Updated on: 25 January, 2023 3:35 PM IST
Turmeric price has dropped in Telangana, Farmers are in distress

രാജ്യത്തെ മുൻനിര മഞ്ഞൾ ഉത്പാദകരായ തെലങ്കാനയിൽ മഞ്ഞളിനു ക്വിന്റലിന് 16,000 രൂപയിൽ നിന്ന് 5,500 രൂപയായി മഞ്ഞൾ വില കുത്തനെ ഇടിഞ്ഞത് കർഷകരെ ആശങ്കയിലാഴ്ത്തി, നിലവിലെ വില ഇടിവ്, കൃഷിയുടെ ചിലവ് പോലും താങ്ങാൻ കഴിയില്ലെന്ന് കർഷകർ പറഞ്ഞു. സാധാരണയായി, സീസണിന്റെ തുടക്കത്തിൽ വ്യാപാരികൾ ഉയർന്ന വില വാഗ്ദാനം ചെയ്‌തിരുന്നു, എന്നാൽ ചൊവ്വാഴ്ച മഞ്ഞൾ ക്വിന്റലിന് 5,685 രൂപയ്ക്കാണ് സംഭരിച്ചത്.

തെലങ്കാനയിലെ അവിഭക്ത നിസാമാബാദ്, അദിലാബാദ്, കരിംനഗർ, വാറങ്കൽ എന്നി ജില്ലകളിലായി ഏകദേശം ഒരു ലക്ഷം ഏക്കറിൽ മഞ്ഞൾ വ്യാപകമായി കൃഷി ചെയ്യുന്നു, ജനുവരിയിൽ നിസാമാബാദ്, മേട്പള്ളി, കേശമുദ്രം എന്നിവിടങ്ങളിലെ കാർഷിക മാർക്കറ്റ് യാർഡുകളിൽ മഞ്ഞൾ കൊണ്ട് നിർമ്മിച്ച ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ട്. 

കാലാവസ്ഥ പ്രതികൂലമായതിനാൽ ഈ സീസണിൽ വിളവു കുറഞ്ഞു എന്നും കർഷകർ പറഞ്ഞു. അന്താരാഷ്‌ട്ര വിപണിയിലെ വിലയിലെ ഏറ്റക്കുറച്ചിലുകൾ കാരണം തങ്ങൾക്ക് ഉയർന്ന വില നൽകാനാവില്ലെന്ന് മഞ്ഞൾ വ്യപാരികൾ പറഞ്ഞതായി കർഷകർ വെളിപ്പെടുത്തി. മഞ്ഞളിന് കേന്ദ്രത്തിൽ നിന്ന് മിനിമം താങ്ങുവില (MSP) ലഭിക്കാത്തതും പ്രശ്നം കൂടുതൽ സങ്കീർണമാക്കി.

വിപണി ഇടപെടൽ പദ്ധതിയിൽ (MIS) മഞ്ഞൾ ഉൾപ്പെടുത്തുന്നതിലും തെലങ്കാന സംസ്ഥാന സർക്കാർ പരാജയപ്പെട്ടു, എന്ന് കർഷകർ പറഞ്ഞു. നിസാമാബാദിലെ ആർമൂറിൽ നടന്ന യോഗത്തിന് ശേഷം കർഷകർ വടക്കൻ തെലങ്കാനയിൽ പ്രക്ഷോഭങ്ങൾ ആസൂത്രണം ചെയ്യുന്നു, അതിൽ കർഷകർ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് തങ്ങൾക്ക് പ്രതിഫലം നൽകാനുള്ള നടപടികൾ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു.

ബന്ധപ്പെട്ട വാർത്തകൾ: 11 കോടി പിന്നിട്ട് ജൽ ജീവൻ മിഷൻ പ്രശംസിച്ച് പ്രധാനമന്ത്രി മോദി

English Summary: Turmeric price has dropped in Telangana, Farmers are in distress
Published on: 25 January 2023, 03:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now