Updated on: 1 July, 2023 12:59 PM IST
Tomato price will be normal in upcoming days says Center

രാജ്യത്ത് അടുത്ത 15 ദിവസത്തിനുള്ളിൽ തക്കാളി വില കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രം വെളിപ്പെടുത്തി, ഉൽപ്പാദന കേന്ദ്രങ്ങളിൽ നിന്നുള്ള ലഭ്യത വർദ്ധിക്കുകയും ഒരു മാസത്തിനുള്ളിൽ തക്കാളി വില സാധാരണ നിലയിലെത്തുകയും ചെയ്യുമെന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഹിമാചൽ പ്രദേശിലെ സോളൻ, സിർമൗർ ജില്ലകളിൽ നിന്നുള്ള മെച്ചപ്പെട്ട വിതരണം മൂലം ദേശീയ തലസ്ഥാനത്ത് തക്കാളിയുടെ ചില്ലറ വിൽപ്പന വില ഉടൻ തന്നെ കുറയുമെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ് പറഞ്ഞു.

തക്കാളിയുടെ വിലക്കയറ്റത്തിന്റെ പ്രതിഭാസങ്ങൾ, എല്ലാ വർഷവും ഈ സമയത്താണ് സംഭവിക്കുന്നത്. എല്ലാ രാജ്യങ്ങളിലെയും കാർഷികോൽപ്പന്നങ്ങളും വിലചക്രത്തിൽ കാലാനുസൃതമായി കടന്നുപോകുന്നു. ജൂണിൽ വില ഉയർന്ന നിലയിലെത്തിയെന്ന് അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും മറ്റ് പ്രശ്‌നങ്ങളും കാരണം അടുത്ത കാലത്തായി തക്കാളി വിതരണത്തെ ഇത് തടസ്സപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂൺ-ഓഗസ്‌റ്റ്, ഒക്ടോബർ-നവംബർ മാസങ്ങളും തക്കാളിയുടെ ഉൽപ്പാദന സീസണുകളാണെന്നും, ഈ കാലയളവിൽ വില സാധാരണയായി കുത്തനെ വർധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജൂൺ 29 ന് അഖിലേന്ത്യാതലത്തിൽ തക്കാളിയുടെ ശരാശരി ചില്ലറ വിൽപന വില കിലോയ്ക്ക് 49 രൂപയായിരുന്നു, കഴിഞ്ഞ വർഷം ഇതേ ദിവസം കിലോയ്ക്ക് 51.50 രൂപയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

കേന്ദ്ര സർക്കാർ ഈ വിലക്കയറ്റത്തെ കൈകാര്യം ചെയ്യുകയും, വർഷം മുഴുവനും വിതരണം കാര്യക്ഷമമാക്കുന്നതിന് പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു. ഇതിനായി വെള്ളിയാഴ്ച ഗ്രാൻഡ് ടൊമാറ്റോ ചലഞ്ച് ആരംഭിച്ചു. തക്കാളിയുടെ പ്രാഥമിക സംസ്കരണം, സംഭരണം, മൂല്യനിർണ്ണയം എന്നിവ സംബന്ധിച്ച് വിദ്യാർത്ഥികളിൽ നിന്ന് വ്യവസായ പങ്കാളികളിലേക്ക് ആശയങ്ങൾ ക്ഷണിക്കുന്ന ഒരു ഹാക്കത്തോൺ പോലെയാണിത് എന്ന് അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: ഉള്ളിയുടെ വിതരണം വർധിപ്പിക്കാൻ ഇൻസെന്റീവ് നൽകണമെന്ന് ആവശ്യപ്പെട്ട് കൃഷി മന്ത്രാലയം

Pic Courtesy: Pexels.com

English Summary: Tomato price will be normal in upcoming days says Center
Published on: 01 July 2023, 12:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now