1. News

ഇന്നത്തെ ജോലി ഒഴിവുകൾ (07.04.2022)

ഹോമിയോപ്പതി വകുപ്പില്‍ ജില്ലയില്‍ ഒഴിവുളള ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. യോഗ്യത സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോ) അല്ലെങ്കില്‍ നഴ്‌സ് കം ഫാര്‍മസിസ്റ്റ് കോഴ്‌സ് (ഹോമിയോ). താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 16-ന് രാവിലെ 10.30 ന് അസല്‍ രേഖകളുമായി കാക്കനാട് ഐ.എം.ജി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.

Meera Sandeep
Today's job vacancies (07.04.2022)
Today's job vacancies (07.04.2022)

ഫാര്‍മസിസ്റ്റ് തസ്തികയില്‍  വാക് ഇന്‍ ഇന്റര്‍വ്യൂ 16ന്

ഹോമിയോപ്പതി വകുപ്പില്‍ ജില്ലയില്‍ ഒഴിവുളള ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. യോഗ്യത സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോ) അല്ലെങ്കില്‍ നഴ്‌സ് കം ഫാര്‍മസിസ്റ്റ് കോഴ്‌സ് (ഹോമിയോ). താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 16-ന് രാവിലെ 10.30 ന് അസല്‍ രേഖകളുമായി കാക്കനാട് ഐ.എം.ജി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2955687.

ബന്ധപ്പെട്ട വാർത്തകൾ: വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് താല്‍ക്കാലിക നിയമനം; ഇന്റര്‍വ്യൂ 7ന്; പ്രതിമാസ ശമ്പളം 43,155 രൂപ

അരുണാചൽ പ്രദേശ് പി. ആർ. ഡിയിൽ ആർട്ട് എക്‌സ്‌പെർട്ട് ഡെപ്യൂട്ടേഷൻ ഒഴിവ്

അരുണാചൽ പ്രദേശ് ഇൻഫർമേഷൻ ആന്റ് പബ്‌ളിക് റിലേഷൻസ് വകുപ്പിൽ ആർട്ട് എക്‌സ്‌പെർട്ട് തസ്തികയിൽ മൂന്നു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകളിൽ ആർട്ടിസ്റ്റ്/ സ്റ്റാഫ് ആർട്ടിസ്റ്റ് (പ്രദർശനം) തസ്തികയിൽ എട്ടു വർഷം തുടർച്ചയായി പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ടാബ്‌ളോയിഡ് ഡിസൈനിംഗിൽ പരിചയം ഉണ്ടാവണം. ഫൈൻ ആർട്‌സ് ബിരുദമാണ് യോഗ്യത. ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്ത രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, മറ്റ് പ്രവൃത്തി പരിചയത്തിന്റെ വിശദാംശങ്ങൾ എന്നിവയും അപേക്ഷയ്‌ക്കൊപ്പം നൽകണം. കഴിഞ്ഞ അഞ്ചു വർഷത്തെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് സഹിതം അപേക്ഷ 15നകം സെക്രട്ടറി, ഇൻഫർമേഷൻ ആൻഡ് പബ്‌ളിക് റിലേഷൻസ് വകുപ്പ്, സെക്രട്ടേറിയറ്റ് ബ്രാഞ്ച് ഓഫ് ഐ. പി. ആർ, ഗവ. ഓഫ് അരുണാചൽ പ്രദേശ്, ഇറ്റാനഗർ എന്ന വിലാസത്തിൽ ലഭിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: യുപിഎസ്‍സി വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

വാക്ക് ഇൻ ഇന്റർവ്യൂ

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2026 മാർച്ച് 20  വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ 'ട്രൈപാർട്ടി ആക്ഷൻ പ്ലാൻ ഫോർ ദി റീഇൻട്രൊഡക്ഷൻ ഓഫ് റെഡ് പ്രാന്റ്‌സ് ഓഫ് കേരള'യിൽ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിൽ നിയമനത്തിന് ഏപ്രിൽ 11നു രാവിലെ 10ന് വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലെ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in.

വാക്ക് ഇൻ ഇന്റർവ്യൂ

വനിത ശിശു വികസന വകുപ്പിനു കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ ആലപ്പുഴയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.  ഒരു ഒഴിവാണുള്ളത്.  യോഗ്യത: എം.എസ്‌സി/ എം.എ (സൈക്കോളജി)യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും 25 വയസ്സ് പൂർത്തിയാകണം.  30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും.  വേതനം പ്രതിമാസം 12,000 രൂപ.  നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഏപ്രിൽ 12നു രാവിലെ 9.30ന് ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.  കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന. പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666. ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.

അഭിമുഖം 2022 ഏപ്രില്‍ 8 ന്

ആലപ്പുഴ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ 2022 ഏപ്രില്‍ 8 ന് രാവിലെ 10.00ന് സ്വകാര്യ മേഖലയിലെ വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തും.

ബി.എഡും അതത് വിഷയങ്ങളില്‍ പി.ജിയും ഉള്ളവര്‍ക്ക് കെമിസ്ട്രി, സോഷ്യല്‍ സയന്‍സ്, കണക്ക്, ഇംഗ്ലീഷ്, കംപ്യൂട്ടര്‍ സയന്‍സ്, ബോട്ടണി ആന്റ് സുവോളജി, ഫിസിക്സ്, ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഷയങ്ങളിലെ അധ്യാപന തസ്തികയിലേക്ക് അപേക്ഷിക്കാം.

ആര്‍ട്ട് ആന്റ് ക്രാഫ്റ്റ്, ഡാന്‍സ്, മ്യൂസിക്ക് ഫാക്കല്‍റ്റി തസ്തികയിലേക്ക് അതത് മേഖലയില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

ബിരുദവും പ്രീ പ്രൈമറി ട്രയിനിംഗ് കോഴ്സ് യോഗ്യതയുമുള്ളവരെ കിന്റര്‍ ഗാര്‍ട്ടന്‍ ടിച്ചര്‍ തസ്തിയിലേക്ക് പരിഗണിക്കും. ഫോണ്‍: 0477 -2230624, 8304057735

നഴ്‌സിങ് അസിസ്റ്റന്റ് നിയമനം

മലപ്പുറം താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ആര്‍.എസ്.ബി.വൈ പദ്ധതി പ്രകാരം നഴ്‌സിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിന് ഏപ്രില്‍ 11ന് രാവിലെ 10.30ന് അഭിമുഖം നടത്തും. ഹെല്‍ത്ത് സര്‍വീസില്‍ നിന്ന് നഴ്‌സിങ് അസിസ്റ്റന്റായി വിരമിച്ച 65 വയസ്സിന് മുകളില്‍ പ്രായമില്ലാത്തവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0483 2734866.

കമ്മ്യൂണിറ്റി ഓർഗനൈസർ നിയമനം

കോട്ടയം: ദേശീയ നഗര ഉപജീവന മിഷൻ പദ്ധതി നടപ്പാക്കുന്ന കോട്ടയം, പാലാ, ഈരാറ്റുപേട്ട നഗരസഭകളിൽ ഫീൽഡ് തലത്തിൽ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് കമ്മ്യൂണിറ്റി ഓർഗനൈസർമാരെ നിയമിക്കുന്നു. കരാർ നിയമനമാണ്.     അതത് നഗരസഭാ പരിധിക്കുള്ളിൽ താമസിക്കുന്ന കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകൾക്കാണ് അവസരം. യോഗ്യത:

പ്ലസ്ടു. പ്രായപരിധി 40.

സാമൂഹികവികസനവുമായി ബന്ധപ്പെട്ട മേഖലയിൽ മൂന്നു  വർഷത്തെ പ്രവൃത്തിപരിചയം വേണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം അധികയോഗ്യതയായി കണക്കാക്കും.

അപേക്ഷാഫോറം ബന്ധപ്പെട്ട നഗരസഭാ കുടുംബശ്രീ  സി.ഡി.എസ്/നഗരസഭാ ഓഫീസുകളിൽ ലഭ്യമാണ്.

ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാമിഷൻ ഓഫീസ്, ജില്ലാപഞ്ചായത്ത് ഭവൻ, സിവിൽസ്റ്റേഷൻ പി.ഒ. -686002 എന്ന വിലാസത്തിൽ ഏപ്രിൽ 16നകം അപേക്ഷ ലഭിക്കണം.

English Summary: Today's job vacancies (07.04.2022)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds