Updated on: 12 October, 2021 9:25 PM IST

കേന്ദ്ര രാസവസ്തു, രാസവളം, നവ & പുനരുപയോഗ ഊർജ സഹമന്ത്രി ശ്രീ ഭഗവന്ത്‌ ഖൂബ കൊച്ചി സിഐപിഇടി (CIPET) സന്ദർശിച്ച് പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. 

ഈ അവസരത്തിൽ പെട്രൊനെറ്റ് എൽഎൻജി ഫൗണ്ടേഷന്റെ സിഎസ്ആർ പദ്ധതിക്ക് കീഴിൽ സ്പോൺസർ ചെയ്യുന്ന നൈപുണ്യ വികസന പരിശീലന പരിപാടിയായ 'നൈപുണ്യം' പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് കോഴ്സ് പൂർത്തീകരണ സർട്ടിഫിക്കറ്റുകളും തൊഴിൽ നൽകികൊണ്ടുള്ള അറിയിപ്പും മന്ത്രി വിതരണം ചെയ്തു. പെട്രോനെറ്റ് എൽ‌എൻ‌ജി ഫൗണ്ടേഷന്റെ സാമ്പത്തിക പിന്തുണയോടെ കൊച്ചി സിപെറ്റ്, പിന്നാക്ക, പ്രത്യേക വിഭാഗത്തിൽ പെട്ട, തൊഴിൽരഹിതരായ തിരഞ്ഞെടുക്കപ്പെട്ട 120 യുവാക്കൾക്ക് പരിശീലനം നൽകുകയും, കേരളം, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ വിവിധ പോളിമർ സംസ്കരണ വ്യവസായങ്ങളിൽ തൊഴിൽ അവസരങ്ങൾ നൽകുകയും ചെയ്തു.

നൈപുണ്യ ഇന്ത്യ കാഴ്ചപ്പാടിനും കേരളത്തിൽ നിന്നുള്ള ആയിരക്കണക്കിന് പിന്നാക്കാവസ്ഥയിലുള്ള യുവാക്കൾക്ക് ഉപജീവനമാർഗം നൽകുന്നതിലൂടെ വലിയ സാമൂഹിക സ്വാധീനം സൃഷ്ടിക്കുന്നതിനും കൊച്ചി സി ഐ പി ഇ ടി  നടത്തിയ ശ്രമങ്ങളെ മന്ത്രി പ്രശംസിച്ചു. കേരളത്തിലും അയൽ സംസ്ഥാനങ്ങളിലുമായി 1000 ഉദ്യോഗാർത്ഥികൾക്ക് പരിശീലനത്തോടൊപ്പം തൊഴിലവസരങ്ങൾ ലഭ്യമാക്കാനും, വ്യവസായങ്ങൾക്ക് 2000 സാങ്കേതിക പിന്തുണ സേവനങ്ങൾ നൽകാനും പ്രതിജ്ഞാബദ്ധമാണെന്ന് കൊച്ചി സി ഐ പി ഇ ടി ജോയിന്റ് ഡയറക്ടറും മേധാവിയുമായ ശ്രീ കെ എ രാജേഷ് പറഞ്ഞു.

പെട്രോനെറ്റ് എൽ‌എൻ‌ജി ഫൗണ്ടേഷന്റെ ഡയറക്ടറും കൊച്ചിയിലെ പെട്രോനെറ്റ് എൽ‌എൻ‌ജി പ്ലാന്റ് മേധാവിയുമായ ശ്രീ യോഗാനന്ദ റെഡ്ഡി മുഖ്യ പ്രഭാഷണം നടത്തി. 'നൈപുണ്യം' സി‌എസ്‌ആർ പദ്ധതി വിജയകരമായി നടപ്പിലാക്കിയതിന്  കൊച്ചി സി ഐ പി ഇ ടി യ്ക്ക്  നന്ദി പറഞ്ഞു. കൊച്ചിയിലെ സി ഐ പി ഇ ടി നൈപുണ്യ പരിശീലന മേധാവി ശ്രീ ആർ. ജീവൻ റാം നന്ദി രേഖപ്പെടുത്തി. പെട്രോനെറ്റ് എൽഎൻജിയുടെ സിഎസ്ആർ കോർഡിനേറ്റർ ശ്രീ ആശിഷ് ഗുപ്ത  ഉദ്യോഗാർഥികളുടെ രക്ഷിതാക്കളുമായി സംവദിച്ചു.

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എഞ്ചിനീയറിംഗ് & ടെക്നോളജി (CIPET) ഒരു ISO 9001: 2015 QMS സർട്ടിഫൈഡ്, എൻ എ ബി എൽ  & എൻ എ ബി സി ബി  അംഗീകൃത  ദേശീയ സ്ഥാപനമാണ്. കേന്ദ്ര രാസവസ്തു, രാസവളം മന്ത്രാലയത്തിന് കീഴിലെ കെമിക്കൽസ് ആൻഡ് പെട്രോകെമിക്കൽസ് വകുപ്പിന്റെ കീഴിലാണിത്  പ്രവർത്തിക്കുന്നത്. 

ഇന്ത്യയിലെ പോളിമർ-അനുബന്ധ വ്യവസായങ്ങളുടെ വളർച്ച, നൈപുണ്യ വികസനം, സാങ്കേതികവിദ്യാ സഹായം, അക്കാദമിക്-ഗവേഷണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ഈ സ്ഥാപനം (STAR) പൂർണമായി പിന്തുണ നൽകുന്നു. രാജ്യത്തുടനീളം 42 സ്ഥലങ്ങളിലായി ഹബ് & സ്പോക്സ് മാതൃകയിൽ പ്രവർത്തിക്കുന്നു. കൊച്ചിയിൽ CIPET യൂണിറ്റ് 2012 മുതൽ പ്രവർത്തിക്കുന്നു. നൈപുണ്യ പരിശീലനം നൽകുന്നതിനോടൊപ്പം  സ്പെഷ്യലൈസ്ഡ് ഡിപ്ലോമ, എം എസ് സി എന്നീ കോഴ്സുകളും ഇവിടെ  നടത്തുന്നു.  കേരളത്തിലെ വ്യവസായങ്ങൾക്കുള്ള സാങ്കേതിക പിന്തുണയും ഈ സ്ഥാപനം നൽകിവരുന്നു.

ജൈവവളവും രാസവളവും ഒരു അവലോകനം.

ജൈവകൃഷി ചെയ്യുന്നത് കൊണ്ട് നമുക്കുണ്ടാവുന്ന ഗുണങ്ങൾ

English Summary: Union Minister of State Shri Bhagwant Khuba visits Kochi CIPET
Published on: 12 October 2021, 09:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now