ഗവേഷണ പദ്ധതിയിൽ ഒഴിവുകൾ: കൂടിക്കാഴ്ച
തിരുവനന്തപുരം പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ സ്‌കിൽഡ് ലേബറിന്റെ രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോളോജിക്കൽ സയൻസ് വിഷയത്തിൽ ബിരുദമാണ് യോഗ്യത. ഫെല്ലോഷിപ്പ് പ്രതിമാസം 12,000 രൂപ. പ്രായം 2022 ജനുവരി ഒന്നിന് 36 വയസു കവിയാൻ പാടില്ല. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃതമുള്ള വയസിളവ് ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (07.04.2022)
താത്പ്പര്യമുള്ളവർ വിശദമായ ബയോഡേറ്റ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയും അവയുടെ പകർപ്പുകളും സഹിതം ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പാലോട്, തിരുവനന്തപുരം-695562 എന്ന വിലാസത്തിൽ ഏപ്രിൽ 20 നു രാവിലെ 10 ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.jntbgri.res.in.
ബന്ധപ്പെട്ട വാർത്തകൾ: യുപിഎസ്‍സി വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
കരാർ നിയമനം: 22 വരെ അപേക്ഷിക്കാം
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഘനാഥ സെന്റർ ഫോർ കണ്ടന്റ് ഡെവലപ്പമെന്റ് സ്റ്റുഡിയോയിൽ നെറ്റ്‌വർക്ക് എൻജിനിയർ, നെറ്റ്‌വർക്ക് അസിസ്റ്റന്റ്, ക്യാമറാമാൻ, എഡിറ്റർ കം അനിമേറ്റർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: www.cmdkerala.net. അപേക്ഷ 22 വരെ സ്വീകരിക്കും.
ജോലി ഒഴിവ്
എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്ഥാപനങ്ങളിലേക്കായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യോഗ്യത : എസ്.എസ്.എല്‍.സി, ഡിഗ്രി, പ്ലസ്ടു, ഡിപ്ലോമ, ഐ.ടി.ഐ, ഡി.ഫാം, ബി.ഫാം, പി.ജി, ബി.കോം/ എം.കോം/എം.ബി.എ (ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്) ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ് താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റായും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം ഏപ്രില്‍ 13-ന് രാവിലെ 10 ന് കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്കായി 0484-2427494, 0484-2422452 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
ഫാര്‍മസിസ്റ്റ് തസ്തികയില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ 16ന്
ഹോമിയോപ്പതി വകുപ്പില്‍ ജില്ലയില്‍ ഒഴിവുളള ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. യോഗ്യത സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോ) അല്ലെങ്കില്‍ നഴ്‌സ് കം ഫാര്‍മസിസ്റ്റ് കോഴ്‌സ് (ഹോമിയോ). താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 16-ന് രാവിലെ 10.30 ന് അസല്‍ രേഖകളുമായി കാക്കനാട് ഐ.എം.ജി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2955687.
അസിസ്റ്റന്റ് ടീച്ചര്‍ നിയമനം
പുളിക്കല്‍ പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂളിലേക്ക് അസിസ്റ്റന്റ് ടീച്ചറെ ഹോണറേറിയം അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ഡിപ്ലോമ, പ്ലസ്ടു, ഡി.എസ്.ഇ ഡിപ്ലോമ, ഒരു വര്‍ഷത്തെയെങ്കിലും പ്രവൃത്തി പരിചയം എന്നീ യോഗ്യതകളുള്ളവര്‍ ഏപ്രില്‍ 14ന് രാവിലെ 11ന് യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പഞ്ചായത്ത് ഓഫീസില്‍ നേരിട്ടെത്തണം. ഫോണ്‍: 0483 2790059.