ഫുൾ ടൈം മീനിയൽ ഒഴിവ്
കരിക്കകം ഗവ. ഹൈസ്കൂളിൽ ഫുൾ ടൈം മീനിയൽ തസ്തികയിൽ (എഫ്.ടി.എം) ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 28ന് രാവിലെ 10ന് അഭിമുഖത്തിനായി സ്കൂൾ ഓഫീസിൽ ഹാജരാകണം.
വാക് ഇൻ ഇന്റർവ്യു
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ അഗദത്ര വകുപ്പിലെ ഹോണറേറിയം അടിസ്ഥാനത്തിൽ റിസർച്ച് ഫെല്ലോയെ നിയമിക്കുന്നതിന് മാർച്ച് ഒമ്പതിനു രാവിലെ 11 നു തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30 ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.
ബന്ധപ്പെട്ട വാർത്തകൾ: സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിൽ മെഡിക്കൽ ഓഫിസർമാരുടെ ഒഴിവുകൾ
വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ്
കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന മൈലപ്ര പഞ്ചായത്തിലെ നിലവിലുളളതും ഭാവിയില്‍ വരാന്‍ സാധ്യതയുളളതുമായ വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ യോഗ്യത : എസ് എസ് എല്‍ സി പാസാകണം. ഹെല്‍പ്പര്‍ യോഗ്യത : എസ് എസ് എല്‍ സി പാസാകാന്‍ പാടില്ല.
പ്രായം 01.01.2023 ന് 18 നും 46 നും മധ്യേ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 28. വിലാസം : കോന്നി അഡീഷണല്‍ ഐസിഡിഎസ്. ഫോണ്‍ : 0468 2333037.
ഡ്രൈവര്‍ കം അറ്റന്‍ഡന്റ്: വാക്ക് ഇന്‍ ഇന്റര്‍വ്യു
കേരള സര്‍ക്കാര്‍ മൃഗ സംരക്ഷണ വകുപ്പ് പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി ക്ലിനിക്കിലെ വെറ്ററിനറി സര്‍ജനെ സഹായിക്കുന്നതിന് ഡ്രൈവര്‍ കം അറ്റന്‍ഡന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ത്രീവീലര്‍ ഡ്രൈവിംഗ് ലൈസന്‍സ് ആന്റ് ബാഡ്ജ്) ഫെബ്രുവരി 28 ന് രാവിലെ 11 ന് മുമ്പ് പത്തനംതിട്ട വെറ്ററിനറി കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ചീഫ് വെറ്ററിനറി ഓഫീസറുടെ ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫെബ്രുവരി 28 ന് രാവിലെ 11 മുതല്‍ 01.15 വരെ നടത്തുന്ന ഇന്റര്‍വ്യുവില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും തിരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ അഞ്ചുവരെ പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രവുമായി ബന്ധപ്പെടാം. ഫോണ്‍ : 0468 2270908.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (25/02/2023)
അഭിമുഖം
തിരുവനന്തപുരം കരിക്കകം സർക്കാർ ഹൈസ്‌കൂളിൽ ഫുൾ ടൈം മീനിയൽ തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 28 രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
വാക് ഇൻ ഇന്റർവ്യു
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ അഗദത്ര വകുപ്പിലെ ഹോണറേറിയം അടിസ്ഥാനത്തിൽ റിസർച്ച് ഫെല്ലോയെ നിയമിക്കുന്നതിന് മാർച്ച് ഒമ്പതിനു രാവിലെ 11 നു തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30 ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.
വാക് ഇൻ ഇന്റർവ്യു
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ അഗദത്ര വകുപ്പിലെ ഹോണറേറിയം അടിസ്ഥാനത്തിൽ റിസർച്ച് ഫെല്ലോയെ നിയമിക്കുന്നതിന് മാർച്ച് ഒമ്പതിനു രാവിലെ 11 നു തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30 ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.
ബന്ധപ്പെട്ട വാർത്തകൾ: ഐഡിബിഐ ബാങ്കിലെ 600 അസിസ്റ്റന്റ് മാനേജർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു; ശമ്പളം 36,000- 63,840 രൂപ വരെ
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
എറണാകുളം ഗവ.മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ റസിഡന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാര്‍ച്ച് ആറിന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ നടക്കും. സീനിയര്‍ റസിഡന്റ് യോഗ്യത എംബിബിഎസും ബന്ധപ്പെട്ട വിഷയത്തില്‍ പിജി/ടിസിഎംസി - രജിസ്‌ട്രേഷനും. പ്രതിമാസം 70,000 രൂപ (ഏകീകൃത ശമ്പളം). ഇനിപ്പറയുന്ന രേഖകള്‍ അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ക്കൊപ്പം എസ്.എസ്.എല്‍.സി ബുക്കിന്റെ മൂന്നാം പേജ് അല്ലെങ്കില്‍ പ്രായം തെളിയിക്കുന്ന തത്തുല്യം. എംബിബിഎസ് ബിരുദം, പിജി സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, ടിസി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, വിലാസം തെളിയിക്കുന്നതിന് ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ് എന്നിവയിലേതെങ്കിലും. ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ.
അഭിമുഖം
ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കുന്ന കൗമാരഭൃത്യം പദ്ധതിയിൽ ഒഴിവുള്ള മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം), സ്‌പോർട്‌സ് മെഡിസിൻ, ജെറിയാട്രിക്, പഞ്ചകർമ്മ പദ്ധതികളിൽ ഒഴിവുള്ള ആയുർവേദ തെറാപ്പിസ്റ്റ് (മെയിൽ, ഫീമെയിൽ) തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു.
മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം) തസ്തികയിലേക്ക് മാർച്ച് രണ്ട് രാവിലെ 11 മണിക്കാണ് അഭിമുഖം. ബിഎഎംഎസ്, എം.ഡി (കൗമാരഭൃത്യം), ട്രാവൻകൂർ കൊച്ചിൻ കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. കൗമാരഭൃത്യം പി.ജി ഇല്ലാത്തവരുടെ അഭാവത്തിൽ മറ്റ് വിഷയങ്ങളിൽ പി.ജി ഉള്ളവരേയും പരിഗണിക്കും.
ആയുർവേദ തെറാപ്പിസ്റ്റ് (മെയിൽ, ഫീമെയിൽ) തസ്തികയിലേക്ക് മാർച്ച് മൂന്ന് രാവിലെ 11 മണിക്ക് അഭിമുഖം നടക്കും. പത്താംക്ലാസ് ജയം, കേരള സർക്കാർ നടത്തുന്ന ആയുർവേദ തെറാപ്പി കോഴ്‌സ് ജയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ ഓഫീസിൽ ഹാജരാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
താൽക്കാലിക നിയമനം
മതിലകം ബ്ലോക്കിൽ മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് ഒരു പാരാ വെറ്റിനെ താൽക്കാലികമായി നിയമിക്കുന്നു. 90ൽ താഴെ ദിവസത്തേക്കായിരിക്കും നിയമനം. ഉദ്യോഗാർത്ഥികൾ വി എച്ച് എസ് ഇ പാസായവരും വെറ്ററിനറി ലാബ് ടെക്നിക്സ്, ഫാർമസി ആൻഡ് നഴ്സിംഗിൽ പരിശീലനം ലഭിച്ചവരായിരിക്കണം. ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് അഭിലഷണീയം. താൽപര്യമുള്ളവർ അയ്യന്തോളിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ മാർച്ച് 2ന് രാവിലെ 10.30ന് രേഖകൾ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോൺ 0487 2361216.