തിരുവനന്തപുരം: കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് 2022 ജൂലൈ ഒന്നു മുതല്‍ കുടിശികയായ ക്ഷാമബത്തയുടെ അധിക ഗഡുവും പെന്‍ഷന്‍കാര്‍ക്ക് ക്ഷാമാശ്വാസത്തിന്റെ നാല് ശതമാനവും അനുവദിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 2022 ജൂണില്‍ അവസാനിച്ച കാലയളവിലെ അഖിലേന്ത്യാ ഉപഭോക്തൃ വിലസൂചികയില്‍ 12 മാസ ശരാശരിയില്‍ ഉണ്ടായ വര്‍ദ്ധനയുടെ ശതമാനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ബന്ധപ്പെട്ട വാർത്തകൾ: ഏഴാം ശമ്പള കമ്മീഷൻ അപ്ഡേറ്റ്: 20% ശമ്പള വർദ്ധനയോടെ വിരമിക്കൽ പ്രായം 62 ആയി ഉയർത്തും
കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2022 ജൂലൈ ഒന്നുമുതല്‍ ഉയര്‍ന്ന തുക ക്ഷാമബത്ത, ക്ഷാമാശ്വാസം എന്നിവയ്ക്ക് അര്‍ഹതയുണ്ടാകും.
കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്കുള്ള ക്ഷാമബത്തയുടെ ഈ വര്‍ദ്ധനവ് മൂലമുണ്ടാകുന്ന അധിക സാമ്പത്തിക പ്രത്യാഘാതം പ്രതിവര്‍ഷം 6,591.36 കോടി രൂപയായാണ് കണക്കാക്കുന്നത്; 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 4,394.24 കോടി രൂപയു (അതായത് 2022 ജൂലൈ മുതല്‍ 2023 ഫെബ്രുവരി വരെയുള്ള 8 മാസത്തേക്ക്)മായിരിക്കും.
ക്ഷാമബത്ത, ക്ഷാമാശ്വാസം എന്നിവയിലൂടെ ഖജനാവിനുണ്ടാകുന്ന സംയോജിത ബാദ്ധ്യത പ്രതിവര്‍ഷം 12,852.56 കോടി രൂപ വരും; 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 8,568.36 കോടി രൂപയും (അതായത് 2022 ജൂലൈ മുതല്‍ 2023 ഫെബ്രുവരി വരെയുള്ള 8 മാസത്തേക്ക്) ആയിരിക്കും.