റബ്ബര്‍ ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.ടി.) റബ്ബര്‍ പാലിന്റെ ഉണക്കത്തൂക്കം (ഡിആര്‍സി) നിര്‍ണയിക്കുന്നതില്‍ പരിശീലനം നടത്തുന്നു. നവംബര്‍ 24 മുതല്‍ 26 വരെ കോട്ടയത്ത് എന്‍.ഐ.ആര്‍.ടി.-യിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2353127 എന്ന ഫോണ്‍ നമ്പറിലോ 04812353201 എന്ന വാട്ട്‌സ് ആപ്പ് നമ്പറിലോ ബന്ധപ്പെടാം. ഇ-മെയില്‍: training@rubberboard.org.in
കാലവർഷ സമയത്ത് റബ്ബർ ടാപ്പിംഗ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മുട്ട കോഴികളുടെ പരിപാലനം : പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പരിശീലനം
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ട കോഴി കുഞ്ഞുങ്ങളുടെ വിരിയിക്കല്‍ പ്രക്രിയയും തുടര്‍ പരിചരണവും എന്ന വിഷയത്തില്‍ നവംബര്‍ 16 നും, മുട്ടക്കോഴികളുടെ രോഗങ്ങളും പ്രതിരോധ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ നവംബര്‍ 26 നും പരിശീലനം നല്‍കും.
മുട്ട ഉത്പാദനം വർദ്ധിപ്പിക്കുന്ന വീട്ടുമുറ്റത്തെ ഇല വർഗ്ഗങ്ങൾ
മേല്‍ സൂചിപ്പിച്ച തീയതികളില്‍ രാവിലെ 10 മുതല്‍ തെള്ളിയൂര്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വച്ചാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാനും നവംബര്‍ 15 ന് 4 മണിക്ക് മുമ്പായി 8078572094 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.