കർഷകർ കിസാൻ ഡ്രോൺ സ്വീകരിക്കുന്നതിനും പ്രോത്സാഹനം നൽകുന്നതിനും കിസാൻ ഡ്രോണുകൾ വാങ്ങുന്നതിനും തടസ്സമില്ലാത്ത വായ്പാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും ഈ ധാരണാപത്രം സഹായിക്കും.
നൂതന സാങ്കേതിക വിദ്യയുള്ള ധക്ഷ ഡ്രോണുകൾ ഉപഭോക്താവിന് സമാനതകളില്ലാത്ത പിന്തുണയോടെ ലോകോത്തര UAV സൊല്യൂഷനുകൾ നൽകുന്നുവെന്ന് ധക്ഷയുടെ ഡയറക്ടറും സിഇഒയുമായ രാമനാഥൻ നാരായണൻ അവകാശപ്പെന്നുണ്ട്. Dare Ventures(കോറോമാണ്ടലിന്റെ ക്യാപിറ്റൽ വിഭാഗം) അടുത്തിടെ നടത്തിയ നിക്ഷേപം, സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് കരുത്ത് നൽകുന്നതാണ്. ഇന്ത്യൻ കർഷകർക്ക് കിസാൻ ഡ്രോൺ സ്വീകരിക്കുന്നതിന് ധാരണാപത്രം വളരെ ആവശ്യമായ വളർച്ചയും ചടുലതയും നൽകുമെന്ന് ധക്ഷയുടെ സിഎംഒ കണ്ണൻ എം പറഞ്ഞു. ഈ ധാരണാപത്രം കൊണ്ട്, ധക്ഷയുടെ ഡീലർ ശൃംഖല രാജ്യത്തുടനീളമുള്ള യൂണിയൻ ബാങ്കുകളിൽ അന്വേഷണങ്ങൾ നടത്തും. ഇന്ത്യൻ കർഷകർക്കിടയിൽ ഡ്രോൺ സ്‌പ്രേ ചെയ്യുന്നത് കൂടുതൽ പ്രചാരത്തിലായതിനാൽ, ധക്ഷയുടെ പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന അഗ്രി സ്‌പ്രേയിംഗ് ഡ്രോണുകൾ വാങ്ങുന്നതിനുള്ള സാമ്പത്തിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ഈ ധാരണാപത്രം ഉപഭോക്താക്കളെ സഹായിക്കും.
യൂണിയൻ ബാങ്ക് രാജ്യത്തുടനീളമുള്ള 8500 ശാഖകൾ വഴി ഡ്രോൺ വായ്പകൾ നൽകും. കിസാൻ ഡ്രോണുകൾ സുരക്ഷിതവും കാര്യക്ഷമവുമായ രീതിയിൽ പോഷകങ്ങളും വിള സംരക്ഷണ രാസവസ്തുക്കളും സ്പ്രേ ചെയ്യാൻ കർഷകരെ സഹായിക്കുന്നു. ബോധവൽക്കരണവും ഏറ്റെടുക്കലും വർദ്ധിപ്പിക്കുന്നതിനായി കൃഷി, വളം മന്ത്രാലയങ്ങൾ ഡ്രോൺ ഇക്കോസിസ്റ്റങ്ങൾക്ക് വിവിധ പിന്തുണ നൽകുന്നുണ്ട്.
ഈ ധാരണാപത്രത്തിലൂടെ, ഇനി വാങ്ങാനിരിക്കുന്നവർക്ക് തടസ്സരഹിതമായ ഡ്രോൺ ഫിനാൻസിങ് ഓപ്ഷനുകൾ യൂണിയൻ ബാങ്ക് നൽകും. SMAMന് കീഴിലുള്ള AIF സ്കീം/ സബ്‌സിഡി സ്കീമുകൾക്ക് കീഴിൽ നൽകുന്ന പലിശ സബ്‌സിഡിയും കർഷകർക്ക് പ്രയോജനപ്പെടുത്താമെന്ന് അഗ്രി ബിസിനസ് വെർട്ടിക്കൽ ജനറൽ മാനേജർ ബി.ശ്രീനിവാസ റാവു പറയുന്നു. ഭൂമിയുടെ രേഖകളുടെ ഡിജിറ്റലൈസേഷനും വിള ഉൽപ്പാദനത്തിലെ പ്രവർത്തനങ്ങൾക്കും കിസാൻ ഡ്രോണുകൾക്ക് ധനസഹായം നൽകുന്നതിനായും ബാങ്ക് “യൂണിയൻ കിസാൻ പുഷ്പക് സ്കീം” ആരംഭിച്ചിട്ടുണ്ട്.