1. News

ഇന്നത്തെ ജോലി ഒഴിവുകൾ (03/05/2022)

കോട്ടയം: ജില്ലയിൽ പട്ടികജാതി വികസന വകുപ്പിൽ ആയ തസ്തികയുടെ ( കാറ്റഗറി നമ്പർ 092/2021 ) അഭിമുഖം മെയ് അഞ്ചിന് ഉച്ചയ്ക്ക് 12 ന് പി.എസ്.സി എറണാകുളം റീജിയണൽ ഓഫീസിൽ നടത്തും. ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവർ കോട്ടയം ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

Meera Sandeep
Today's vacancies (03/05/2022)
Today's vacancies (03/05/2022)

ആയ നിയമനം: അഭിമുഖം അഞ്ചിന്

കോട്ടയം: ജില്ലയിൽ പട്ടികജാതി വികസന വകുപ്പിൽ ആയ തസ്തികയുടെ (കാറ്റഗറി നമ്പർ 092/2021)  അഭിമുഖം മെയ് അഞ്ചിന്  ഉച്ചയ്ക്ക് 12 ന് പി.എസ്.സി എറണാകുളം  റീജിയണൽ ഓഫീസിൽ നടത്തും.  ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവർ  കോട്ടയം ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ  അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ:ഇന്നത്തെ ജോലി ഒഴിവുകൾ (01/05/2022)

ഫാർമസിസ്റ്റ്  നിയമനം

കോട്ടയം:  ഇടമറുക് സാമൂഹികാരോഗ്യകേന്ദ്രത്തിലെ  ഈവനിംഗ് ഒ.പിയിൽ ഫാർമസിസ്റ്റിനെ താൽക്കാലികമായി  നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത - സർക്കാർ അംഗീകൃത ഡിഫാം / ബിഫാം. പ്രായപരിധി 50.

യോഗ്യരായ ഉദ്യോഗാർഥികൾ  സർട്ടിഫിക്കറ്റുകൾ സഹിതം മെയ് ആറിന് രാവിലെ 11 മണിക്ക് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ  എത്തണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (30/04/2022)

ഇന്‍സ്ട്രക്ടര്‍  നിയമനം:

കോട്ടയം: എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ എ.വി.റ്റി.എസ്. ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍  താത്കാലിക നിയമനത്തിന്  യോഗ്യരായ ഉദ്യോഗാർത്ഥികൾ മെയ് ഏഴിനകം   പ്രൊഫഷണൽ ആൻ്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.

ടൂള്‍ ആന്റ് ഡൈ മേക്കിംഗ് (ഈഴവ)  മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍/മെക്കാനിക് ഡീസല്‍ (ഇ.ഡബ്യൂ.എസ്.), ടര്‍ണര്‍/മെഷിനിസ്റ്റ്/ഫിറ്റര്‍ (ഒ.ബി.സി.), വെല്‍ഡര്‍ (ലാറ്റിന്‍ കത്തോലിക്/ആഗ്ലോ ഇന്ത്യന്‍), ഇലക്ട്രീഷന്‍ (ഓപ്പണ്‍ വിഭാഗം), ഇലക്ട്രിക്കല്‍ (ഈഴവ), സിവില്‍/മെക്കാനിക്കല്‍ (ഓപ്പണ്‍ വിഭാഗം) എന്നീ ട്രേഡുകളിൽ എൻ.സി.വി.റ്റി സർട്ടിഫിക്കറ്റ്,  എൻജിനീയറിംഗ് ഡിപ്ലോമ, ഡിഗ്രി, രണ്ട് മുതൽ  ഏഴ് വരെ വർഷത്തെ പ്രവർത്തിപരിചയം എന്നിവയുള്ളവർക്കാണ് അവസരം

ബന്ധപ്പെട്ട വാർത്തകൾ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് കേഡർ ഓഫീസർമാരുടെ ഒഴിവുകൾ

പ്രായം 18 നും 41 നും മദ്ധ്യേ. നിയമാനുസൃത വയസ്സിളവ് ബാധകം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേലധികാരികളില്‍ നിന്ന് എന്‍.ഒ.സി. ഹാജരാക്കണം. ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന് കീഴിലെ സ്ഥാപനങ്ങളിലെ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ സെക്കന്റ് ഗ്രേഡ് അസിസ്റ്റന്റ് ലേബര്‍ ഓഫീസറും ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സര്‍ട്ടഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തണം.വിശദ വിവരത്തിന് ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0484-2312944

English Summary: Today's vacancies (03/05/2022)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds