1. News

കെഎസ്ഇബി യിൽ കായികതാരങ്ങൾക്ക് തൊഴിലവസരങ്ങൾ; മികച്ച ശമ്പളം

കെഎസ്ഇബി (KSEB) കായികതാരങ്ങൾക്ക് തൊഴിലവസരമൊരുക്കുന്നു. മൊത്തം 12 ഒഴിവുകളാണ് ഉള്ളത്. ബാസ്‌കറ്റ് ബോൾ–4, വോളിബോൾ–4, ഫുട്ബോൾ (പുരുഷൻ)–4 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. ഈ ഇനങ്ങളിൽ മത്സരിച്ചവർക്ക് അപേക്ഷിക്കാം.

Meera Sandeep
Career Opportunities for Sportspersons in KSEB; Excellent salary
Career Opportunities for Sportspersons in KSEB; Excellent salary

കെഎസ്ഇബി (KSEB), കായികതാരങ്ങൾക്ക് തൊഴിലവസരമൊരുക്കുന്നു.  മൊത്തം 12 ഒഴിവുകളാണ് ഉള്ളത്. ബാസ്‌കറ്റ് ബോൾ–4, വോളിബോൾ–4, ഫുട്ബോൾ (പുരുഷൻ)–4 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.  ഈ ഇനങ്ങളിൽ  മത്സരിച്ചവർക്ക് അപേക്ഷിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: സഹകരണ ബാങ്കുകളിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

ഇന്ത്യയ്ക്ക് വേണ്ടി രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്തവർ, സംസ്‌ഥാനത്തിന് വേണ്ടി യൂത്ത്/ജൂനിയർ/സീനിയർ വിഭാഗങ്ങളിൽ ദേശീയ ചാംപ്യൻഷിപ്പിൽ പങ്കെടുത്തവർ, സംസ്‌ഥാനത്തിന് വേണ്ടി ദേശീയ ഗെയിംസിൽ പങ്കെടുത്തവർ, ഏതെങ്കിലും സർവകലാശാലയെ പ്രതിനിധീകരിച്ച് അസോസിയേഷൻ ഒാഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസിന്റെ കീഴിൽ സംഘടിപ്പിച്ച  ഇന്റർ സോൺ ചാംപ്യൻഷിപ്പിൽ പങ്കെടുത്തവർ, ദേശീയ ടീമിന്റെ കോച്ചിങ് ക്യാംപിൽ പങ്കെടുത്തവർ എന്നിവർ 2019 ജനുവരി 1ന് ശേഷം നേട്ടങ്ങൾ കൈവരിച്ചവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.kseb.in സന്ദർശിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (19/01/2023)

ഒഴിവുകളുടെ വിശദാംശങ്ങൾ

ജൂനിയർ അസിസ്‌റ്റന്റ്/കാഷ്യർ

വിദ്യാഭ്യാസ യോഗ്യത: ബിരുദം

ശമ്പളം 31,800–68,900

ഓഫിസ് അറ്റൻഡന്റ് ഗ്രേഡ് രണ്ട്

വിദ്യാഭ്യാസ യോഗ്യത: ഏഴാം ക്ലാസ് ജയം

ശമ്പളം: 24,400–43,600

ബന്ധപ്പെട്ട വാർത്തകൾ: ഈ പി എസ് സി തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്

മസ്ദൂർ (ഇലക്ട്രിസിറ്റി വർക്കർ)

വിദ്യാഭ്യാസ യോഗ്യത: നാലാം ക്ലാസ് ജയം, പത്താം ക്ലാസ് ജയിക്കരുത്, സൈക്കിൾ സവാരി അറിയണം (പുരുഷന്മാർക്ക്)

ശമ്പളം: 24,400–43,600, 

അസിസ്‌റ്റന്റ് എൻജിനീയർ (ഇലക്‌ട്രിക്കൽ, സിവിൽ)

വിദ്യാഭ്യാസ യോഗ്യത: ഇലക്‌ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/സിവിൽ എൻജിനീയറിങ്ങിൽ ബിടെക്

ശമ്പളം:  59,100–1,17,400.

സബ് എൻജിനീയർ (ഇലക്‌ട്രിക്കൽ, സിവിൽ)

വിദ്യാഭ്യാസ യോഗ്യത: ഇലക്‌ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ്  ഇലക്ട്രോണിക്സ്/സിവിൽ എൻജിനീയറിങ് ഡിപ്ലോമ

ശമ്പളം: 41,600–82,400.

18നു 24നും ഇടയിൽ പ്രായമുളളവർക്ക് അപേക്ഷിക്കാം. ഇന്ത്യയെ പ്രതിനിധീകരിച്ചു രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്തവർക്കു പ്രായപരിധിയിൽ ഒരു വർഷം ഇളവുണ്ട്. 500 രൂപയാണ് ഫീസ്.

English Summary: Career Opportunities for Sportspersons in KSEB; Excellent salary

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds