യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) നിരവധി തസ്തികകളിലേക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ഉൾപ്പടെയുള്ള തസ്തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപ്പര്യമുള്ളവർക്ക് യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. നവംബർ 11 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. 64 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഒഴിവുകളുടെ വിശദാംശങ്ങൾ
അസിസ്റ്റന്റ് പ്രൊഫസർ- 1 ഒഴിവ്
അസിസ്റ്റന്റ് ഡിഫൻസ് എസ്റ്റേറ്റ്സ് ഓഫീസർ- 6 ഒഴിവുകൾ
സീനിയർ സയന്റിഫിക് ഓഫീസർ- 16 ഒഴിവുകൾ
അസിസ്റ്റന്റ് ഡയറക്ടർ- 33 ഒഴിവുകൾ
മെഡിക്കൽ ഓഫീസർ- 8
എന്നിങ്ങനെയാണ് ഒഴിവുകൾ.
25 രൂപയാണ് അപേക്ഷാ ഫീസ്. എസ്.ബി.ഐ യുടെ ബ്രാഞ്ച് മുഖേനയോ നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ചും ഫീസടയ്ക്കാം. പട്ടികജാതി, പട്ടിക വർഗം, ഭിന്നശേഷിക്കാർ, വനിതകൾ എന്നിവർക്ക് ഫീസില്ല.
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിൻറെ ഒഴിവ്
ബാംഗ്ലൂർ മെട്രോയിലെ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു; വിമുക്ത ഭടൻമാർക്കും അവസരം