനെ തിരിച്ചറിയാം? കേന്ദ്ര സർക്കാറിൻറെ നിർദ്ദേശങ്ങൾ
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കായിക വിഭാഗം ഗസ്റ്റ് ലക്ചറര്‍ ഒഴിവ്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഒക്‌ടോബര്‍ 25 ന് രാവിലെ 11ന് അസല്‍ രേഖകളും അവയുടെ പകര്‍പ്പുകളുമായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. പങ്കെടുക്കുന്നവര്‍ മുന്‍കൂറായി തൃശൂര്‍ കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണം. ഫോണ്‍: 04924 254142.
ക്ലാര്‍ക്ക് ഒഴിവ്
ബദിയടുക്ക ഗ്രാമപഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ക്ലാര്‍ക്ക് തസ്തികയില്‍ ഒഴിവ്. അംഗീകൃത സര്‍വ്വകലാശാല ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഡാറ്റാ എന്‍ട്രി മലയാളം എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകളും ശരിപകര്‍പ്പുമായി ഒക്ടോബര്‍ 29ന് ശനിയാഴ്ച്ച രാവിലെ 11ന് ഓഫീസില്‍ എത്തണം. ഫോണ്‍ 04998 284026.
സര്‍വേയര്‍ അഭിമുഖം നവംബര്‍ രണ്ടിന്
ഡിജിറ്റല്‍ റീ സര്‍വേയുടെ ഭാഗമായി 45സര്‍വേയര്‍ തസ്തികകളില്‍ താത്കാലിക നിയമനം നടത്തും. അപേക്ഷകരായ 135 പേര്‍ക്ക് എല്‍.ബി.എസ് സെന്ററില്‍ പരീക്ഷ നടത്തിയിരുന്നു. ഇവര്‍ക്കുള്ള അഭിമുഖം നവംബര്‍ രണ്ടിന് കളക്ടറേറ്റില്‍ നടക്കും. പരീക്ഷയില്‍ പങ്കെടുത്തവരുടെ മാര്‍ക്ക് വിവരങ്ങള്‍ എന്റെ ഭൂമി പോര്‍ട്ടലില്‍ ലഭ്യമാണ്. അഭിമുഖ അറിയിപ്പ് തപാലില്‍ ലഭിക്കാത്ത പരീക്ഷയെഴുതിയ മുഴുവന്‍ ആളുകളും കളക്ടറേറ്റില്‍ സര്‍വേ ഡെപ്യൂട്ടി ഡയരക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം.
ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളില്‍ നിയമനം
നീലേശ്വരം നഗരസഭയുടെ കീഴിലുള്ള താലൂക്ക് ആശുപത്രിയിലും, തൈക്കടപ്പുറം ആരോഗ്യ കേന്ദ്രത്തിലും പുതുതായി ആരംഭിക്കുന്ന ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ചകള്‍ നീലേശ്വരം നഗരസഭാ അനക്സ് ഹാളില്‍ നടക്കും. ദിവസ വേതന അടിസ്ഥാനത്തിലായിരിക്കും നിയമനം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്കായി എത്തണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. മെഡിക്കല്‍ ഓഫീസര്‍- യോഗ്യത എം.ബി.ബി.എസ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍.
അഭിമുഖം: 28ന് രാവിലെ 10.30ന്. ഫാര്‍മസിസ്റ്റ് - യോഗ്യത ബി.ഫാം/ഡി.ഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍. അഭിമുഖം: 28ന് രാവിലെ 10.30ന്.
സ്റ്റാഫ് നേഴ്സ് - യോഗ്യത ജനറല്‍ നഴ്സിംഗ് ആന്റ് മിഡ്‌വൈഫറി ബി.എസ്.സി. നഴ്സിംഗ്, നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍. അഭിമുഖം: 28ന് രാവിലെ 11.30ന്. മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍- യോഗ്യത ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സ് / ജെ.പി.എച്ച്.എന്‍ കോഴ്സ്, ഡാറ്റാ എന്‍ട്രി പരിചയം. അഭിമുഖം: 29ന് രാവിലെ 10.30ന്. ക്ലീനിംഗ് സ്റ്റാഫ് യോഗ്യത : ഏഴാം ക്ലാസ് പാസ്സ.് അഭിമുഖം: 29ന് രാവിലെ 11.30ന്.