1. News

ഐഡിബിഐ ബാങ്കിലെ 600 അസിസ്റ്റന്റ് മാനേജർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു; ശമ്പളം 36,000- 63,840 രൂപ വരെ

ഐഡിബിഐ ബാങ്കിലെ അസിസ്റ്റന്റ് മാനേജർ തസ്തികയിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷകൾ അയക്കാം. ആകെ 600 ഒഴിവുകളാണുള്ളത്. യോഗ്യതയും താൽപ്പര്യവുമുള്ളവക്ക് ഔദ്യോഗിക വെബ്സൈറ്റായ www.idbibank.in ൽ അപേക്ഷകൾ അയക്കാവുന്നതാണ്.

Meera Sandeep
IDBI Bank Assistant Manager Recruitment 2023: Apply for  600 Posts
IDBI Bank Assistant Manager Recruitment 2023: Apply for 600 Posts

ഐഡിബിഐ ബാങ്കിലെ അസിസ്റ്റന്റ് മാനേജർ തസ്തികയിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷകൾ  അയക്കാം.  ആകെ 600 ഒഴിവുകളാണുള്ളത്.  യോഗ്യതയും താൽപ്പര്യവുമുള്ളവക്ക് ഔദ്യോഗിക വെബ്സൈറ്റായ www.idbibank.in ൽ അപേക്ഷകൾ അയക്കാവുന്നതാണ്. 

ബന്ധപ്പെട്ട വാർത്തകൾ: ബാങ്ക് ഓഫ് ഇന്ത്യയിലെ പ്രബേഷനറി ഓഫിസർ തസ്തികയിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം; ശമ്പളം Rs. 36,000-63,840 വരെ

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 28 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.

ശമ്പളം

36,000–63,840 രൂപ 

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (22/02/2023)

വിദ്യാഭ്യാസ യോഗ്യത

ഏതെങ്കിലും ബിരുദം. ബാങ്കിങ് ഫിനാൻഷ്യൽ സർവീസ്, ഇൻഷുറൻസ് മേഖലയിൽ 2 വർഷം പരിചയം.

പ്രായപരിധി

വയസ്സ് 21 മുതൽ 30 വരെ. അർഹർക്ക് ഇളവുണ്ട്.  പ്രായം 2023 ജനുവരി 1 അടിസ്ഥാനമാക്കിയാണ്  കണക്കാക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: റെയിൽ കോച്ച് ഫാക്ടറിയിൽ അപ്രന്റിസുകളെ നിയമിക്കുന്നു; പത്താംക്ലാസ് 50% മാർക്കുള്ളവർക്ക് അവസരം

തിരഞ്ഞെടുപ്പ്

ഓൺലൈൻ ടെസ്റ്റ് (ഏപ്രിൽ), ഇന്റർവ്യൂ, മെഡിക്കൽ ടെസ്റ്റ് എന്നിവയുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാകേന്ദ്രം. 

അപേക്ഷ ഫീസ്

1000 രൂപയാണ് അപേക്ഷ ഫീസ്. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് എന്നിവർ 200രൂപ അടച്ചാൽ മതി. 

English Summary: IDBI Bank Assistant Manager Recruitment 2023: Apply for 600 Posts

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds