Updated on: 25 February, 2023 7:17 AM IST
Today's Job Vacancies (25/02/2023)

ഫിറ്റ്‌നസ് ട്രെയ്‌നറാവാന്‍ അവസരം

ഉന്നത വിദ്യാഭ്യാസ വകുപ്പിലെ അസാപ് കേരളയുടെ പെരുമ്പാവൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഉടന്‍ ആരംഭിക്കുന്ന ഫിറ്റ്‌നസ്  ട്രെയിനര്‍ കോഴ്‌സില്‍  ഏതാനും സീറ്റുകള്‍ മാത്രം  ബാക്കി. നിരവധി  തൊഴിലവസരങ്ങളുള്ള കോഴ്‌സിന് കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍  സ്‌കില്‍ ക്വാളിറ്റി ഫ്രെയിം വര്‍ക്ക് ലെവല്‍-4ന്റെ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിക്കുക. 150 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ ചേരുവാന്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത. കോഴ്‌സ് ഫീസ് 13100  മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക്  9629873740.

റേഡിയോളജിസ്റ്റ് ഒഴിവ്

കോട്ടയം ജില്ലയിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം), തൃശൂര്‍ ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ (എച്ച്ഡിഎസ്) എന്നീ സ്ഥാപനങ്ങളില്‍ റേഡിയോളജിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഈഴവ, ഓപ്പണ്‍ വിഭാഗക്കാര്‍ക്കായി താല്‍ക്കാലിക ഒഴിവ്.

യോഗ്യത: എംഡി ഇന്‍ റേഡിയോ ഡയഗ്‌നോസിസ്/ഡിഎംആര്‍ഡി/ഡിപ്ലോമ ഇന്‍ എന്‍ബി റേഡിയോളജി വിത്ത് എക്‌സ്പീരിയന്‍സ് ഇന്‍ സിഇസിറ്റി, മാമ്മോഗ്രാം ആന്റ് സോണോ മാമ്മോഗ്രാം. ശമ്പള സ്‌കെയില്‍: 70,000 രൂപ. പ്രായം: 18-41 വയസ്.

നിശ്ചിത യോഗ്യതയുള്ളവര്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് ആറിനകം ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍ഒസി ഹാജരാക്കണം.

ബന്ധപ്പെട്ട വാർത്തകൾ: ഐഡിബിഐ ബാങ്കിലെ 600 അസിസ്റ്റന്റ് മാനേജർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു; ശമ്പളം 36,000- 63,840 രൂപ വരെ

എമര്‍ജന്‍സി മെഡിസിന്‍ ഡോക്ടര്‍ ഒഴിവ്

തൃശൂര്‍ ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയിയുടെ കീഴില്‍ എമര്‍ജന്‍സി മെഡിസിന്‍ ഡോക്ടര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗക്കാര്‍ക്കായി താല്‍ക്കാലിക ഒഴിവ്.    

യോഗ്യത: എംഡി/ഡിഎംആര്‍ഡി/ ഡിപ്ലോമ ഇന്‍ എന്‍ബി എമര്‍ജന്‍സി. ശമ്പള സ്‌കെയില്‍: 70,000 രൂപ. പ്രായം: 18-41 വയസ്.

നിശ്ചിത യോഗ്യതയുള്ളവര്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് ആറിനകം ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍ഒസി ഹാജരാക്കണം.

കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ താല്‍ക്കാലിക ഒഴിവുകള്‍

എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ ഡയാലിസിസ് ടെക്‌നിഷ്യന്‍, അക്കൗണ്ട്‌സ് അസിസ്റ്റന്റ്(1 ഒഴിവ്), ഡിസ്ട്രിക്ട് മിഷന്‍ കോഡിനേറ്റര്‍(1 ഒഴിവ്), സ്‌പെഷ്യലിസ്റ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ ലിറ്ററസി(1 ഒഴിവ്), ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍(1 ഒഴിവ്), എന്നീ തസ്തികകളില്‍ താല്‍ക്കാലിക ഒഴിവുണ്ട്. പ്രായം: 2023 ജനുവരി 1ന് 18 വയസ് തികഞ്ഞിരിക്കണം. 40 വയസ് കവിയരുത്.

ഡയാലിസിസ് ടെക്‌നിഷ്യന്‍: യോഗ്യത:-മെഡിക്കല്‍ കോളജ്(ഡിഎംഇ)ല്‍ നിന്ന് ഡയാലിസിസ് ടെക്‌നിഷ്യന്‍ ബിരുദം/ഡിപ്ലോമ.

അക്കൗണ്ട്‌സ് അസിസ്റ്റന്റ് യോഗ്യത: -അക്കൗണ്ടിങ്ങില്‍ ഡിഗ്രി/ഡിപ്ലോമ, 3 വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം.

ഡിസ്ട്രിക്ട് മിഷന്‍ കോഡിനേറ്റര്‍: യോഗ്യത:-സോഷ്യല്‍ സര്‍വീസില്‍ ബിരുദം, 3 വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം.

സ്‌പെഷ്യലിസ്റ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ ലിറ്ററസി: യോഗ്യത:-സാമ്പത്തിക ശാസ്ത്രം/ബാങ്കിംഗില്‍ ബിരുദം. 3 വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം.

ബന്ധപ്പെട്ട വാർത്തകൾ: ബാങ്ക് ഓഫ് ഇന്ത്യയിലെ പ്രബേഷനറി ഓഫിസർ തസ്തികയിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം; ശമ്പളം Rs. 36,000-63,840 വരെ

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍

യോഗ്യത:- ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. 3 വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം.

യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഫെബ്രുവരി 28 ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484 2422458.

അനസ്‌തേഷ്യ ടെക്‌നിഷ്യന്‍ ഒഴിവ്

എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് സീനിയര്‍ കാര്‍ഡിയോതൊറാസിക് ആന്റ് വാസ്‌കുലര്‍ അനസ്‌തേഷ്യ ടെക്‌നിഷ്യന്‍ തസ്തികയില്‍ ഒഴിവ്. താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഫോണ്‍ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് ghekmhr@gmail.com എന്ന ഇ-മെയിലിലേക്ക് മാര്‍ച്ച് 10 വൈകിട്ട് അഞ്ചിനകം അയക്കണം.  ഇ-മെയില്‍ അയക്കുമ്പോള്‍ Application for the post of Anaesthesia Technician എന്ന് ഇ മെയില്‍ സബ്‌ജെക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഈ ഓഫീസില്‍ നിന്ന് ഫോണിലൂടെ അറിയിപ്പ് ലഭിക്കുമ്പോള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം. ഫോണ്‍: 0484 2386000

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (22/02/2023)

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

മാനന്തവാടി താലൂക്കിലെ അഭ്യസ്തവിദ്യരും, തൊഴില്‍രഹിതരുമായ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ മുഖേന വിവിധ അപേക്ഷകള്‍ അയയ്ക്കുന്നതിനും, വിവിധ ഓണ്‍ലൈന്‍ സഹായങ്ങള്‍ നല്‍കുന്നതിനുമായി മാനന്തവാടി പട്ടികവര്‍ഗ്ഗ വികസന ഓഫീസിലും പനമരം, മാനന്തവാടി, തവിഞ്ഞാല്‍, കുഞ്ഞാം, കാട്ടിക്കുളം എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും പ്രവര്‍ത്തിക്കുന്ന സഹായി കേന്ദ്രത്തിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്ലസ്ടു അടിസ്ഥാന യോഗ്യതയുളളവരും ഡാറ്റാ എന്‍ട്രി (ഇംഗ്ലീഷ്/ മലയാളം), ഇന്റര്‍നെറ്റ് എന്നിവയില്‍ പരിജ്ഞാനമുള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ള മാനന്തവാടി താലൂക്കില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രവര്‍ത്തി പരിചയവും, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുമുള്ളവര്‍ക്കും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടൈപ്പ് റൈറ്റിംഗ് കോഴ്‌സ് പാസായവര്‍ക്കും മുന്‍ഗണന ലഭിക്കും. പ്രതിമാസം 12,000 രൂപ ഹോണറേറിയം ലഭിക്കും.

താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയുമായി മാനന്തവാടി പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ ഫെബ്രുവരി 28 ന് രാവിലെ 10.30 ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. 2 വര്‍ഷത്തില്‍ കൂടുതല്‍ പട്ടികവര്‍ഗ്ഗ വികസന ഓഫീസുകളില്‍ സഹായിയായി പ്രവര്‍ത്തിച്ചവര്‍ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകേണ്ടതില്ല. ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം. ഫോണ്‍: 04935 240210.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കേരള സ്റ്റേറ്റ് എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുഖാന്തിരം നടപ്പാക്കുന്ന സുരക്ഷ പ്രൊജക്ടിന്റെ ഭാഗമായി എം ആന്റ്  ഇ ഓഫീസര്‍ തസ്തികയിലേയ്ക്ക് ഫെബ്രുവരി 28ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്തില്‍ വച്ച് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. എം.എസ്.ഡബ്ല്യൂ/എം.എ സോഷ്യോളജി/എം.പി.എച്ച്/ഏതെങ്കിലും സാമൂഹ്യ ശാസ്ത്ര വിഷയത്തില്‍ ബിരുദാനന്തര ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള 30 വയസ്സിന് താഴെയുള്ളവര്‍ക്ക് ബയോഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും (അസ്സല്‍ ഉള്‍പ്പെടെ) സഹിതം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. സേവന കാലയളവില്‍ 12000/- (പന്ത്രണ്ടായിരം രൂപ നിരക്കില്‍ ശമ്പളവും നിയമാനുസൃത യാത്രാബത്തയും ലഭിക്കും. അധിക വിവരങ്ങള്‍ക്ക് 7025338597 എന്ന നമ്പരില്‍ ബന്ധപ്പെടാം.

English Summary: Today's Job Vacancies (25/02/2023)
Published on: 25 February 2023, 07:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now