Updated on: 29 January, 2024 11:16 PM IST
സിഫ്റ്റിൽ "സമുദ്രോത്പന്നങ്ങളുടെ ഡികംപോസിഷൻ" എന്ന വിഷയത്തിൽ പരിശീലനം ആരംഭിച്ചു

കൊച്ചി: ഐസിഎആർ-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഐഎഫ്‌ടി), ജോയിൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫുഡ് സേഫ്റ്റി ആൻഡ് അപ്ലൈഡ് ന്യൂട്രീഷൻ (ജിഫ്‌സാൻ), യുഎസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്ഡിഎ) എന്നിവയുമായി സഹകരിച്ച് ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതിയുടെ ഗുണനിലവാരം ഉയർത്തുന്നതിനായുള്ള പരിശീലന പരിപാടികൾ സിഫ്റ്റിൽ  ആരംഭിച്ചു.  ജനുവരി 29 മുതൽ 30 വരെയും ഫെബ്രുവരി 1 മുതൽ 2 വരെയും സിഐഎഫ്‌ടി കാമ്പസിൽ രണ്ട് ബാച്ചുകളിലായി "സീഫുഡ് ഡികംപോസിഷൻ" എന്ന വിഷയത്തിൽ പരിശീലന പരിപാടികൾ നടക്കും.

സമുദ്രോത്പന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനുള്ള രീതിയായ സെൻസറി വിശകലനത്തിൽ സമുദ്രോത്പന്ന കയറ്റുമതിക്കാർക്കും  പരിശോധകർക്കും വൈദഗ്ധ്യം  നൽകുവാൻ ഈ പരിശീലനം ലക്ഷ്യമിടുന്നു. തത്ഫലമായി സമുദ്രോല്പന്ന ഉപഭോക്താക്കൾക്ക് മികച്ച സമുദ്ര വിഭവം ഉറപ്പുവരുത്താനും നിലവാരം കുറഞ്ഞ സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി നിശ്ശേഷം ഇല്ലാതാക്കാനും ഈ പരിശീലനം  വഴി ലക്ഷ്യമിടുന്നു.

കൊച്ചിയിലെ ഐ സി എ ആർ - സിഫ്ട് കാമ്പസിൽ ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്ത പരിശീലന പരിപാടിയിൽ സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നുള്ള ഏകദേശം 50 ഓളം ഉദ്യോഗസ്ഥർ പങ്കെടുത്തു.  ഉദ്ഘാടനത്തിൽ അധ്യക്ഷത വഹിക്കവെ സെൻസറി രീതികൾ ഉപയോഗിച്ചുള്ള പരിശോധന സമുദ്രോത്പന്ന മേഖലയിൽ അനുവർത്തിക്കേണ്ട ഏറ്റവും പ്രധാനമായ ഒരു പരിശീലന രീതിയാണെന്ന് സിഫ്ട് ഡയറക്ടർ ഡോ. ജോർജ് നൈനാൻ അഭിപ്രായപ്പെട്ടു.

സമുദ്രോത്പന്ന കയറ്റുമതി വ്യവസായം   അഭിവൃദ്ധി നേടാനും ഇന്ന് നേരിടുന്ന സങ്കീർണതകളും  വെല്ലുവിളികളും തരണം ചെയ്യുവാനും ഒരു രാജ്യാന്തര സഹകരണം ഉറപ്പുവരുത്താൻ ഇത്തരം പരിശീലനങ്ങൾ അത്യന്താപേക്ഷിതമാണെന്ന് സദസിൽ സംസാരിക്കവെ യുഎസ്എഫ്ഡിഎയിലെ ഇന്ത്യൻ ഓഫീസ് കൺട്രി ഡയറക്ടർ ഡോ. സാറാ  മക് മൗലൻ പറഞ്ഞു. സമുദ്രോത്പന്ന കയറ്റുമതിക്കാർക്കും പരിശോധകർക്കും തുടർച്ചയായി നൽകുന്ന പരിശീലന സെഷനുകളിലൂടെ ഇന്ത്യൻ സമുദ്രോത്പന്ന കയറ്റുമതി വ്യവസായത്തിൽ ഒരു ശുഭാപ്തി വീക്ഷണം വളർത്തിയെടുക്കുന്നതിനുള്ള യുഎസ്എഫ്ഡിഎയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. ഐ സി എ ആർ -സിഫ്ട് - യു എസ് എഫ് ഡി എ, ജിഫ്സാൻ എന്നിവയുമായി സഹകരിച്ച് ഇന്ത്യയിൽ നടത്തുന്ന ആദ്യത്തെ സമുദ്രോത്പന്ന ഡികോമ്പോസിഷൻ പരിശീലമാണിത്.

സിഫ്ടിലെ ക്വാളിറ്റി അഷ്വറൻസ്  ആൻഡ് മാനേജ്‌മെൻ്റ് വിഭാഗം മേധാവിയും പ്രിൻസിപ്പൽ സയന്റിസ്റ്റുമായ ഡോ. എ എ സൈനുദ്ധീൻ, ജിഫ്‌സാനിൽ നിന്നുള്ള അക്വാകൾച്ചർ ആൻഡ് സീഫുഡ് സേഫ്റ്റി വിദഗ്ധൻ ബ്രെറ്റ് കൂൺസെ, സിഫ്ടിലെ മത്സ്യ സംസ്‌കരണ വിഭാഗം മേധാവിയും പ്രിൻസിപ്പൽ സയന്റിസ്റ്റുമായ ഡോ. ബിന്ദു ജെ  എന്നിവർ ചടങ്ങിൽ സംസാരിച്ചു. യു എസ് എഫ് ഡി എ, ജിഫ്സാൻ എന്നിവടങ്ങളിൽ നിന്നുള്ള 11 ഓളം പരിശീലകർ നിർദിഷ്ട പരിശീലനങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

English Summary: Training on 'Decomposition of Sea Products' started at ICAR CIFT
Published on: 29 January 2024, 10:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now