Updated on: 24 January, 2023 7:54 AM IST
Today's Job Vacancies (24/01/2023)

വാക്-ഇൻ-ഇന്റർവ്യൂ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് കെയർ ടേക്കർ തസ്തകിയിലേക്ക് താത്കാലിക നിയമനത്തിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ഒരു ഒഴിവാണുള്ളത്. പ്ലസ്ടു/ പ്രീഡിഗ്രിയാണ് യോഗ്യത. ഉദ്യോഗാർഥികൾക്ക് 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. 12,000 രൂപയാണ് പ്രതിമാസ വേതനം. നിർദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ  സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഫെബ്രുവരി 6ന് രാവിലെ 11 ന് ജില്ലാ വനിതാ ശിശുവികസന ഓഫീസിൽ (എസ്.ബി.ഐക്ക് സമീപം പൈനാവ്) നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666, keralasamakhya@gmail.com.  വെബ്‌സൈറ്റ്: www.keralasamakhya.org.

ബന്ധപ്പെട്ട വാർത്തകൾ: എൻഎച്ച്‌പിസിയിൽ 401 ട്രെയിനി ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു; മികച്ച ശമ്പളം

വാക്-ഇൻ-ഇന്റർവ്യൂ

നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന വിവിധ പദ്ധതിയിലേക്ക് മൾട്ടി പർപ്പസ് വർക്കർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്ടു, കമ്പ്യൂട്ടർ പരിജ്ഞാനം, എം.എസ് ഓഫീസ്. പ്രായപരിധി – 40 വയസ് (വയസ് തെളിയിക്കുന്ന രേഖ ഹാജരാക്കണം).

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുളള ആരോഗ്യഭവൻ ബിൽഡിംഗ്, അഞ്ചാംനിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്‌ ആവശ്യമായ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജനുവരി 31ന് രാവിലെ 11 നു നേരിട്ട് ഹാജരാകണം. അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 28ന് വൈകിട്ട് അഞ്ചുവരെ.

വാക്-ഇൻ-ഇന്റർവ്യൂ

തിരുവനന്തപുരം ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ- കാർഡിയാക് അനസ്തേഷ്യ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും.  ഒരു ഒഴിവാണുള്ളത്. അനസ്‌തേഷ്യയിൽ എം.ഡി/ഡി.എൻ.ബിയും കാർഡിയാക് അനസ്‌തേഷ്യയിൽ ഡി.എമ്മും അല്ലെങ്കിൽ കാർഡിയാക് അനസ്തേഷ്യയിൽ പി.ഡി.സി.സിയോ എം.ഡി/ ഡി.എൻ.ബിയുമാണ് യോഗ്യത. 70,000 രൂപയാണ് പ്രതിമാസവേതനം. വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി രണ്ടിന് രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (22/01/2023)

കോൾ സപ്പോർട്ട് ഏജന്റ് ഇന്റേൺഷിപ്പ്

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ കീഴിൽ തിരുവനന്തപുരം ടെക്‌നോപാർക്കിലുള്ള 181 വിമൻ ഹെൽപ്പ്‌ലൈൻ  സെന്ററിലേക്ക് കോൾ സപ്പോർട്ട് ഏജന്റുമാരെ ഇന്റേൺഷിപ്പ് വ്യവസ്ഥയിൽ നിയോഗിക്കുന്നു. സോഷ്യൽ വർക്കിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം/നിയമത്തിലുള്ള ബിരുദം ആണ് യോഗ്യത. അപേക്ഷകൾ ഫെബ്രുവരി 4 നകം നൽകണം. വിശദവിവരങ്ങൾക്ക്: www.kswdc.org.

അപേക്ഷ ക്ഷണിച്ചു

സമഗ്ര ശിക്ഷാ കേരളം നിപുൺ ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ് രൂപീകരിക്കുന്നതിനായി ക്ലാർക്ക്, എം.ഐ.എസ് കോർഓർഡിനേറ്റർ, പ്രോജക്ട് മാനേജർ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. വിശദവിവരങ്ങൾ www.ssakerala.in ൽ ലഭ്യമാണ്.

ഇ.സി.ജി ടെക്നിഷ്യൻ

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ ഇ.സി.ജി ടെക്നിഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 5 ഒഴിവുകളുണ്ട്. പ്രായപരിധി 18-36 (01.01.2023 പ്രകാരം).  പ്ലസ്ടു അല്ലെങ്കിൽ വി.എച്ച്.എസ്.ഇ അല്ലെങ്കിൽ തത്തുല്യം, കാർഡിയോ വാസ്കുലർ ടെക്നോളജിയിൽ ഡിപ്ലോമ, മെഡിക്കൽ എഡ്യൂക്കേഷൻ സർവീസസ്/ഹെൽത്ത് സർവീസസ്/ഇൻഷുറൻസ് മെഡിക്കൽ സർവീസസ്/കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർക്കാർ മെഡിക്കൽ സ്ഥാപനത്തിന് കീഴിലുള്ള ഹോസ്പിറ്റലിൽ ഇ.സി.ജി/ടി.എം.ടി ടെക്നിഷ്യൻ തസ്തികയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യതകൾ. 20,385 രൂപയാണ് പ്രതിമാസ വേതനം.

താത്പര്യമുള്ളവ‍ർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം (ഇ-മെയിൽ, അഡ്രസ്, മൊബൈൽ നമ്പർ എന്നിവ സഹിതം) എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ  സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ ഫെബ്രുവരി എട്ടിനു വൈകിട്ട് 3ന് മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ, ഇ-മെയിൽ വഴിയോ നേരിട്ടോ നൽകണം.

ബന്ധപ്പെട്ട വാർത്തകൾ: കെഎസ്ഇബി യിൽ കായികതാരങ്ങൾക്ക് തൊഴിലവസരങ്ങൾ; മികച്ച ശമ്പളം

വാക് – ഇന് – ഇന്റർവ്യൂ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ ഗ്രാജുവേറ്റ് അപ്രന്‌റിസ് ട്രയിനി (ലൈബ്രറി) യുടെ നിലവിലുള്ള ഒരൊഴിവിലേക്ക് ജനുവരി 31 ന് രാവിലെ 11 മണിക്ക് സി.ഡി.സിയിൽ വാക്ക്-ഇൻ-ഇന്റർവ്യു നടത്തുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദം നേടിയവർക്ക് പങ്കെടുക്കാം.

താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റയും, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും, ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി  രാവിലെ 10.30 ന്  എത്തിച്ചേരണം. പ്രതിമാസം 7500 രൂപ സ്റ്റൈപ്പന്റായി ലഭിക്കുന്നതാണ്. ഒരു വർഷത്തെ കാലയളവിലേക്കാണ് നിയമനം.

കെ.എഫ്.ആർ.ഐയിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ (കെ.എഫ്.ആർ.ഐ) പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു താൽക്കാലിക ഒഴിവുണ്ട്. ബോട്ടണി/ പ്ലാന്റ് സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ടാക്‌സോണമി, പ്ലാന്റ് ഐടെന്റിഫിക്കേഷൻ, ഡാറ്റ പ്രോസസ്സിംഗ് എന്നിവയിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം. കാലാവധി ഒരു വർഷം. ഫെല്ലോഷിപ്പ് പ്രതിമാസം 19000 രൂപ. 2023 ജനുവരി 1 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും വയസ് ഇളവുണ്ട്. ഉദ്യോഗാർഥികൾ ജനുവരി 25ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

English Summary: Today's Job Vacancies (24/01/2023)
Published on: 24 January 2023, 07:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now