അധ്യാപകരെ നിയമിക്കുന്നു
പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന വടക്കാഞ്ചേരി മോഡൽ റസിഡൻഷ്യൽ സ്കൂൾ (മലയാളം മീഡിയം), ചേലക്കര മോഡൽ റസിഡൻഷ്യൽ സ്കൂൾ (ഇംഗ്ലീഷ് മീഡിയം) എന്നിവിടങ്ങളിലേയ്ക്ക് ഈ അധ്യയന വർഷം കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബി.എഡുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 2022 ജനുവരി 1ന് 40 വയസ് കഴിയരുത്. അപേക്ഷകർ പേര്, മേൽവിലാസം, ഫോൺ നമ്പർ, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ രേഖപ്പെടുത്തി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മെയ് 13ന് വൈകീട്ട് 5 മണിക്ക് മുമ്പായി തൃശൂർ, അയ്യന്തോൾ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487-2360381
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (03/05/2022)
അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ കുട്ടനെല്ലൂർ അത്താണി ഭവന പദ്ധതിയിൽ പമ്പ് ഓപ്പറേറ്റർക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ രണ്ട് ദിവസത്തിനകം സമർപ്പിക്കണം. അപേക്ഷകൾ അയക്കേണ്ട വിലാസം, എക്സിക്യൂട്ടീവ് എൻജിനിയർ, കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് തൃശൂർ ഡിവിഷൻ, അയ്യന്തോൾ, തൃശൂർ - 680003. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0487-2360849, 9961350078
ബന്ധപ്പെട്ട വാർത്തകൾ: പഞ്ചാബ് നാഷണൽ ബാങ്കിൽ 145 മാനേജർമാരുടെ ഒഴിവുകൾ
ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം
ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന പദ്ധതികളില്‍ ഒഴിവുള്ള ഫീമെയില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകരിച്ച ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് പാസായവരായിരിക്കണം അപേക്ഷകര്‍. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മെയ് ഒമ്പതിന് രാവിലെ 10.30ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കിലുള്ള ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസില്‍ ഹാജരാകണം.
ബന്ധപ്പെട്ട വാർത്തകൾ: സ്കിൽ ലോൺ സ്കീം: ജോലി കണ്ടെത്താനായി ഈടില്ലാതെ 1.5 ലക്ഷം രൂപ വരെ വായ്പ
കരാര്‍ നിയമനം
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്റെ കൂട്, വണ്‍ഡേ ഹോം എന്നീ സ്ഥാപനങ്ങളിലെ മള്‍ട്ടി ടാസ്‌കിംഗ് ജീവനക്കാരുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. തിരുവനന്തപുരം ജില്ലയില്‍ സ്ഥിരതാമസമാക്കിയ എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്നതിന് സന്നദ്ധയായിരിക്കണം. അധിക യോഗ്യതയുള്ളവര്‍, പ്രവൃത്തി പരിചയമുള്ളവര്‍, വകുപ്പിന് കീഴിലുള്ള ഹോമുകളില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം അപേക്ഷകള്‍ മെയ് 13 ന് മുന്‍പായി ലഭിക്കത്തക്ക വിധം അയക്കണമെന്ന് ജില്ലാ വനിതാ ശിശുവികസന വകുപ്പ് ഓഫീസര്‍ അറിയിച്ചു. വിലാസം-ജില്ലാ വനിതാ ശിശു വികസന ഓഫീസ്, വി.ടി.സി കോമ്പൗണ്ട്, പൂജപ്പുര, തുരുവനന്തപുരം. ഫോണ്‍- 0471 2969101.
സൗജന്യ തൊഴില്‍ പരിശീലനവും റിക്രൂട്ട്‌മെന്റും
കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴില്‍ തിരുവനന്തപുരത്ത് തൈക്കാട് പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം പ്രമുഖ മള്‍ട്ടി നാഷണല്‍ കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസുമായി സംയോജിച്ച് പട്ടികജാതി/വര്‍ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി 100 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ സൗജന്യ തൊഴില്‍ പരിശീലന പരിപാടിയും തുടര്‍ന്ന് റിക്രൂട്ട്‌മെന്റും നടത്തുന്നു. ബി.എ, ബി.ബി.എ, ബി.ബി.എം, ബി.കോം, ബി.എസ്.സി( കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഐ.ടി ഒഴികെ) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 2020, 2021 കാലഘട്ടത്തില്‍ ബിരുദം നേടിയിട്ടുള്ളവരോ 2022 ല്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളോ ആയിരിക്കണം. എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം റഗുലറായി പഠിച്ചവരായിരിക്കണം.
യോഗ്യരായ പട്ടികജാതി/വര്‍ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം മെയ് 31നകം അപേക്ഷിക്കണം. അപേക്ഷിക്കേണ്ട വിലാസം- 'The Sub-Regional Employment Officer, National Career Service Centre for SC/STs, Behind Music College, Thycaud, Thiruvananthapuram-695014. ഫോണ്‍: 0471 2332113, 8304009409.