1. News

ഇന്ത്യൻ‌ നേവിയിലെ 2500 സെയിലർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

ഇന്ത്യന്‍ നേവിയിലെ 2500 സെയിലര്‍ (Sailor) തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം. ആര്‍ട്ടിഫൈസര്‍ അപ്രന്റിസ് (എ.എ.), സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്‌സ് (എസ്.എസ്.ആര്‍.) എന്നി വിഭാഗത്തിലാണ് ഒഴിവുകൾ. പരീശീലനം പൂര്‍ത്തിയാക്കുന്നത്തിന് അനുസരിച്ച് എ.എ. ക്ക് 20 വര്‍ഷവും എസ്.എസ്.ആറിന് 15 വര്‍ഷവുമാണ് സര്‍വീസ്.

Meera Sandeep
Indian Navy Recruitment 2022: Apply for 2500 Sailor Vacancies
Indian Navy Recruitment 2022: Apply for 2500 Sailor Vacancies

ഇന്ത്യന്‍ നേവിയിലെ 2500 സെയിലര്‍ (Sailor) തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം. ആര്‍ട്ടിഫൈസര്‍ അപ്രന്റിസ് (AA), സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്‌സ് (SSR) എന്നി വിഭാഗത്തിലാണ് ഒഴിവുകൾ.  പരീശീലനം പൂര്‍ത്തിയാക്കുന്നത്തിന് അനുസരിച്ച്  AA ക്ക് 20 വര്‍ഷവും SSR ന് 15 വര്‍ഷവുമാണ് സര്‍വീസ്.

ബന്ധപ്പെട്ട വാർത്തകൾ: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങിൽ പ്രോജക്ട് അസിസ്റ്റന്റിൻറെ ഒഴിവ്

അവസാന തിയതി

മാര്‍ച്ച് 29 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 5.

ഒഴിവുകളുടെ വിശദവിവരങ്ങൾ

ആര്‍ട്ടിഫൈസര്‍ അപ്രന്റിസ്-500,

സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്‌സ്-2000.

എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.

വിദ്യാഭ്യാസ യോഗ്യത

ബന്ധപ്പെട്ട വാർത്തകൾ: ഈ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം (27/03/2022)

ആര്‍ട്ടിഫൈസര്‍ അപ്രന്റിസ്: 60 ശതമാനം മാര്‍ക്കോടെ ഫിസിക്‌സും കണക്കും വിഷയങ്ങളായി പഠിച്ച പ്ലസ്ടു. കൂടാതെ കെമിസ്ട്രി/ബയോളജി/കംപ്യൂട്ടര്‍ സയന്‍സ് എന്നിവയിലേതെങ്കിലും പഠിച്ചിരിക്കണം.

സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്‌സ്: ഫിസിക്‌സും മാത്സും വിഷയങ്ങളായി പഠിച്ച പ്ലസ്ടു. കൂടാതെ കെമിസ്ട്രി/ബയോളജി/കംപ്യൂട്ടര്‍ സയന്‍സ് എന്നിവയിലേതെങ്കിലും പഠിച്ചിരിക്കണം.

പ്രായപരിധി

2002 ഓഗസ്റ്റ് ഒന്നിനും 2005 ജൂലായ് 31-നും,  രണ്ടു തീയതികളും ഉള്‍പ്പെടെ  ഇടയില്‍ ജനിച്ചവരായിരിക്കണം.

ഉയരം 157 സെ.മീ. ഉയരത്തിന് ആനുപാതികമായി നെഞ്ചളവ് ഉണ്ടായിരിക്കണം. 5 സെ.മീ. വികാസം വേണം. ഇവയാണ് ശാരീരിക യോഗ്യതകൾ.

പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവരെ എഴുത്തുപരീക്ഷയ്ക്കും ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റിനും ക്ഷണിക്കും. പ്ലസ്ടുവിലെ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയത്തിന്റെ മാര്‍ക്കിലും കെമിസ്ട്രി/ബയോളജി/കംപ്യൂട്ടര്‍ സയന്‍സ് എന്നിവയിലെ ഏതെങ്കിലും ഒരു വിഷയത്തിന്റെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലുമാണ് തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയില്‍ ഇംഗ്ലീഷ്, സയന്‍സ്, മാത്തമാറ്റിക്‌സ്, ജനറല്‍നോളജ് എന്നിവയില്‍നിന്നുള്ള ചോദ്യങ്ങളുണ്ടാകും. പ്ലസ്ടുതലത്തില്‍നിന്നുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. ഒരു മണിക്കൂറായിരിക്കും പരീക്ഷ. എഴുത്തുപരീക്ഷയുടെ അതേ ദിവസമായിരിക്കും ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്.

ടെസ്റ്റില്‍ ഏഴുമിനിറ്റില്‍ 1.6 കിലോമീറ്റര്‍ ഓട്ടം, 20 സ്‌ക്വാട്ട്, 10 പുഷ് അപ് എന്നിവയുണ്ടാകും. എഴുത്തുപരീക്ഷയുടെയും ശാരീരിക പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് അവസാന മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. എഴുത്തുപരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ സര്‍ക്കാര്‍/ഐ.സി.എം.ആര്‍. അംഗീകൃത ലാബുകളില്‍നിന്നുള്ള 72 മണിക്കൂര്‍ മുന്‍പ് ലഭിക്കുന്ന കോവിഡ് ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ഫീസുള്‍പ്പെടെ വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.joinindiannavy.gov.in കാണുക. അപേക്ഷക്കൊപ്പം ആവശ്യമായ എല്ലാരേഖകളും അപ്ലോഡ് ചെയ്യണം. കൂടാതെ നീല ബാക്ക്ഗ്രൗണ്ടില്‍ വരുന്ന ഫോട്ടോയും അപ്ലോഡ് ചെയ്യണം. കോമണ്‍സര്‍വീസ് സെന്ററില്‍നിന്ന് അപേക്ഷിക്കുന്നവര്‍ക്ക് 60 രൂപയും ജി.എസ്.ടി.യുമാണ് ഫീസ്.

English Summary: Indian Navy Recruitment 2022: Apply for 2500 Sailor Vacancies

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds