കോട്ടയം:റബ്ബറിനെ ബാധിക്കുന്ന രോഗങ്ങളുടെയും കീടങ്ങളുടെയും നിയന്ത്രണമാര്‍ഗ്ഗങ്ങളെക്കുറിച്ച് റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. രോഗകാരണങ്ങള്‍, കീടബാധകള്‍, അവയുടെ നിയന്ത്രണത്തിനുപകരിക്കുന്ന മരുന്നുകളുടെ ഉപയോഗക്രമങ്ങള്‍ എന്നിവയിലുള്ള ഏകദിനപരിശീലനം ജൂലൈ 21-ന് കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചു നടക്കും.Training on July 21 at Rubber Training Institute, Kottayam
പരിശീലനഫീസ് 500 രൂപ (18ശതമാനം ജി.എസ്.റ്റി. പുറമെ). പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക,് ജാതിസര്‍ട്ടിഫിക്കറ്റ്ഹാജരാക്കുന്ന പക്ഷം, ഫീസില്‍ 50 ശതമാനം ഇളവു ലഭിക്കുന്നതാണ്. കൂടാതെ, റബ്ബറുത്പാദകസംഘങ്ങളില്‍ അംഗങ്ങളായിട്ടുള്ളവര്‍ അംഗത്വസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഫീസില്‍ 25 ശതമാനംഇളവും ലഭിക്കും. താമസസൗകര്യം ആവശ്യമുള്ളവര്‍ ദിനംപ്രതി 300 രൂപ അധികം നല്‍കണം.കൂടുതല്‍ വിവരങ്ങള്‍ക്ക്. ഫോണ്‍ : 0481 2353127, 2351313 ഇ മെയിൽ-
കോവിഡ് 19 -മായി ബന്ധപ്പെട്ടുള്ള സര്‍ക്കാരിന്റെ എല്ലാ നിബന്ധനകള്‍ക്കും വിധേയമായായിരിക്കും
പരിശീലനം നടക്കുക.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സോളാര്‍ പമ്പുസെറ്റുകള്‍ സ്ഥാപിക്കാം