1. News

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിൻറെ ഒഴിവ്

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ ഒഴിവിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലാണ് നിയമനം. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുന്നത്.

Meera Sandeep
Vacancy of Clinical Psychologist in Government Medical College, Thiruvananthapuram
Vacancy of Clinical Psychologist in Government Medical College, Thiruvananthapuram

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ ഒഴിവിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലാണ് നിയമനം. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടത്തുന്നത്.

ക്ലിനിക്കൽ സൈക്കോളജിയിൽ എംഫിലും ആർ.സി.ഐ രജിസ്ട്രേഷനും വേണം. 33,925 രൂപയാണ് പ്രതിമാസ വേതനം.

ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം (ഇ-മെയിൽ അഡ്രസ്സ്, മോബൈൽ നമ്പർ ഉൾപ്പെടെ) എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ 28 ന് വൈകുന്നേരം മൂന്ന് മണിക്ക് മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ, ഇ-മെയിൽ വഴിയോ, നേരിട്ടോ നൽകണം. നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല.

അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അഭിമുഖം നടത്തും.

Applications are invited for the post of Clinical Psychologist. The vacancy is in Government Medical College, Thiruvananthapuram. Appointments will be made on a contract basis.

Must have MPhil and RCI registration in Clinical Psychology. The monthly salary is Rs 33,925.

Applications along with self attested copies of certificates proving date of birth, educational qualification, previous experience and address (including e-mail address and mobile number) should be submitted by post, e-mail or in person to the office of the Principal, Medical College, Thiruvananthapuram before 3 pm on the 28th. Applications received after the deadline will not be considered.

വിവിധ ജില്ലകളിലായുള്ള ഡ്രൈവർ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തും

ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനിലെ അപ്രന്റീസ് ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാം

English Summary: Vacancy of Clinical Psychologist in Government Medical College, Thiruvananthapuram

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds