Updated on: 20 November, 2021 12:25 PM IST
Tomato Farming

കാലാവസ്ഥ ഈ വർഷം ഏറെ മോശമാണ്. മഴയുടെ ആധിക്യം കാരണ പല പ്രദേശങ്ങളിലും വെള്ളം കേറുകയും ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുകയും, പലർക്കും തങ്ങളുടെ സമ്പാദ്യങ്ങൾ നഷ്ടപ്പെടുകയും ഒക്കെ ചെയ്‌തിട്ടുണ്ട്‌. പല അണക്കെട്ടുകളും നിറഞ്ഞു അവ തുറന്നിരിക്കുന്നു. എന്നാൽ ഈ കാലാവസ്ഥ പ്രഭാവത്തിൽ പച്ചക്കറികളുടെ വിളകളും കുത്തനെ ഉയരുകയാണ്.

തുടർച്ചയായി പെയ്യുന്ന മഴയിൽ തമിഴ്നാട്ടിൽ പലയിടത്തും ഒരു കിലോ തക്കാളിയുടെ വില നൂറ് രൂപയിലെത്തി. ഈ വിലക്കയറ്റിൽ പൊതുജനം ഞെട്ടിയിരിക്കുകയാണ്. വളരെ പെട്ടെന്നാണ് 40 രൂപയിൽ നിന്ന് 100 രൂപയിലേക്ക് തക്കാളി വില കുതിച്ചുയരുന്നത്.

ഒരു വശത്ത് വടക്കുകിഴക്കൻ കാലവർഷവും അതിനെ തുടർന്നുണ്ടായ ന്യൂനമർദം, മറുവശത്ത് തമിഴ്നാട്ടിലെ പല ജില്ലകളിലും തുടർച്ചയായി മഴ പെയ്യുന്നു. ഇടയ്‌ക്കിടെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് തുടർച്ചയായ മഴയെ തുടർന്ന് കരൂർ ജില്ലയിൽ ഒരു കിലോ തക്കാളിയുടെ വില 100 രൂപ കടന്നത്.

വിപണികൾ
കരൂർ ജില്ലയിൽ പലയിടത്തും കർഷക ചന്തകളും വിവിധ പ്രദേശങ്ങളിൽ ആഴ്ചച്ചന്തകളും നിത്യേനയുള്ള പച്ചക്കറി കടകളുമുണ്ട്. വ്യാപാരികളും കർഷകരും പച്ചക്കറികൾ, പഴങ്ങൾ, പച്ചിലകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പച്ചക്കറികൾ ഈ മാർക്കറ്റുകളിലേക്ക് നിത്യേന കൊണ്ട് വരുന്നുണ്ട്.

സേലം, നാമക്കൽ, ധർമ്മപുരി, കൃഷ്ണഗിരി, ബാംഗ്ലൂർ, നീലഗിരി, ട്രിച്ചി, ഡിണ്ടിഗൽ, മധുര തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നാണ് കൂടുതലും പച്ചക്കറികൾ ഇറക്കുമതി ചെയ്യുന്നത്.

ഈ അവസ്ഥയിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ പച്ചക്കറികളുടെ വളർച്ചയെയും അവയുടെ വിള ലഭ്യതയേയും അത് ബാധിച്ചു. ഇതോടെ തക്കാളി കൃഷിയിറക്കിയ കർഷകർ ആശങ്കയിലാണ്, തൽ ഫലമായി വിപണിയിൽ ആവശ്യത്തിന് തക്കാളി എത്താത്തതിനാൽ തക്കാളി വില ഇരട്ടിയായി.

വില വർദ്ധനവ്
കഴിഞ്ഞ ദിവസങ്ങളിൽ ഒരു കിലോ തക്കാളിക്ക് വിപണിയിൽ 40 രൂപയായിരുന്നു. അതിനു ശേഷം ക്രമേണ വില വർധിക്കുകയും ഇപ്പോൾ ഒരു കിലോ തക്കാളി 100 രൂപയ്ക്കാണ് വിൽക്കുന്നത്. ചില കടകളിൽ 90 രൂപ വരെ വിൽക്കുന്നു. ഇതോടെ പൊതുജനങ്ങളും ഏറെ ആശങ്കയിലാണ്.

മേച്ചേരി, മേട്ടൂർ, കടയംപട്ടി, ഓമല്ലൂർ, വാഴപ്പാടി, ഹൊസൂർ, രായക്കോട്ട, ബാംഗ്ലൂർ തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നാണ് കരൂർ ജില്ലയിലേക്ക് തക്കാളി വിൽപനയ്ക്കായി കൊണ്ടുവരുന്നതെന്ന് വ്യാപാരികൾ പറയുന്നു. തുടർച്ചയായി പെയ്യുന്ന മഴയിൽ ചെടികളിലെ പൂക്കൾ കൊഴിഞ്ഞിട്ടുണ്ട്. അങ്ങനെ തക്കാളി കൃഷിയെ സാരമായി ബാധിക്കുന്നു.
തൽഫലമായി, വിപണിയിൽ നാടൻ തക്കാളിയും ആപ്പിളും കുറവാണ്. ലഭ്യത കുറഞ്ഞതോടെ തക്കാളിയുടെ വില കുത്തനെ ഉയർന്നതായി ഇവർ പറയുന്നു.

English Summary: Tomato price goes up to Rs 100!
Published on: 20 November 2021, 12:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now