ഓട്ടിസം കുട്ടികളുടെ പുനരധിവാസത്തിനു വേണ്ടി തിരുവനന്തപുരത്തെ കാഡർ സംഘടന ഇത്തരം വെല്ലുവിളി നേരിടുന്ന യുവാക്കളുടെ തൊഴിൽ പരിശീലന പദ്ധതിയിലേക്ക് കടക്കുന്നു.
For rehabilitation of Youth having Autism - Kadar organisation from trivandrum
18-നും 24-നും മധ്യേ പ്രായമുള്ള യുവാക്കൾക്കാണ് സൗജന്യ പരിശീലനം ഒരുക്കുന്നത്. പ്ലസ്ടൂ പാസായവർക്കാണ് പരിശീലനം. പദ്ധതി ജൂലായ്-ഓഗസ്റ്റ് മാസങ്ങളിലായി ആരംഭിക്കും. ആദ്യഘട്ടത്തിൽ ജീവിതനൈപുണ്യം, ആശയവിനിമയം, സാമൂഹ്യ ഇടപെടൽ എന്നിവയിലായിരിക്കും പരിശീലനം.
മൂന്നു മുതൽ ആറുമാസം വരെ നീണ്ടു നിൽക്കുന്ന രണ്ടാം ഘട്ടത്തിലാണ് തൊഴിൽ പരിശീലനം. പരിശീലനത്തിനു ശേഷം നാലു മാസത്തെ ഓൺസൈറ്റ് അപ്രൻറിസിപ്പും ലഭ്യമാക്കും. പരിശീലനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ള യുവാക്കൾ ബയോഡാറ്റയും ഡിസബിലിറ്റി സർട്ടിഫിക്കറ്റും “എൻറെ സ്വപ്ന ജോലി" എന്ന വിഷയത്തിൽ ഒരു ചെറുകുറിപ്പ് സഹിതം info@ cadrre.org -ൽ അപേക്ഷിക്കണം.
അവസാന തീയതി: ജൂൺ 15. കു ടുതൽ വിവരങ്ങൾക്ക് ഫോൺ: 9207450001.