ആറന്മുള ഗ്രാമ പഞ്ചായത്തിന്റെ പ്രൈമറി പാലിയേറ്റീവ് കെയര്‍ പ്രോഗ്രാമിലേക് വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയില്‍ പെട്ട ആംബുലന്‍സിന്റെ ഡ്രൈവര്‍ തസ്തികയിലേക് താത്കാലിക നിയമനം നടത്തുന്നു. ഒരു ഒഴിവ്.
യോഗ്യത :ഹെവി വെഹിക്കിള്‍ ലൈസെന്‍സ് ആന്‍ഡ് ബാഡ്ജ് ഉണ്ടായിരിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ നേവിയിലെ 2500 സെയിലർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
ആംബുലന്‍സ് ഡ്രൈവര്‍ കോണ്‍ട്രാക്ട് വെഹിക്കിള്‍ എന്നിവ ഓടിക്കുന്നതില്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.പ്രായപരിധി 23 - 35 ( ഒബിസി വിഭാഗം പ്രായപരിധി 38, എസ്.സി/ എസ്.ടി വിഭാഗം പ്രായപരിധി 40. ആറന്മുള ഗ്രാമ പഞ്ചായത്ത് സ്ഥിരതാമസക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. അപേക്ഷ വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രം ഓഫീസില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ സ്വീകരിക്കുന്നതായിരിക്കും.
ബന്ധപ്പെട്ട വാർത്തകൾ: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങിൽ പ്രോജക്ട് അസിസ്റ്റന്റിൻറെ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 31 ന് വൈകുന്നേരം നാലു വരെ. ബയോ ഡേറ്റായോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സമര്‍പ്പിക്കണം. അഭിമുഖം ഏപ്രില്‍ രണ്ടിന് രാവിലെ 11 ന്. പങ്കെടുക്കുന്നവര്‍ ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം.
സീനിയർ റസിഡന്റ് വാക്ക് ഇൻ ഇന്റർവ്യു
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
ജനറൽ സർജറിയിൽ ഏഴിന് രാവിലെ 11നും ജനറൽ മെഡിസിനിൽ ഉച്ചയ്ക്ക് രണ്ടിനും അനസ്‌തേഷ്യോളജിയിൽ എട്ടിന് 11 മണിക്കും റേഡിയോഡയഗ്നോസിസിൽ 11ന് രാവിലെ 11നും ഡെർമറ്റോളജി ആൻഡ് വെനറോളജിയിൽ 12ന് 11 മണിക്കും ഓർത്തോപീഡിക്‌സ് വിഭാഗത്തിൽ 12ന് ഉച്ചയ്ക്ക് രണ്ടിനും ഇന്റർവ്യൂ നടത്തും. അതാത് വിഭാഗത്തിലുള്ള പി.ജിയും റ്റി.സി.എം.സി. രജിസ്‌ട്രേഷനും വേണം.
പ്രതിമാസവേതനം 70,000 രൂപ. ഒരു വർഷമാണ് കരാർ കാലാവധി. ജനനതീയതി, വിദ്യാഭ്യാസയോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.