1. News

SSC റിക്രൂട്ട്‌മെന്റ് 2022: 70000 ത്തിലധികം ഒഴിവുകൾ, അപേക്ഷകൾ അയക്കേണ്ട വിധം

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) 70000 ൽ അധികം ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു. നിയമനം ഡിസംബറിന് മുമ്പ് നടത്തും. B.Com, M.Com, BE, ME, കൂടാതെ മറ്റേതെങ്കിലും ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ ഹോൾഡർമാർ എന്നിവർക്ക് അപേക്ഷകൾ അയക്കാവുന്നതാണ്. 2022ഓടെ 70000 തസ്തികകളിലേക്ക് നിയമനം നടത്തുമെന്ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി) അറിയിച്ചു. ഇതോടൊപ്പം 15,247 തസ്തികകളിലേക്കുള്ള നിയമന ഓർഡറുകളും അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ നൽകും.

Meera Sandeep
SSC Recruitment 2022: Over 70000 Vacancies, How to Apply
SSC Recruitment 2022: Over 70000 Vacancies, How to Apply

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) 70000 ൽ അധികം ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു.  നിയമനം   ഡിസംബറിന് മുമ്പ് നടത്തും.  B.Com, M.Com, BE, ME, കൂടാതെ മറ്റേതെങ്കിലും ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ ഹോൾഡർമാർ എന്നിവർക്ക് അപേക്ഷകൾ അയക്കാവുന്നതാണ്.  2022ഓടെ 70000 തസ്തികകളിലേക്ക് നിയമനം നടത്തുമെന്ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി) അറിയിച്ചു. ഇതോടൊപ്പം 15,247 തസ്തികകളിലേക്കുള്ള നിയമന ഓർഡറുകളും അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ നൽകും.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (20/10/2022)

പിഐബിയുടെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം SSC  അറിയിച്ചത്. ഇത് കൂടാതെ, വരാനിരിക്കുന്ന പരീക്ഷയിലൂടെ 67,768 ഒഴിവുകൾ എത്രയും വേഗം നികത്താനും പദ്ധതിയിട്ടിട്ടുണ്ട്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകൾ മുഖേന നിയമന കത്ത് നൽകും. ഇത് സംബന്ധിച്ച വിശദമായ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും, കരസേനയുടെ ഹ്രസ്വകാല റിക്രൂട്ട്‌മെന്റ് സംരംഭമായ ‘അഗ്‌നിപഥത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം നടക്കുന്നതിനിടെ, ഈ പ്രഖ്യാപനം തൊഴിലന്വേഷകർക്ക് അൽപ്പം ആശ്വാസം നൽകുമെന്നാണ് പ്രതീക്ഷ.

ബന്ധപ്പെട്ട വാർത്തകൾ: ജോലി വ്യാജ ഓഫറുകൾ എങ്ങനെ തിരിച്ചറിയാം? കേന്ദ്ര സർക്കാറിൻറെ നിർദ്ദേശങ്ങൾ

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത സർവകലാശാലയിൽ 10ാം ക്ലാസ്/പ്ലസ് ടു/ ബിരുദം നേടിയിരിക്കണം എന്നതാണ് എസ് എസ് സിക്ക് അപേക്ഷിക്കേണ്ട അടിസ്ഥാന യോഗ്യത.

പ്രായം

അപേക്ഷകൻ 18-30 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം. മാനദണ്ഡങ്ങൾക്കനുസൃതമായി പ്രായപരിധിയിൽ ഇളവ് ലഭിക്കും.

അപേക്ഷ ഫീസ്

പൊതുവിഭാഗം 100

ഒബിസി വിഭാഗം 100

SC / ST - സൗജന്യം

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (18/10/2022)

ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ കൈവശം വയ്ക്കേണ്ട പ്രധാന രേഖകൾ

വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്

തിരിച്ചറിയൽ കാർഡ്

ജാതി സർട്ടിഫിക്കറ്റ്

റെസിഡന്റ്സ് സർട്ടിഫിക്കറ്റ്

ജനന സർട്ടിഫിക്കറ്റ്

പാസ്പോർട്ട് സൈസ് ഫോട്ടോ

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്

അപേക്ഷകൾ അയക്കേണ്ട വിധം

- ആദ്യ ഘട്ടത്തിൽ കാൻഡിഡേറ്റ് എസ്എസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രവേശിക്കുക - ssc.nic.in

- അതിനുശേഷം ഓൺലൈൻ ഫോം എന്ന ഓപ്ഷനിലേക്ക് പോകുക. ആ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഔദ്യോഗിക വെബ്സൈറ്റിന്റെ പ്രധാന പേജ് തുറക്കും.

- പ്രധാന പേജിലെ SSC സെലക്ഷൻ പോസ്റ്റുകളുടെ ഘട്ടം IX ഓൺലൈൻ ഫോം ലിങ്കിൽ ക്ലിക്ക് ചെയ്യുക.

അതിൽ ക്ലിക്ക് ചെയ്ത ശേഷം നിങ്ങളുടെ സ്ക്രീനിൽ ഒരു പുതിയ പേജ് തുറക്കും, ആ പേജിൽ കാൻഡിഡേറ്റ് അപേക്ഷാ ഫോം പൂരിപ്പിക്കണം.

- എസ്എസ്‌സി സെലക്ഷൻ പോസ്റ്റ് റിക്രൂട്ട്‌മെന്റിനുള്ള അപേക്ഷാ ഫീസ് അടയ്ക്കുക.

- അവസാനമായി പരീക്ഷാ ഫോമിന്റെ പ്രിന്റ് ഔട്ട് എടുക്കുക

English Summary: SSC Recruitment 2022: Over 70000 Vacancies, How to Apply

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds