1. News

11 കോടി പിന്നിട്ട് ജൽ ജീവൻ മിഷൻ പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ജൽ ജീവൻ മിഷന്റെ കീഴിൽ 11 കോടി ടാപ്പ് കണക്ഷനുകൾ പുതുതായി സ്ഥാപിച്ചു, ഇതിനെ "മഹത്തായ നേട്ടം" എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2024 ഓടെ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് വീടുകളിൽ ടാപ്പ് ജലവിതരണം നടത്താനാണ് ദൗത്യം ലക്ഷ്യമിടുന്നത്.

Raveena M Prakash
Under Jal Jeevan Mission, 11 crore new water-pipe connection has launched prime minister appreciated the mission
Under Jal Jeevan Mission, 11 crore new water-pipe connection has launched prime minister appreciated the mission

ജലശക്തി മന്ത്രാലയത്തിന്റെ പദ്ധതിയായ ജൽ ജീവൻ മിഷന്റെ(Jal Jeevan Mission) കീഴിൽ ഏകദേശം 11 കോടി ടാപ്പ് കണക്ഷനുകൾ സ്ഥാപിച്ചു. ഇതിനെ 'മഹത്തായ നേട്ടം' എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തുടനീളമുള്ള ആളുകൾക്ക് പൈപ്പ് ജലവിതരണം ഉറപ്പാക്കാൻ ജൽ ജീവൻ മിഷൻ ലക്ഷ്യമിടുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2024-ഓടെ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് വീടുകളിൽ ടാപ്പ് ജലവിതരണം നടത്താനാണ് മിഷൻ ലക്ഷ്യമിടുന്നത്, എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാന മന്ത്രി ട്വീറ്ററിൽ ഇങ്ങനെ കുറിച്ചു, 'ഇന്ത്യയിലെ ജനങ്ങൾക്ക് 'ഹർ ഘർ ജൽ(Har Ghar Jal)' എന്ന സ്വപ്‌നം സാക്ഷാത്കാരമാക്കാൻ വേണ്ടി തുടങ്ങിയ ഈ സംരംഭത്തിന്റെ, ഒരു പുത്തൻ കാൽവെപ്പാണ് ഇത് സൂചിപ്പിക്കുന്നത്. ഈ ഉദ്യമത്തിൽ നിന്ന് പ്രയോജനം നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ, ഈ ദൗത്യം വിജയകരമാക്കാൻ പ്രവർത്തിക്കുന്ന എല്ലാർവർക്കും എന്റെ അഭിനന്ദനങ്ങൾ', എന്ന് പ്രധാന മന്ത്രി പറഞ്ഞു. 

ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

'11 കോടി ടാപ്പ് കണക്ഷനുകൾ, നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ കാഴ്ചപ്പാട്, ജലശക്തി മന്ത്രാലയത്തിന്റെയും ജൽ ജീവൻ മിഷന്റെ ലക്ഷ്യങ്ങൾ നേടാനുള്ള അശ്രാന്ത പരിശ്രമം, ഞങ്ങളുടെ ടീമിന്റെ പരിശ്രമം എന്നിവ ഈ അഭിമാന നേട്ടം സാധ്യമാക്കാൻ സഹായിച്ചു'. കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ട്വീറ്റ് ചെയ്‌തു. നമ്മുടെ ജീവിതത്തിന്റെ തന്നെ അമൃത് ആണ്, ശുദ്ധമായ കുടി വെള്ളം, അത് അവരുടെ വീട്ടുവാതിൽക്കൽ എത്തുന്നതോടെ 11 കോടി വീടുകൾക്ക് ഇപ്പോൾ ആരോഗ്യവും ക്ഷേമവും ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബന്ധപ്പെട്ട വാർത്തകൾ: Wheat, Paddy Procurement: 2021-22 വിപണന സീസണുകളിൽ നെല്ലിന്റെയും, ഗോതമ്പിന്റെയും കേന്ദ്ര സംഭരണം ഗണ്യമായി വർധിച്ചു

English Summary: Under Jal Jeevan Mission, 11 crore new water-pipe connection has launched prime minister appreciated the mission

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds