Updated on: 12 December, 2022 7:28 PM IST
മണ്ണിനുമീതെ നടത്തുന്ന കടന്നുകയറ്റങ്ങൾ അംഗീകരിക്കാൻ കഴിയാത്ത കുറ്റകൃത്യം: മന്ത്രി പി പ്രസാദ്

ആലപ്പുഴ : മനുഷ്യ ജീവിതത്തിൽ ഏറ്റവുമധികം ഇടപെടലുകൾ നടത്തുന്ന ഒന്നാണ് മണ്ണ്. അതിനെ സംരക്ഷിക്കാതെ മനുഷ്യർ നടത്തുന്ന കടന്നുകയറ്റങ്ങൾ അംഗീകരിക്കാൻ കഴിയാത്ത കുറ്റകൃത്യമാണെന്ന് കൃഷി മന്ത്രി പി.പ്രസാദ്. മണ്ണ് സംരക്ഷണ വകുപ്പും തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തും ചേർന്ന് സംഘടിപ്പിച്ച ജില്ലയിലെ ലോക മണ്ണ് ദിനാഘോഷ സമാപന സമ്മേളനവും മണ്ണാരോഗ്യ കാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മണ്ണിനെ എല്ലാവിധ പ്രാധാന്യത്തോടെയും സംരക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു. ഒരുകാലത്ത് മണ്ണ് പ്രൗഢിയുടെ അടയാളമായിരുന്നു മണ്ണ്. ഇന്ന് ആ പ്രാധാന്യം നഷ്ടമായിരിക്കുന്നു. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നായ ഭക്ഷണത്തിന്റെ 95 ശതമാനവും ഉത്പാദിപ്പിക്കുന്നത് മണ്ണിൽ നിന്നു തന്നെയാണ്.  ജീവനില്ലാത്ത മണ്ണ് എന്നത് ദുരന്തമാണ്.  ഇത്രയേറെ സവിശേഷതകളുള്ള മണ്ണിനെ അതിന്റെ പ്രാധാന്യത്തോടെ കാണാൻ മനുഷ്യന് സാധിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഈ പ്രവണതയ്ക്ക് മാറ്റമുണ്ടായില്ലെങ്കിൽ അതിജീവനം സാധ്യമല്ലായെന്ന് ഓർക്കണമെന്നും മന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: മണ്ണ് പരിശോധന എങ്ങനെ നടത്താം

മണ്ണ് ഭക്ഷണത്തിന്റെ ഉറവിടം എന്നതാണ് ഈ വർഷത്തെ ലോക മണ്ണ് ദിനാചരണത്തിന്റെ സന്ദേശം.

തണ്ണീർമുക്കം വെള്ളിയാകുളം എൻ.എസ്.എസ് കരയോഗ മന്ദിരം ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡൻറ് വി.ജി മോഹനൻ അധ്യക്ഷത വഹിച്ചു. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർ എസ്. സുബ്രഹ്മണ്യൻ ആമുഖ പ്രഭാഷണം നടത്തി.

തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഞ്ജു സുരേഷ്, ജില്ലാ പഞ്ചായത്തംഗം അഡ്വ പി.എസ് ഷാജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.കെ മുകുന്ദൻ, യു എസ് സജീവ്, ഗ്രാമപഞ്ചായത്ത് അംഗം മാത്യു കൊല്ലേരിൽ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ വി. എം അശോക് കുമാർ, മണ്ണ് പര്യവേക്ഷണം ഇൻചാർജ് അസിസ്റ്റന്റ് ഡയറക്ടർ എൻ. വി ശ്രീകല, നവകേരളം കർമ്മ പദ്ധതി ജില്ലാ കോഡിനേറ്റർ കെ. എസ് രാജേഷ്,  പൊതുപ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പ്രമുഖ കർഷകർ, കർഷക തൊഴിലാളികൾ, ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കാർഷിക രംഗത്ത് മുന്നേറുന്ന കർഷക ഗ്രൂപ്പ് , കുട്ടി കർഷക, സോയിൽ സർവ്വേ മണ്ണ് മൊബൈൽ ആപ്ലിക്കേഷൻ ഡാറ്റ പുതുക്കലുമായി ബന്ധപ്പെട്ട മണ്ണ് സാമ്പിൾ ശേഖരണത്തിൽ പങ്കാളികളായ പഞ്ചായത്ത് തല കുടുംബശ്രീ മിഷൻ എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു. ലോക മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിദ്യാർത്ഥികൾക്കായി മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഞ്ജു സുരേഷ് നിർവഹിച്ചു. ജില്ലയിലെ പഞ്ചായത്ത് തല നീർത്തട ഭൂപടങ്ങൾ നവകേരളം കർമ്മ പദ്ധതി ജില്ലാ കോർഡിനേറ്റർക്ക് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി ജി മോഹൻ കൈമാറി. കാർഷിക സെമിനാറുകളും സംഘടിപ്പിച്ചു.

English Summary: Trespassing on soil is an unacceptable crime: Minister P Prasad
Published on: 12 December 2022, 07:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now