കാനന മഴ കാണാൻ അവസരമൊരുക്കി ടൂറിസം വകുപ്പിന്റെ മഴ യാത്ര . തൃശൂർ ജില്ലയിലെ ചാലക്കുടി അതിരപ്പിള്ളി ഷോളയാർ വനമേഘലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി കൊണ്ട് കാടിന്റെ മനോഹാരിതയും ,മഴയുടെ വശ്യ സൗന്ദര്യവും ,മതി വരുവോളം ആസ്വദിക്കാനായി ജംഗിൾ സഫാരി മഴ യാത്ര മൺസൂൺ ടൂറിസം പാക്കേജ് ആരംഭിക്കുന്നു .രാവിലെ 8 മണിക്ക് ചാലക്കുടി റെസ്റ്റ് ഹൗസിൽ നിന്ന് ആരംഭിച്ച് വൈകീട്ട് 7 മണിക്ക് തിരിച്ചെത്തുന്ന തരത്തിലാണ് യാത്ര .പ്രഭാത ഭക്ഷണം ,ഉച്ചഭക്ഷണം , കരിപ്പെട്ടി കാപ്പി ,കപ്പ പുഴുങ്ങിയത് .മുളക് ചമന്തി കർക്കിടക മരുന്ന് കിറ്റ്, മറ്റ് സൗകര്യങ്ങളും ഗൈയ്ഡിന്റെ സേവനവും ,യാത്രയിൽ പങ്കെടുക്കുന്ന സഞ്ചാരികൾക്ക് മൊബൈലിൽ പകർത്തുന്ന മഴയുടെ മികച്ച ദൃശ്യങ്ങൾക്ക് സമ്മാനവും ഉണ്ടായിരിക്കുന്നതാണ് . അതിരപ്പിള്ളി വാഴച്ചാൽ തുമ്പൂർമുഴി ഡി എം സി യുടെ നേതൃത്യത്തിലാണ് മഴയാത്രയൊരുക്കുന്നത് .മഴ യാത്രയിൽ പങ്കെടുക്കുന്നവർക്ക് ബാഗ്, കുട ഗിഫ്റ്റുകൾ എന്നിവ സൗജന്യമായി ലഭിക്കുന്നതാണ് . തുമ്പൂർമുഴി ,അതിരപ്പിള്ളി മഴക്കാലത്ത് മാത്രം ദൃശ്യമാകുന്ന ചാർപ്പ വെള്ളച്ചാട്ടം, വാഴച്ചാൽ ,പൊരിങ്ങൽകുത്ത് ,ആനക്കയം ഷോളയാർ ഡാം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരമുണ്ടായിരിക്കുന്നതാണ് .ഒരാൾക്ക് ആയിരം രൂപയാണ് നിരക്ക്
ബുക്കിംങ്ങ് O480 2769888 , 949706888 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .
English Summary: Tourism department to promote monsoon tourism in Kerala
Published on: 19 June 2019, 04:42 IST