Updated on: 25 November, 2023 7:31 AM IST
കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിൽ ദ്വിദിന ദേശീയ സമ്മേളനം

തിരുവനന്തപുരം: ഐസിഎആർ - കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനവും (സി ടി സി ആർ ഐ) ഇന്ത്യൻ സൊസൈറ്റി ഫോർ റൂട്ട് ക്രോപ്‌സും സംയുക്തമായി 'ഉഷ്ണമേഖലാ കിഴങ്ങുവിളകൾ സുസ്ഥിരത, പാരമ്പര്യം, കാർഷിക-ഭക്‌ഷ്യ സംവിധാനങ്ങൾ & പ്രതിരോധം' എന്ന വിഷയത്തിൽ 2023 നവംബർ 28-29 കാലയളവിൽ ശ്രീകാര്യത്തുള്ള സി.ടി.സി.ആർ.ഐ.-ൽ ദ്വിദിന ദേശീയ സമ്മേളനം സംഘടിപ്പിക്കും.

ഇൻസ്റ്റിറ്റ്യൂട്ടിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന സമ്മേളനത്തിലെ മുഖ്യാതിഥിയായി  തെലങ്കാനയിലെ ശ്രീ കൊണ്ട ലക്ഷ്മൺ തെലങ്കാന സ്റ്റേറ്റ് ഹോർട്ടികൾച്ചറൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബി നീരജ പ്രഭാകർ ഉദ്ഘാടനം നിർവഹിക്കും. സിടിസിആർഐ ഡയറക്ടർ ഡോ. ജി. ബൈജു അധ്യക്ഷത വഹിക്കുന്ന സെമിനാറിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് (ഐഐഎസ്ആർ) ഡയറക്ടർ ഡോ.ആർ.ദിനേശ് ഉദ്ഘാടന ചടങ്ങിലെ വിശിഷ്ടാതിഥിയാകും. ഗവേഷകർ, കർഷക സമൂഹം, നയരൂപകർത്താക്കൾ എന്നിവരുൾപ്പെടെ വിവിധ പങ്കാളികൾക്കിടയിൽ ഉഷ്ണമേഖലാ കിഴങ്ങുവർഗ്ഗ വിളകളുടെ വ്യാപ്തിയും പ്രാധാന്യവും മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്.

നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ജൈവവൈവിധ്യം, ജനിതക വിഭവങ്ങൾ, വിള മെച്ചപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾക്ക് അനുയോജ്യമായ വിവിധ സെഷനുകൾ; ബയോ ഇൻഫോർമാറ്റിക്സ്, ഒമിക്സ്, AI, IoT ആപ്ലിക്കേഷനുകൾ; റിസോഴ്‌സ് മാനേജ്‌മെന്റും കാലാവസ്ഥയെ പ്രതിരോധിക്കുന്ന കൃഷിയും; കീടങ്ങളും രോഗങ്ങളും കൈകാര്യം ചെയ്യുക; ദ്വിതീയ കൃഷി; സാങ്കേതികവിദ്യയുടെ കൈമാറ്റവും വാണിജ്യവൽക്കരണവും തുടങ്ങിയ മേഖലകളെല്ലാം ചർച്ച ചെയ്യുന്നു.

22 വ്യത്യസ്‌ത സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ, ഫാക്കൽറ്റികൾ, വിദ്യാർത്ഥികൾ എന്നിവരുൾപ്പെടെ 200 ഓളം പ്രതിനിധികൾ രണ്ട് ദിവസത്തെ പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരിപാടിയിൽ വൈജ്ഞാനിക പ്രഭാഷണങ്ങൾ, ഗവേഷകരും വിദ്യാർത്ഥികളും നടത്തുന്ന വാചികാവതരണങ്ങൾ, പോസ്റ്റർ സെഷനുകൾ, ധാരണാപത്രം ഒപ്പിടൽ, അടുത്തിടെ വികസിപ്പിച്ച മൂന്ന് ബയോ ക്യാപ്‌സ്യൂളുകളുടെ പ്രകാശനം, രോഗനിർണയ കിറ്റുകളുടെ പ്രകാശനം, പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം എന്നിവ നടക്കും.

പ്രോഗ്രാമിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ഐസിഎആർ ഇൻസ്റ്റിറ്റ്യൂട്ടുകൾ, കെവികെ, കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി, സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ, വിഎഫ്പിസികെ, എഫ്പിഒ, പുരോഗമന കർഷകർ, 30 വ്യത്യസ്ത സംഘടനകളിൽ നിന്നുള്ള മറ്റ് പങ്കാളികൾ എന്നിവരുടെ സാങ്കേതിക വിദ്യകൾ പ്രദർശിപ്പിക്കുന്നതിനായി പ്രദർശനം സംഘടിപ്പിക്കുമെന്ന് വിള സംരക്ഷണ വിഭാഗം മേധാവിയും, കോൺഫറൻസിന്റെ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഡോ. ടി.മകേഷ്കുമാർ പറഞ്ഞു.

English Summary: Two-day National Conference at Central Tuber crop Research Institute
Published on: 24 November 2023, 11:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now