യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സിൽ അസിസ്റ്റന്റ് കമാൻഡന്റ്‌സ് തസ്തികളിലേക്ക് നിയമനം നടത്തുന്നു. ആകെ 322 ഒഴിവുകളാണ് ഉള്ളത്. താൽപ്പര്യവും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ് സൈറ്റ് ആയ upsc.gov.in. ൽ അപേക്ഷകൾ അയക്കാവുന്നതാണ്. പരീക്ഷകളുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 26-ന് ആരംഭിച്ചു. തിരുത്തലുകൾ വരുത്തുന്നതിനുള്ള തിയതി മെയ് 17 മുതൽ മെയ് 23 വരെ. എഴുത്തുപരീക്ഷ ഓഗസ്റ്റ് 6, 2023 ലായിരിക്കും.
ബന്ധപ്പെട്ട വാർത്തകൾ: കേന്ദ്ര സർക്കാർ സർവീസിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് മെയ് 16 2023 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.
ഒഴിവുകളുടെ വിശദാംശങ്ങൾ
ബിഎസ്എഫ് - 86 ഒഴിവുകൾ
സിആർപിഎഫ് - 55 ഒഴിവുകൾ
സിഐഎസ്എഫ് - 91 ഒഴിവുകൾ
ഐടിബിപി - 60 ഒഴിവുകൾ
എസ്എസ്ബി - 30 ഒഴിവുകൾ
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (28/04/2023)
വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾക്ക് അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ബിരുദം നേടിയിരിക്കണം.
പ്രായപരിധി
വയസ്സ് 20 നും 25 നും ഇടയിലായിരിക്കണം. ഓഗസ്റ്റ് 1 2023 25 വയസ്സ് തികയാൻ പാടില്ല.
ബന്ധപ്പെട്ട വാർത്തകൾ: ഐആർഡിഎഐയിലെ അസിസ്റ്റന്റ് മാനേജർ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
അപേക്ഷാ ഫീസ്
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖയിൽ പണമായോ ഏതെങ്കിലും വിസ/മാസ്റ്റർ കാർഡ് ഉപയോഗിച്ചോ അപേക്ഷാ ഫീസ് അടയ്ക്കണം. 200 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി/എസ്ടി വിഭാഗത്തിൽ ഉള്ളവരും സ്ത്രീകളും അപേക്ഷാ ഫീസ് അടയ്ക്കേണ്ടതില്ല. റുപേ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്/യുപിഐ പേയ്‌മെന്റ് അല്ലെങ്കിൽ ഏതെങ്കിലും ബാങ്കിന്റെ നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് അപേക്ഷാ ഫീസ് അടയ്ക്കാം.