Updated on: 6 June, 2022 11:57 AM IST
വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തനുണർവ് നൽകുന്ന പദ്ധതികൾ ആവിഷ്കരിച്ച് ടൂറിസം മന്ത്രാലയം

പരിസ്ഥിതി, സാമൂഹിക-സാംസ്കാരിക, സാമ്പത്തിക സുസ്ഥിരത എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകി കൊണ്ട് പദ്ധതി പ്രോത്സാഹിപ്പിക്കുമെന്ന് ടൂറിസം മന്ത്രാലയം വ്യക്തമാക്കി. ടൂറിസവും പരിസ്ഥിതിയും തമ്മിൽ സവിശേഷമായ ബന്ധമുണ്ടെന്ന് ടൂറിസം സെക്രട്ടറി അരവിന്ദ് സിംഗ് പറഞ്ഞു. വിനോദ സഞ്ചാരത്തിന്റെ സുസ്ഥിര വികസനത്തനായി കേന്ദ്ര ടൂറിസം മന്ത്രാലയം ദേശീയ തലത്തിൽ പുതിയ പദ്ധതികൾക്ക് തുടക്കം കുറിച്ചു. 

പരിസ്ഥിതി, സാമൂഹിക-സാംസ്കാരിക, സാമ്പത്തിക സുസ്ഥിരത എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകി കൊണ്ട് പദ്ധതി പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. യുണൈറ്റഡ് എൻവയോൺമെന്റ് പ്രോഗ്രാം (United Environment Program), റെസ്പോൺസിബിൾ ടൂറിസം സൊസൈറ്റി ഓഫ് ഇന്ത്യ (Responsible Tourism Society of India) എന്നിവയുടെ പങ്കാളിത്തത്തോടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനുള്ള ദേശീയ ഉച്ചകോടി ടൂറിസം മന്ത്രാലയം ന്യൂഡൽഹിയിൽ സംഘടിപ്പിച്ചിരുന്നു.

ബന്ധപ്പെട്ട വാർത്തകൾ: പുതുക്കാട് ജൈവ വൈവിധ്യ ഉദ്യാനം

ഈ അവസരത്തിലാണ് സുസ്ഥിര വിനോദ സഞ്ചാരത്തിനുള്ള മാർഗവും ട്രാവലർ കാമ്പെയ്‌നും ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചത്. പാരിസ്ഥിതിക സുസ്ഥിരത, സാമ്പത്തിക സുസ്ഥിരത, സാമൂഹിക-സാംസ്കാരിക സുസ്ഥിരത എന്നിവ പ്രാത്സാഹിപ്പിക്കുക, ജൈവവൈവിധ്യം സംരക്ഷിക്കുക, സുസ്ഥിര വിനോദസഞ്ചാര സാക്ഷ്യപത്ര പദ്ധതി, മികച്ച ഭരണം, ജനങ്ങളുടെ പങ്കാളിത്തം തുടങ്ങിയവ സുസ്ഥിര വിനോദസഞ്ചാരത്തിന്റെ വികസനത്തിനായുള്ള പ്രധാനമായ ഘടകങ്ങൾ ആണെന്നും മന്ത്രാലയം വ്യക്തമാക്കി.

ടൂറിസവും പരിസ്ഥിതിയും തമ്മിൽ സവിശേഷമായ ബന്ധമുണ്ടെന്നും പരിസ്ഥിതി വിഭവങ്ങൾ ടൂറിസത്തിന്റെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നാണെന്നും ടൂറിസം സെക്രട്ടറി അരവിന്ദ് സിംഗ് പറഞ്ഞു. പ്രകൃതിദത്തവും മനുഷ്യ നിർമ്മിതവുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഒരുപോലെയാണ് സഞ്ചാരികളെ ആകർഷിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: കിഴങ്ങുവിളകളുടെ സംരക്ഷകനെത്തേടി ദേശീയ ജൈവവൈവിധ്യ പുരസ്‌കാരം

 

എന്നാൽ സന്ദർശകരും പ്രാദേശിക പരിസ്ഥിതി ഇടനിലക്കാരും തമ്മിലുള്ള നേരിട്ടുള്ള ഇടപെടൽ അപകട സാധ്യത വർധിപ്പിക്കുന്നു. ഇത് വിനോദ സഞ്ചാര മേഖലയെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ്-19 വിനോദ സഞ്ചാര മേഖലയെ പ്രതികൂലമായി ബാധിച്ചെങ്കിലും വൈവിധ്യമാർന്ന പ്രതിരോധം, സുസ്ഥിരത, പരസ്പരബന്ധം എന്നിവയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

നമ്മൾ ശുദ്ധമായ ഇന്ധനങ്ങൾ ഉപയോഗിക്കേണ്ടതുണ്ട്. ഫോസിൽ ഇതര ഊർജ്ജ ശേഷിയുടെ ശേഷി (Non-fossil Energy Capacity) 500 ഗിഗാ വാട്ട് ആയി വർധിപ്പിക്കുമെന്നും 2030 ഓടെ ഊർജ്ജ ആവശ്യകതയുടെ 50 ശതമാനം പുനരുപയോഗ ഊർജ്ജത്തിലൂടെ (Renewable Energy) നിറവേറ്റുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

വിവിധ സംസ്ഥാനങ്ങൾ അവരുടെ ടൂറിസം നയങ്ങൾ, വിനോദസഞ്ചാരത്തിനുള്ള കാഴ്ചപ്പാടുകൾ, അതിന്റെ ആശങ്ങൾ, സുസ്ഥിരതാ തത്വങ്ങൾ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്നിവ തിരിച്ചറിഞ്ഞിരിക്കണം. സഞ്ചാരികൾക്ക് മികച്ച അനുഭവം സാധ്യമാക്കുക എന്ന കാഴ്ചപ്പാടോടെ ടൂറിസം മന്ത്രാലയവും ഈ ദിശയിൽ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 'സ്വദേശ് ദർശൻ സ്കീം' ഉൾപ്പെടെ 76 പദ്ധതികൾക്കാണ് കേന്ദ്രസർക്കാർ ഇതുവരെ അനുമതി നൽകിയിട്ടുള്ളതെന്നും സിംഗ് അറിയിച്ചു.

മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുക എന്ന ആശയം മുന്നിൽ കണ്ട് സമഗ്രമായ വികസനം ഏറ്റെടുക്കുക എന്നതാണ് സ്വദേശ് ദർശൻ 2.0 യുടെ ലക്ഷ്യം. പരിസ്ഥിതി, സാമൂഹിക-സാംസ്കാരിക, സാമ്പത്തിക സുസ്ഥിരത എന്നിവയെ ഈ പദ്ധതി പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

English Summary: Tourism Ministry Launched New Schemes To Revive Tourism
Published on: 06 June 2022, 11:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now