ട്രെയിൻ യാത്രകൾ ചെയ്യാത്തവർ വളരെ കുറവായിരിക്കും അല്ലെ? അപ്പോൾ പതിവായി സംഭവിക്കുന്ന കാര്യമാണ് ട്രെയിൻ ലേറ്റാകുക അല്ലെങ്കിൽ എവിടെ എത്തി, നമ്മുടെ സ്ഥലത്ത് എപ്പോൾ എത്തും എന്നിങ്ങനെയുള്ള സംശയങ്ങൾ. ഇനി അത്തരത്തിലുള്ള സംശയങ്ങൾ വേണ്ട, കാരണം മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി ഒരു ആപ്പ് ഉണ്ടാക്കി.
Railofy എന്ന ആപ്പ് ഇന്ത്യൻ റെയിൽവേ യാത്രക്കാരെ PNR സ്റ്റാറ്റസും ട്രെയിൻ യാത്രാ വിശദാംശങ്ങളും വാട്ട്‌സ്ആപ്പിൽ പരിശോധിക്കാൻ അനുവദിക്കുന്നു. ട്രെയിൻ സ്റ്റാറ്റസ് പരിശോധിക്കാൻ ഒന്നിലധികം ആപ്പുകൾ ഡൗൺലോഡ് ചെയ്യേണ്ടതിന്റെ ആവശ്യകത ഇത് ഒഴിവാക്കുന്നു അത് കൊണ്ട് തന്നെ ഇത്തരമൊരു ഫീച്ചർ ഉപയോഗപ്രദമാണ്.
വാട്ട്‌സ്ആപ്പിൽ പിഎൻആറും ലൈവ് ട്രെയിൻ സ്റ്റാറ്റസും പരിശോധിക്കുന്നതിന്, ഒരാൾ ചാറ്റിൽ 10 അക്ക പിഎൻആർ നമ്പർ നൽകിയാൽ മതി.
PNR സ്റ്റാറ്റസും തത്സമയ ട്രെയിൻ ട്രാക്കിംഗും WhatsApp-ൽ പരിശോധിക്കുന്നതിനുള്ള ഒരു ഘട്ടം ഘട്ടമായുള്ള ഗൈഡ് ഇതാ താഴെ കൊടുത്തിരിക്കുന്നു.
ഘട്ടം 1: നിങ്ങളുടെ ഫോണിൽ Railofy യുടെ നമ്പറായ (+91-9881193322) സേവ് ചെയ്യുക.
ഘട്ടം 2: സേവ് ചെയ്ത് വച്ചിരിക്കുന്ന നമ്പർ എടുത്ത് ഓപ്പൺ ചെയ്യുക.
ഘട്ടം 3: നിങ്ങളുടെ ട്രെയിനിന്റെ 10 അക്ക PNR നമ്പർ ടൈപ്പ് ചെയ്ത് അയക്കുക
ഘട്ടം 4: Railofy ചാറ്റ്ബോട്ട് PNR സ്റ്റാറ്റസ്, ട്രെയിൻ സ്റ്റാറ്റസ്, അലേർട്ടുകൾ തുടങ്ങിയ വിശദാംശങ്ങൾ അയയ്ക്കും
ഘട്ടം 5: ഒരിക്കൽ അയച്ച് കഴിഞ്ഞാൽ പിന്നെ Railofy നിങ്ങളുടെ ചാറ്റിലേക്ക് ട്രെയിനിന്റെ തത്സമയ സ്റ്റാറ്റസ് അയച്ച് കൊണ്ടിരിക്കും.
യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യം നിങ്ങളുടെ ഫോണിൽ നിന്ന് 139 ഡയൽ ചെയ്തും ട്രയിൻ സ്റ്റാറ്റസ് പരിശോദിക്കാവുന്നതാണ്.
അതേസമയം, Zoop എന്ന ആപ്പ് വഴി ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യാൻ IRCTC ഇപ്പോൾ നിങ്ങളെ അനുവദിക്കുന്നുണ്ട്. ട്രെയിൻ യാത്രയിൽ ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുന്നതെങ്ങനെയെന്നത് ഇതാ
- Zoop ൻ്റെ വാട്ട്‌സ്ആപ്പ് നമ്പറായ +91 7042062070 സേവ് ചെയ്ത് ചാറ്റിൽ 10-അക്ക PNR നമ്പർ നൽകി ഡെലിവറി വാങ്ങാൻ വരാനിരിക്കുന്ന സ്റ്റേഷൻ തിരഞ്ഞെടുക്കുക.
- ചാറ്റ്ബോട്ട് നിങ്ങൾക്ക് റെസ്റ്റോറന്റുകളിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള ഒരു കൂട്ടം ഓപ്ഷനുകൾ നൽകും. നിങ്ങൾ ഇഷ്ടപ്പെടുന്ന റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്ത് ഓൺലൈനായി ഇടപാട് പൂർത്തിയാക്കുക.
- ചാറ്റ്ബോട്ടിൽ നിന്ന് തന്നെ നിങ്ങളുടെ ഭക്ഷണം ട്രാക്ക് ചെയ്യാനും ചാറ്റ്ബോട്ട് നിങ്ങളെ അനുവദിക്കുന്നുണ്ട്.