Updated on: 25 December, 2022 3:18 PM IST
കൊപ്രയ്ക്ക് 2023 സീസണിലെ മിനിമം താങ്ങുവിലയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: കൊപ്രയ്ക്ക് 2023 സീസണിലെ മിനിമം താങ്ങുവിലയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി അംഗീകാരം നല്‍കി. കാര്‍ഷിക ചെലവുകള്‍ക്കും വിലകള്‍ക്കും വേണ്ടിയുള്ള കമ്മിഷന്റെ ശിപാര്‍ശകളുടെയും നാളികേരം കൃഷിചെയ്യുന്ന പ്രധാനപ്പെട്ട സംസ്ഥാനങ്ങളുടെ കാഴ്ചപ്പാടുകളുടെയും അടിസ്ഥാനത്തിലാണ് അംഗീകാരം.

ന്യായമായ ശരാശരി ഗുണനിലവാരത്തിനുള്ള മില്ലിംഗ് കൊപ്രയ്ക്ക് ഒരു ക്വിന്റലിന് 10,860 രൂപയായും ഉണ്ട കൊപ്രയ്ക്ക് ക്വിന്റലിന് 11750രൂപയായും 2023 സീസണില്‍ എം.എസ്.പി നിജപ്പെടുത്തി. മുന്‍വര്‍ഷത്തേതില്‍ നിന്ന് മില്ലിംഗ് കൊപ്രയ്ക്ക് ക്വിന്റലിന് 270 രൂപയുടെയും ഉണ്ട കൊപ്രയ്ക്ക് ക്വിന്റലിന് 750/രൂപയുടെയും വര്‍ദ്ധനയാണ് ഇതിലൂടെ വരുത്തിയിരിക്കുന്നത്. അഖിലേന്ത്യാതലത്തിലെ ശരാശരി ഉല്‍പാദനചെലവിനെക്കാള്‍ മില്ലിംഗ് കൊപ്രയ്ക്ക് 51.82 ശതമാനത്തിന്റേയും ഉണ്ട കൊപ്രയ്ക്ക് 64.26 ശതമാനത്തിന്റേയും മാര്‍ജിന്‍ (ഉല്‍പ്പാദനചെലവിന്റെയും വില്‍പ്പന വിലയുടെയും വ്യത്യാസം) ഇത് ഉറപ്പാക്കും. 

ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യകരമായ ജീവിതത്തിന് നാളികേരം

അഖിലേന്ത്യാതലത്തില്‍ മൊത്തത്തിലുള്ള ശരാശരി ഉല്‍പ്പാദനചെലവിന്റെ (വെയിറ്റഡ് ആവറേജ് കോസ്റ്റ് ഓഫ് പ്രൊഡക്ഷന്‍) 1.5 മടങ്ങ് താങ്ങുവിലയായി നിശ്ചയിക്കുമെന്നുള്ള ഗവണ്‍മെന്റിന്റെ 2018-19 ബജറ്റ് പ്രഖ്യാപനത്തിന്റെ തത്വത്തിന് അനുസൃതമായാണ്. കൊപ്രയ്ക്ക് 2023 സീസണില്‍ എം.എസ്.പി പ്രഖ്യാപിച്ചിരിക്കുന്നത്.

നാളികേര കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട ആദായകരമായ വരുമാനം ഉറപ്പാക്കുന്നതിനും അവരുടെ ക്ഷേമം ഗണ്യമായി മെച്ചപ്പെടുത്തുന്നതിനുമുള്ള സുപ്രധാനവും പുരോഗമനപരവുമായ നടപടികളിലൊന്നാണിത്.

നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡും (നാഫെഡ്) നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷനും (എന്‍.സി.സി.എഫ്) തന്നെയായിരിക്കും താങ്ങുവില പദ്ധതി പ്രകാരമുള്ള (പി.എസ്.എസ്.) കൊപ്രയുടെയൂം തൊണ്ട് കളഞ്ഞ തേങ്ങയുടെയും സംഭരണത്തിനുള്ള കേന്ദ്ര നോഡല്‍ ഏജന്‍സികളായി തുടര്‍ന്നും പ്രവര്‍ത്തിക്കുക.

English Summary: Union Cabinet approves minimum support price for copra for 2023 season
Published on: 25 December 2022, 03:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now