Updated on: 10 July, 2021 11:00 AM IST
Up to Rs 1 lakh can be withdrawn from the EPFO fund within an hour for urgent needs

ചികിത്സയ്ക്കായി പണത്തിന് അത്യാവശ്യമുണ്ടോ? ഇപിഎഫ്ഒ ഫണ്ടിൽ നിന്ന് ഒരു മണിക്കൂറിനുള്ളിൽ ഒരു ലക്ഷം രൂപ വരെ പിൻവലിക്കാം. കൊവിഡ് ബാധിച്ചുള്ള ചികിത്സാവശ്യങ്ങൾക്കും തുക വിനിയോഗിക്കാനാകും. പെട്ടെന്നുണ്ടായ ആശുപത്രി വാസത്തിനും ചികിത്സക്കുമായി ഇപിഎഫ്ഒ അംഗങ്ങൾക്ക് ഈ തുക പ്രയോജനപ്പെടുത്താം. പെട്ടെന്ന് ബില്ലുകൾ വേണ്ട; ഉടൻ പണം ലഭിക്കും

ആശുപത്രി ബില്ലുകളോ, ചികിത്സാച്ചെലവുകൾ സംബന്ധിച്ച രേഖകളോ കൂടതെ തന്നെ മെഡിക്കൽ അടിയന്തരാവസ്ഥ വരുന്ന ഘട്ടങ്ങളിൽ ഈ തുക പിൻവലിക്കാൻ ആകും. നേരത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവര്‍ക്ക് ഇപിഎഫിൽ നിന്ന് പണം പിൻവലിക്കാൻ സര്‍ക്കാര്‍ അനുമതി നൽകിയിരുന്നു. എന്നാൽ ചികിത്സാചെലവുകൾക്ക് പണം പിൻവലിക്കാൻ മറ്റ് രേഖകൾ ആവശ്യമായിരുന്നു.

ഇതിൽ ഇളവുകൾ വരുത്തിയതോടെ എളുപ്പത്തിൽ പണം പിൻവലിക്കാൻ ആകും. നേരത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് 45 ദിവസത്തിനുള്ളിൽ മെഡിക്കൽ ബില്ലുകളും നൽകണം ആയിരുന്നു. തുക സാലറി അക്കൗണ്ടിലേക്കോ ആശുപത്രിയുടെ അക്കൗണ്ടിലേക്കോ അപേക്ഷകൻെറ ആവശ്യാനുസരണം ക്രെഡിറ്റ് ചെയ്യും

കുടുംബാംഗങ്ങൾക്ക് പണം പിൻവലിക്കാം

കുടുംബാംഗങ്ങൾക്ക് ഇപിഎഫ് അംഗത്തിൻെറ അക്കൗണ്ടിൽ നിന്ന് ഈ പണം പിൻവലിക്കാം പണം അക്കൗണ്ടിൽ എത്തും. അപേക്ഷ നൽകി ഒരു മണിക്കൂറിനുള്ളിൽ തുക അക്കൗണ്ടിൽ ക്രെ‍ഡിറ്റ് ആകും. നിബന്ധനകളോടെയാണ് പണം അനുവദിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലോ, പൊതുമേഖലാ ആശുപത്രികളിലോ , കേന്ദ്ര സര്‍ക്കാരിൻെറ ആരോഗ്യ പദ്ധതിക്ക് കീഴിൽ (സിജിഎച്ച്എസ്) വരുന്ന ആശുപത്രികളിലോ അംഗമായിരിക്കുന്നവര്‍ക്കാണ് തുക ലഭിക്കുക.

തുക ചികിത്സാവശ്യത്തിന് മാത്രം

മെഡിക്കൽ അടിയന്തരാവസ്ഥ മൂലമുള്ള ചികിത്സാവശ്യത്തിന് മാത്രമാണ് പദ്ധതിക്ക് കീഴിൽ പണം നൽകുന്നത്. മെഡിക്കൽ അടിയന്തരാവസ്ഥ മൂലമുള്ള ചികിത്സാവശ്യത്തിന് മാത്രമാണ് പദ്ധതിക്ക് കീഴിൽ പണം നൽകുന്നത്. രോഗിയുടെയും ആശുപത്രിയുടെയും വിശദാംശങ്ങൾ നൽകി കുടുംബാംഗങ്ങൾക്ക് ആര്‍ക്കു വേണെങ്കിലും തുക പിൻവലിക്കുന്നതിനായി അപേക്ഷ നൽകാൻ ആകും. മറ്റ് രേഖകളും ബില്ലുകളും നൽകേണ്ടതില്ലെന്നത് ഇതു സംബന്ധിച്ച ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും വേഗത്തിൽ പണം ലഭിക്കുന്നതിനും സഹായകരമാകും

ഇപിഎഫ്ഒ അഡ്വാൻസ് അധികമായി പിൻവലിക്കാം

കൊവിഡ് സാമ്പത്തിക പ്രതിസന്ധി മുൻനിര്‍ത്തി ഇപിഎഫ്ഒയിൽ നിന്ന് അധികമായി പണം പിൻവലിക്കാൻ സര്‍ക്കാര്‍ അനുമതി നൽകിയിരുന്നു. മൂന്ന് മാസത്തെ അടിസ്ഥാന ശമ്പളം അല്ലെങ്കിൽ മൊത്തം ഫണ്ടിലെ 75 ശതമാനം തുക, ഇതിൽ ഏതാണോ കുറവ് ആ തുകയാണ് പിൻവലിക്കാൻ ആകുക. എന്നാൽ ഈ പദ്ധതിക്ക് കീഴിൽ ഒരു ലക്ഷം രൂപ വരെയാണ് പിൻവലിക്കാൻ ആകുന്നത്. സാമ്പത്തിക ബുദ്ധിമുട്ടു മൂലം തുക എടുത്തിട്ടുള്ളവര്‍ക്കും ചികിത്സാ ആവശ്യത്തിനായി ഈ തുക എടുക്കാൻ ആകും.

English Summary: Up to Rs 1 lakh can be withdrawn from the EPFO fund within an hour for urgent needs
Published on: 10 July 2021, 10:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now