പ്രോഗ്രാമറിനെ നിയമിക്കുന്നു
സ്പാർക്ക് പി.എം.യുവിൽ എംപാനൽമെന്റ് വ്യവസ്ഥയിൽ സീനിയർ പ്രോഗ്രാമർ/പ്രോഗ്രാമറിനെ നിയമിക്കുന്നു. 16നകം അപേക്ഷ നൽകണം. വിദ്യാഭ്യാസ യോഗ്യത, മറ്റ് നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in ൽ ലഭ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (27/12/2022)
കമ്മ്യൂണിറ്റി കൗൺസിലർ
കുടുംബശ്രീ ജില്ലാമിഷന് കീഴിൽ വിവിധ സിഡിഎസുകളിൽ കമ്മ്യൂണിറ്റി കൗൺസിലറുടെ താത്ക്കാലിക ഒഴിവുകളിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം. യോഗ്യത: എം.എസ്.ഡബ്ള്യു, എം.എ. സോഷ്യോളജി, എം.എസ്.സി. സൈക്കോളജി (കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം), ജെന്റർ റിസോഴ്സ് പേഴ്സണായി 3 വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
പ്രായപരിധി 45 വയസ്. അപേക്ഷയോടൊപ്പം സിഡിഎസിന്റെ സാക്ഷ്യപത്രം, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നവ സഹിതം, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, രണ്ടാം നില, അയ്യന്തോൾ, തൃശൂർ 680003 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ 2023 ജനുവരി 7ന് വൈകിട്ട് 4 മണിക്ക് മുൻപ് ലഭ്യമാക്കണം. വൈകികിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല. ഫോൺ - 04872362517
ബന്ധപ്പെട്ട വാർത്തകൾ: സ്‌ട്രൈഡ്-22: 2600 ഓളം തൊഴിലവസരങ്ങളുമായി മെഗാ ജോബ് ഫെയർ
ആംബുലന്‍സ് ഡ്രൈവര്‍ നിയമനം
വെള്ളമുണ്ട കുടുംബാരോഗ്യകേന്ദ്രത്തില്‍ ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജനുവരി 4 ന് രാവിലെ 11 ന് വെള്ളമുണ്ട കുടുംബാരോഗ്യകേന്ദ്രത്തിത്തില്‍ നടക്കും. യോഗ്യത: ഏഴാം ക്ലാസ്സ് പാസ്സ്, ഹെവി ലൈസന്‍സ് നിര്‍ബന്ധം. വെള്ളമുണ്ട പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷ, ആധാറിന്റെ കോപ്പി, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 04935 296562, 9048086227.
ബന്ധപ്പെട്ട വാർത്തകൾ: നഴ്‌സുമാര്‍ക്ക് വിദേശത്ത് തൊഴിലവസരങ്ങള്‍
ടീച്ചർ കം ആയ ഒഴിവ്
വാമനപുരം ബ്ലോക്ക് പഞ്ചായത്ത് 2022-23 വർഷം നടപ്പാക്കുന്ന കളം (ബദൽ കിന്റർ ഗാർട്ടൻ) പദ്ധതി പ്രകാരം പെരിങ്ങമല ഗ്രാമപഞ്ചായത്തിലെ ഈയ്യക്കോട് പട്ടിക വർഗ സാങ്കേതത്തിലെ സാമൂഹിക പഠനമുറിയിൽ പദ്ധതി നടപ്പിലാക്കുന്നതിനായി ടീച്ചർ കം ആയ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്.
ഉദ്യോഗാർഥികൾ പട്ടികവർഗവിഭാഗത്തിൽ നിന്നുള്ളവരാകണം. വിദ്യാഭ്യാസ യോഗ്യത പ്രിപ്രൈമറി ടിടിസി/പ്ലസ്ടു/ടിടിസി. പ്രായപരിധി 21 മുതൽ 40 വയസ്. നിയമന കാലാവധി 2023 മാർച്ച് 31 വരെ മാത്രം. നിയമന രീതി അഭിമുഖം (പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന). തദ്ദേശവാസികൾക്ക് മുൻഗണന ലഭിക്കും. നിയമനം ലഭിക്കുന്ന ഉദ്യോഗാർഥിക്ക് പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും.
അപേക്ഷയിൽ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ, വാമനപുരം, നന്ദിയോട്, പച്ച പി.ഒ. എന്ന വിലാസത്തിൽ ഡിസംബർ 31നു മുമ്പ് ലഭ്യമാക്കണം.
ജൂനിയര്‍ റസിഡന്റ് ഒഴിവ്
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഒബിജി വിഭാഗത്തില്‍ റസിഡന്റ് തസ്തികയില്‍ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 52000 രൂപ പ്രതിമാസ വേതനത്തില്‍ ഒരു മാസത്തേക്കാണ് നിയമനം. ഡിസംബര്‍ 30ന് രാവിലെ 11ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നടക്കുന്ന കൂടികാഴ്ചയില്‍ എംബിബിഎസ് ബിരുദമുള്ളവര്‍ക്ക് പങ്കെടുക്കാം. ഒബിജി യില്‍ ഡിപ്ലോമ, ഡിഎന്‍ബി യോഗ്യതയുള്ളവര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.